Thursday, December 15, 2011

പശ്ചിമ അമേരിക്കയില്‍ തുറമുഖങ്ങള്‍ സ്തംഭിച്ചു

ബാള്‍ട്ടിമോര്‍ : അമേരിക്കയില്‍ പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങള്‍ സ്തംഭിപ്പിച്ച് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് പുതിയ കുതിപ്പ്. സെപ്തംബര്‍ 17ന് അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച് രാജ്യമാകെ പടര്‍ന്ന പിടിച്ചെടുക്കല്‍പ്രക്ഷോഭം മൂന്നുമാസം തികയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് തിങ്കളാഴ്ച പ്രക്ഷോഭകര്‍ പശ്ചിമ തുറമുഖങ്ങള്‍ സ്തംഭിപ്പിച്ചത്. കാലിഫോര്‍ണിയ മുതല്‍ അലാസ്ക വരെ അമേരിക്കയിലെ പടിഞ്ഞാറന്‍തീര സംസ്ഥാനങ്ങളിലെല്ലാം തുറമുഖ ഉപരോധം വന്‍ വിജയമായി. പുലരുംമുമ്പേതന്നെ പ്രക്ഷോഭകര്‍ തുറമുഖങ്ങള്‍ വളഞ്ഞ് ഉപരോധം തീര്‍ത്തതിനാല്‍ അവിടങ്ങളിലേക്ക് എത്തേണ്ടിയിരുന്ന ആയിരക്കണക്കിനു ട്രക്കുകള്‍ക്ക് എത്താനായില്ല. തൊഴിലാളികള്‍ ജോലിക്ക് കയറിയില്ല. തുറമുഖസ്തംഭനം അധികൃതര്‍ക്ക് കനത്ത തിരിച്ചടിയായി. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡ്, ഒറിഗണിലെ പോര്‍ട്ലന്‍ഡ്, സിയാറ്റില്‍ , വാഷിങ്ടണിലെ ലോങ്വ്യൂ തുറമുഖങ്ങളെല്ലാം സ്തംഭിച്ചു.

പ്രക്ഷോഭത്തെ കടുത്ത മര്‍ദന നടപടികളിലൂടെയാണ് അധികൃതര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. സ്റ്റെന്‍ ഗ്രനേഡുകളും കുരുമുളകുപൊടിയുമൊക്കെ പ്രയോഗിക്കപ്പെട്ട സിയാറ്റിലിലായിരുന്നു ഏറ്റവും ഭീകരമായ മര്‍ദനം. നൂറുകണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഓക്ലന്‍ഡില്‍ രണ്ടു മാസംമുമ്പ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ദിവസങ്ങളോളം മരണത്തെ മുഖാമുഖം കണ്ട വിമുക്തഭടന്‍ സ്കോട് ഓള്‍സണ്‍ ഉച്ചകഴിഞ്ഞ് തുറമുഖ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി റാലി നയിച്ചത് അവര്‍ക്ക് ആവേശമായി. ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററിലെ ഒരു ചേംബറില്‍ നിരവധി പ്രക്ഷോഭകര്‍ തുറമുഖപ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കുത്തിയിരിപ്പ് സമരം നടത്തി. ഇവിടം വിടാന്‍ വിസമ്മതിച്ച പ്രക്ഷോഭകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

deshabhimani 151211

1 comment:

  1. അമേരിക്കയില്‍ പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങള്‍ സ്തംഭിപ്പിച്ച് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് പുതിയ കുതിപ്പ്. സെപ്തംബര്‍ 17ന് അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച് രാജ്യമാകെ പടര്‍ന്ന പിടിച്ചെടുക്കല്‍പ്രക്ഷോഭം മൂന്നുമാസം തികയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് തിങ്കളാഴ്ച പ്രക്ഷോഭകര്‍ പശ്ചിമ തുറമുഖങ്ങള്‍ സ്തംഭിപ്പിച്ചത്. കാലിഫോര്‍ണിയ മുതല്‍ അലാസ്ക വരെ അമേരിക്കയിലെ പടിഞ്ഞാറന്‍തീര സംസ്ഥാനങ്ങളിലെല്ലാം തുറമുഖ ഉപരോധം വന്‍ വിജയമായി. പുലരുംമുമ്പേതന്നെ പ്രക്ഷോഭകര്‍ തുറമുഖങ്ങള്‍ വളഞ്ഞ് ഉപരോധം തീര്‍ത്തതിനാല്‍ അവിടങ്ങളിലേക്ക് എത്തേണ്ടിയിരുന്ന ആയിരക്കണക്കിനു ട്രക്കുകള്‍ക്ക് എത്താനായില്ല. തൊഴിലാളികള്‍ ജോലിക്ക് കയറിയില്ല. തുറമുഖസ്തംഭനം അധികൃതര്‍ക്ക് കനത്ത തിരിച്ചടിയായി. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡ്, ഒറിഗണിലെ പോര്‍ട്ലന്‍ഡ്, സിയാറ്റില്‍ , വാഷിങ്ടണിലെ ലോങ്വ്യൂ തുറമുഖങ്ങളെല്ലാം സ്തംഭിച്ചു.

    ReplyDelete