മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചക്ക് കേന്ദ്രം മുന്‍കൈയെടുക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ജലവും നല്‍കുന്നതിന് പുതിയ ഡാം നിര്‍മ്മിക്കുകയാണ് വേണ്ടത്. തമിഴ്നാടുമായി സമാധാനപരമായ ചര്‍ച്ചകളാണ് ആവശ്യം. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള പ്രശ്നമായതിനാല്‍ കേന്ദ്രസര്‍ക്കാരിനാണ് ഫലപ്രദമായി ഇടപെടാനാവുക. 40 ലക്ഷത്തോളം വരുന്ന ജനതയുടെ ജീവനെ ബാധിക്കുന്ന ഈ പ്രശ്നം ഉയര്‍ത്തിയുള്ള സമരം പിറന്ന മണ്ണില്‍ ജീവിക്കുന്നതിനുള്ള സമരമാണെന്ന നിലപാടാണ് എല്‍ .ഡി.എഫിനുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് എല്‍ .ഡി.എഫ് കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന് ജലവും എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യമതില്‍ സൃഷ്ടിച്ചത്.
കേരളത്തിന്റെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഇടപെടുന്നതിനോടൊപ്പം തന്നെ സമരത്തെ തെറ്റായ ദിശയിലേക്ക് കൊണ്ട് പോവാനുള്ള പ്രവണതകളെ എല്‍ഡിഎഫ് എതിര്‍ക്കുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ല. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഈ പ്രക്ഷോഭത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും തുടര്‍ന്നും ഈ പ്രശ്നത്തില്‍ എല്‍ .ഡി.എഫ് നിലപാട്. പ്രക്ഷോഭങ്ങളിലുണ്ടായ ജനകീയ ഐക്യത്തെ സംരക്ഷിക്കുന്നതിനും മുന്നണി പ്രതിജ്ഞാബദ്ധമാണ്. ഭാവിപരിപാടികള്‍ നിശ്ചയിക്കുന്നതിന് എല്‍ .ഡി.എഫ് ഇടുക്കി ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തി.
deshabhimani news
കേരളവും തമിഴ്നാടും തമ്മില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ബന്ധമാണുള്ളതെന്നും അതിന് ഉലച്ചിലുണ്ടാകാതെ മുലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നും മുന്‍ രാഷ്ട്രപതി ഏ പി ജെ അബ്ദുള്‍ കലാം പറഞ്ഞു. രമ്യമായി ഇത് തീര്‍ക്കണമെന്ന് കഴക്കൂട്ടത്ത് സൈനിക വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ReplyDelete