Friday, December 16, 2011

കവിയൂര്‍ അനഘയെ പീഡിപ്പിച്ചത് പിതാവെന്ന് സിബിഐ

കൊച്ചി: വിവാദമായ കവിയൂര്‍ കേസില്‍ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന് സിബിഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ട്. മരിക്കുന്നതിന്റെ 22 മുതല്‍ 48 മണിക്കൂറുകള്‍ക്കിടക്കാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നും ഈ സമയം അനഘ വീടിന് പുറത്ത് പോയിട്ടില്ലെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൃത്തായ പെണ്‍കുട്ടിയോട് പിതാവിന്റെ പെരുമാറ്റം മോശമായ നിലയിലായിരുന്നെന്ന് അനഘ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കേസില്‍ സിബിഐ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2004 സെപ്തംബറില്‍ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡനമാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

deshabhimani news

1 comment:

  1. വിവാദമായ കവിയൂര്‍ കേസില്‍ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന് സിബിഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ട്. മരിക്കുന്നതിന്റെ 22 മുതല്‍ 48 മണിക്കൂറുകള്‍ക്കിടക്കാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നും ഈ സമയം അനഘ വീടിന് പുറത്ത് പോയിട്ടില്ലെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൃത്തായ പെണ്‍കുട്ടിയോട് പിതാവിന്റെ പെരുമാറ്റം മോശമായ നിലയിലായിരുന്നെന്ന് അനഘ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

    ReplyDelete