യൂത്ത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും നടത്തിയ പ്രകോപനസമരങ്ങള്‍ മറയാക്കിയാണ് സേനയെ നിയോഗിക്കണമെന്ന ജയലളിതയുടെ അഭ്യര്‍ഥന. കേരള സര്‍ക്കാര്‍ നടത്തിയ പ്രചാരണംമൂലം പ്രകോപിതരായ ജനങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. നീതിയുക്തവും പക്വവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും ജയലളിത കത്തില്‍ പറഞ്ഞു. "മുല്ലപ്പെരിയാര്‍ ഡാമിനേക്കാള്‍ പഴക്കമുള്ള നിരവധി ഡാമുകള്‍ ഇന്ത്യയിലുണ്ട്.
1900 വര്‍ഷം പഴക്കമുള്ള കല്ലണൈ ഡാം തമിഴ്നാട്ടിലുണ്ട്. ഡാം കുഴപ്പം കൂടാതെ നിലനില്‍ക്കുന്നത് കൃത്യമായ മേല്‍നോട്ടവും സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണിയുമുള്ളതുകൊണ്ടാണ്. ഡാമിനുതാഴെയുള്ള താമസക്കാര്‍ക്ക് തെല്ലും ഭയമില്ല. ആന്ധ്രപ്രദേശിലെ ഗോദാവരി അണക്കെട്ടും കൃഷ്ണ ബാരേജും നിലനില്‍ക്കുന്നതും മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ്. ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ച കല്ലും സുര്‍ക്കി മിശ്രിതവുംതന്നെയാണ് മുല്ലപ്പെരിയാറിലും ഉപയോഗിച്ചത്." ഈ വസ്തുതകള്‍ കണക്കിലെടുത്താകണം തീരുമാനമെന്നും ജയലളിത പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
(ദിനേശ്വര്‍മ)
വെള്ളം കിട്ടില്ലെന്ന തമിഴ്നാടിന്റെ ആശങ്ക ശരിയെന്ന് മന്ത്രി മോഹനന്‍
കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് സഹകരിക്കാത്തത് വെള്ളം കിട്ടില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. തമിഴ്നാടിന്റെ ആശങ്ക ശരിയാണ്. അത് അകറ്റാന്‍ കേരളത്തിന് സാധിക്കണം. മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ജലസുരക്ഷാദിനാചരണം ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതും ഭൂകമ്പമുണ്ടാവുന്ന സാഹചര്യവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക കാരണമാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തിയത്. കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹനന്‍ പറഞ്ഞു.
deshabhimani 051211
മുല്ലപ്പെരിയാര്‍ ഡാം തകരുകയാണെങ്കില്‍ ആ വെള്ളം ഇടുക്കി ഡാം താങ്ങിക്കോളുമെന്ന കേരള അഡ്വക്കറ്റ് ജനറലിന്റെ വാദം പിന്തുണയാക്കി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്തയച്ചു. ആശങ്കക്ക് വകയില്ലെന്ന് എജി കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ജയലളിത, മുല്ലപ്പെരിയാറില്‍ മനുഷ്യരുണ്ടാക്കുന്ന ദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി കേന്ദ്ര വ്യവസായ സംരക്ഷണസേന(സിഐഎസ്എഫ്)യെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിനേക്കാള്‍ പഴക്കമുള്ള ഡാമുകള്‍ കുഴപ്പമില്ലാതെ നിലനില്‍ക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
ReplyDelete