കാഞ്ഞങ്ങാട്: ചരിത്ര പ്രാധാന്യമുള്ള ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനി സഹകരണ ബാങ്കിന് പതിച്ചുനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മാന്തോപ്പ് മൈതാനിയുടെ രണ്ടുസെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയേറി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചതാണെന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖാദി ബോര്‍ഡിന് ഇവിടെ രണ്ടുസെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ഇതിനെതിരെ രംഗത്തുവന്നവരാണ് ഹൊസ്ദുര്‍ഗ് ബാങ്കും യുഡിഎഫ് നേതൃത്വവും. ദേശീയ പ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന് അവകാശപ്പെടുന്നവരാണ് ഇപ്പോള്‍ ചരിത്രഭൂമി ഭരണ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. കോടികളുടെ ആസ്തിയുള്ള സഹകരണ സ്ഥാപനത്തിന് ചരിത്ര പ്രാധാന്യമുള്ള സ്ഥലം പതിച്ചു നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
മാന്തോപ്പ് മൈാതാനിയില്‍ യുവജന കൂട്ടായ്മ
കാഞ്ഞങ്ങാട്: ദേശീയ സ്വാതന്ത്ര്യ സമര സ്മരണകളുണര്‍ത്തുന്ന ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണബാങ്ക് ഭരണസമിതിക്ക് പതിച്ചുനല്‍കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി "ചരിത്രഭൂമി സംരക്ഷിക്കാന്‍" എന്ന പേരില്‍ 16ന് വൈകിട്ട് നാലിന് മാന്തോപ്പ് മൈതാനിയില്‍ യുവജനകൂട്ടായ്മ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ഇരമ്പുന്ന മാന്തോപ്പ് മൈതാനി സംരക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണ്. പരിപാടിയില്‍ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ മുഴുവന്‍ യുവജനങ്ങളും പങ്കെടുക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി അഭ്യര്‍ഥിച്ചു.
മാന്തോപ്പ് മൈതാനി പതിച്ച് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ മാധവന്‍
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരകാലത്ത് പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ മാന്തോപ്പ് മൈതാനി പതിച്ചുനല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക സമര പോരാളിയുമായ കെ മാധവന്‍ ആവശ്യപ്പെട്ടു. പലപ്പോഴായി മാന്തോപ്പ് മൈതാനി പതിച്ചുനല്‍കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അതിനെ ചെറുത്തുതോല്‍പ്പിച്ചത് കാഞ്ഞങ്ങാട്ടെ ജനാവലിയാണ്. മാന്തോപ്പ് മൈതാനി പതിച്ചുനീക്കാനുള്ള നീക്കത്തെ ഇത്തവണയും ചെറുത്ത് തോല്‍പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും മാധവേട്ടന്‍ അഭ്യര്‍ഥിച്ചു.
deshabhimani 161211
ചരിത്ര പ്രാധാന്യമുള്ള ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനി സഹകരണ ബാങ്കിന് പതിച്ചുനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ReplyDelete