Sunday, December 18, 2011

മാച്ചേരിയില്‍ സിപിഐ എം ഓഫീസ് ബിജെപിക്കാര്‍ തകര്‍ത്തു

ചക്കരക്കല്‍ : മാച്ചേരിയില്‍ സിപിഐ എം ഓഫീസ് ബിജെപിക്കാര്‍ അടിച്ചുതകര്‍ത്തു. നമ്പ്യാര്‍പീടികയിലെ കൃഷ്ണപിള്ള സ്മാരക സാംസ്കാരിക കേന്ദ്രമാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ ബൈക്കുകളിലെത്തിയ സംഘം തകര്‍ത്തത്. ഡിവൈഎഫ്ഐ ചേലോറ വില്ലേജ് കമ്മിറ്റി ഓഫീസ്, സിപിഐ എം മാച്ചേരി ബ്രാഞ്ച്, എന്‍ രഞ്ജിത്ത് സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസിന് മുന്നിലെ കൊടിമരം മുറിച്ചുമാറ്റിയ നിലയിലാണ്. ജനല്‍ ഗ്ലാസുകള്‍ , ലൈബ്രറി ഗ്ലാസ്, പുസ്തകങ്ങള്‍ എന്നിവയും നശിപ്പിച്ചു. മൂന്ന് മേശ, എട്ട് കസേര, രണ്ട് വാതില്‍ എന്നിവയും തല്ലിത്തകര്‍ത്തു. നേതാക്കന്മാരുടെ ഫോട്ടോകള്‍ കുത്തിക്കീറിയ നിലയിലാണ്. ചുമരുകളും ചവിട്ടുപടികളും തകര്‍ത്തിട്ടുണ്ട്. സമീപത്ത് കാവല്‍ സംഘത്തെ നിയോഗിച്ച ശേഷമാണ് അക്രമികള്‍ ഓഫീസ് തകര്‍ത്തത്. ശബ്ദംകേട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എം വേണുഗോപാലന്‍ ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്ഐ ചേലോറ വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനവും നടന്നു.

ഡിബി കോളേജ് ആക്രമിച്ചസംഭവം: എബിവിപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ്ചെയ്തു. കോളേജിലെ മൂന്നാംവര്‍ഷ മലയാളം വിദ്യാര്‍ഥി ശൂരനാട് തെക്ക് ആയിക്കുന്നം കൃപാലയത്തില്‍ എസ് അഖിലി (20)നെയാണ് ശാസ്താംകോട്ട സിഐ അലക്്സ് ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തത്. ഒന്നരമാസംമുമ്പാണ് ഡിബി കോളേജിനുനേരെ ആദ്യആക്രമണം ഉണ്ടാകുന്നത്. കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലെ ജനല്‍ചില്ലുകളും ട്യൂബ്ലൈറ്റുകളും നെയിംബോര്‍ഡുകളും തകര്‍ത്തിരുന്നു. ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം കോളേജിനു നേരെ വീണ്ടും ആക്രമണമുണ്ടായി. പ്രിന്‍സിപ്പല്‍ കെ മോഹനകുമാറിന്റെയും മലയാളം വിഭാഗം അധ്യാപകന്‍ ഡോ. സി ഉണ്ണിക്കൃഷ്ണന്റെയും വീടിനുനേരെയും ആക്രമണമുണ്ടായി. പ്രിന്‍സിപ്പലിന്റെയും അധ്യാപകന്റെയും കാറുകള്‍ രാത്രിയിലെത്തിയ അജ്ഞാതസംഘം എറിഞ്ഞുതകര്‍ത്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമായത്.

deshabhimani 181211

1 comment:

  1. മാച്ചേരിയില്‍ സിപിഐ എം ഓഫീസ് ബിജെപിക്കാര്‍ അടിച്ചുതകര്‍ത്തു. നമ്പ്യാര്‍പീടികയിലെ കൃഷ്ണപിള്ള സ്മാരക സാംസ്കാരിക കേന്ദ്രമാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ ബൈക്കുകളിലെത്തിയ സംഘം തകര്‍ത്തത്. ഡിവൈഎഫ്ഐ ചേലോറ വില്ലേജ് കമ്മിറ്റി ഓഫീസ്, സിപിഐ എം മാച്ചേരി ബ്രാഞ്ച്, എന്‍ രഞ്ജിത്ത് സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസിന് മുന്നിലെ കൊടിമരം മുറിച്ചുമാറ്റിയ നിലയിലാണ്. ജനല്‍ ഗ്ലാസുകള്‍ , ലൈബ്രറി ഗ്ലാസ്, പുസ്തകങ്ങള്‍ എന്നിവയും നശിപ്പിച്ചു. മൂന്ന് മേശ, എട്ട് കസേര, രണ്ട് വാതില്‍ എന്നിവയും തല്ലിത്തകര്‍ത്തു.

    ReplyDelete