മുക്കം: മലയോരമണ്ണില്‍ സംഘാടക മികവിന്റെ വിജയമായി സിപിഐ എം ജില്ലാ സമ്മേളനം. സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ മൂന്ന് മാസമായി നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് ജില്ലാ സമ്മേളന നടത്തിപ്പില്‍ പ്രതിഫലിച്ചത്. മൂന്ന് മാസം മുമ്പ് ഏരിയയിലെ 5040 വീടുകളില്‍ ഹുണ്ടികകള്‍ വെച്ചും ഉല്‍പ്പന്ന പിരിവുകള്‍ നടത്തിയുമാണ് സമ്മേളനഫണ്ട് സമാഹരിച്ചത്. നിത്യച്ചെലവുകള്‍ക്കിടയില്‍ മിച്ചം വന്ന നാണയത്തുട്ടുകള്‍ ഹുണ്ടികകളില്‍ നിക്ഷേപിച്ചും കോഴി മുതല്‍ അടക്ക വരെ സംഭാവനയായി നല്‍കിയും മലയോരജനത ഏറെ ആവേശത്തോടെയാണ് സമ്മേളനഫണ്ട് വിജയിപ്പിച്ചത്.
സമ്മേളനത്തിന്റെ അനുബന്ധമായി ഈ മാസം രണ്ട് മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. സെമിനാറിന്റെ വേദികളും വിഷയങ്ങളും പ്രഭാഷകരെയും തെരഞ്ഞെടുക്കുന്നതിലും സംഘാടകര്‍ സൂക്ഷ്മത പുലര്‍ത്തി. വ്യാഴാഴ്ച സാമ്പത്തികവിദഗ്ധന്‍കൂടിയായ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പങ്കെടുത്ത "മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയും വാള്‍സ്ട്രീറ്റ് സമരവും" എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് സമ്മേളനത്തിന്റെ ഭാഗമായ സെമിനാറുകള്‍ സമാപിച്ചത്. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയില്‍ കായിക മത്സരങ്ങള്‍ നന്നു. വടംവലി മത്സരത്തിലും ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലും 30ലധികം ടീമുകളാണ് പങ്കെടുത്തത്. ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ കായികമത്സരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. ആയിരങ്ങളെ ആകര്‍ഷിച്ച ഒരാഴ്ച നീണ്ട വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം "കാഴ്ച 2011"ലും സംഘാടകമികവ് പുലര്‍ത്തി. അര ലക്ഷത്തോളം പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.
സമ്മേളന നടത്തിപ്പുമായി പാര്‍ടി പ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഏറെ സഹകരിച്ചതായും പ്രതീക്ഷകള്‍ക്കപ്പുറത്ത് പാര്‍ടി സമ്മേളനം മുക്കത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ കഴിഞ്ഞതായും സ്വാഗതസംഘം ചെയര്‍മാന്‍ ഇ രമേശ്ബാബുവും ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് എം തോമസും ട്രഷറര്‍ ടി വിശ്വനാഥനും പറഞ്ഞു. പി എന്‍ തങ്കപ്പന്‍മാസ്റ്ററും എം വി കൃഷ്ണന്‍കുട്ടിയും മുഖ്യചുമതലക്കാരായ ഭക്ഷണകമ്മിറ്റിയും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. വിഭവസമൃദ്ധമായ ഭക്ഷണമാണ് ആദ്യദിവസമൊരുക്കിയത്. പി ടി ബാബുവും അജിത്ത് കാരശേരിയും ലീഡര്‍മാരായ ചുവപ്പ് വളണ്ടിയര്‍മാരും മികച്ച സേവനങ്ങളാണ് സമ്മേളന നഗരിയില്‍ ചെയ്തുവരുന്നത്. പ്രദര്‍ശന സ്റ്റാളുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഒരാഴ്ചയായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ മലയോരമേഖലയില്‍ സിപിഐ എമ്മിന്റെ വര്‍ധിച്ചുവരുന്ന ശക്തിയുടെയും സംഘടനാപരമായ കരുത്തിന്റെയും സംഘാടകമികവിന്റെയും തെളിവാണ് സിപിഐ എം ജില്ലാ സമ്മേളന നടത്തിപ്പ്. മലയോരത്ത് ആദ്യമായി നടക്കുന്ന പാര്‍ടി സമ്മേളനം സമാനതകളില്ലാത്ത അനുഭവമായി മാറിയിരിക്കയാണ്.
വികസന അട്ടിമറിക്കെതിരെ പ്രതിഷേധമുയരണം
മുക്കം: ജില്ലയുടെ സമഗ്രവികസനം അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വികസനം തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്താന്‍ മുഴുവന്‍ ജനങ്ങളോടും ജില്ലാ സമ്മേളനം അഭ്യര്‍ഥിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വനാണ് പ്രമേയം അവതരിപ്പിച്ചത്.
ജില്ലയുടെ സര്‍വതോന്മുഖ വളര്‍ച്ചക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നേതൃത്വം കൊടുത്തിരുന്നു. ബേപ്പൂര്‍ തുറമുഖവികസനം, കൊയിലാണ്ടി, പുതിയാപ്പ ഫിഷിങ് ഹാര്‍ബര്‍ വിപുലപ്പെടുത്തല്‍ , ചോമ്പാലാ ഫിഷിങ് ഹാര്‍ബര്‍ മണ്ണെടുക്കല്‍ , പുതിയ നിരവധി പുലിമുട്ട് നിര്‍മാണം, പുതിയ ഫിഷ്ലാന്റിങ് സെന്ററുകള്‍ , ദേശീയ പ്രാധാന്യമുള്ള ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കോഴിക്കോട് കാപ്പാട് തീരസൗന്ദര്യവല്‍ക്കരണം, സരോവരം പൂര്‍ണതയിലെത്തിക്കല്‍ , തുഷാരഗിരി ടൂറിസം, തുഷാരഗിരി കാപ്പാട് റോഡ് ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു. തീരദേശ റോഡ്, കുറ്റ്യാടി വഴി താഴെചൊവ്വവരെയുള്ള സംസ്ഥാന ഹൈവേ നിര്‍മാണം എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ചതാണ്. മുന്‍ യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടു. പൂട്ടിക്കിടന്ന കേരള സോപ്സ്, കോട്ടണ്‍മില്‍ എന്നിവ തുറന്നു. സ്റ്റീല്‍ കോംപ്ലക്സ് നവീകരിച്ചു. കോഴിക്കോട് ഐടി പാര്‍ക്ക്, ചാലിയത്തെ കപ്പല്‍ രൂപകല്‍പന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കമിട്ടു. 150 കോടി രൂപയുടെ കോഴിക്കോട് ടൗണ്‍ പാക്കേജ് അടക്കം നഗര-ഗ്രാമവികസനത്തിന് ഒട്ടേറെപദ്ധതികള്‍ ഇന്ന് കടലാസിലൊതുങ്ങുന്ന സ്ഥിതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനമുള്‍പ്പെടെ ആരോഗ്യമേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാനായി. വൈദ്യുതി, പൊതുമരാമത്ത്, പശ്ചാത്തലവികസനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കേരളപ്പിറവിക്ക്ശേഷം ഇന്നേവരെയില്ലാത്ത പുരോഗതി കൈവരിക്കാനായി.
എന്നാല്‍ ആറ്മാസംമുമ്പ് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ എല്ലാ വികസനപദ്ധതികളും അട്ടിമറിക്കുകയാണ്. റോഡ് വികനത്തിനായി എല്‍ഡിഎഫ് ബജറ്റില്‍ അനുവദിച്ച തുക വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. കുറ്റ്യാടി നാളികേര കോപ്ലക്സ് പദ്ധതിയും നിര്‍ജീവമായി. ബേപ്പൂര്‍ ഫെസ്റ്റ് ഉപേക്ഷിച്ചു. ജില്ലയെ വീണ്ടും വികസന മുരടിപ്പിലേക്ക് തള്ളിവിടുന്ന ഈ നിലപാടുകള്‍ തിരുത്തിക്കാനും വികസനപദ്ധതികള്‍ തുടരാനും സജീവമായ ഇടപെടലിന് സമ്മേളനം ആഹ്വാനംചെയ്തു. വര്‍ഗീയ-തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താനും ഇത്തരം ശക്തികള്‍ക്കെതിരെ ജനജാഗ്രത വളര്‍ത്തിയെടുക്കാനും സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കൊടിയത്തൂരില്‍ ഈയടുത്ത് ചെറുപ്പക്കാരന്‍ സദാചാര പൊലീസുകാരാല്‍ കൊല്ലപ്പെട്ടതും, എം എഫ് ഹുസൈന്റെ ചിത്രം പ്രസിദ്ധീകരിച്ച കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാഗസിനെതിരെ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ നിരോധന ഭീഷണിയും മത വര്‍ഗീയ-തീവ്രവാദശക്തികള്‍ ജനാധിപത്യ-സാമൂഹ്യജീവിതത്തില്‍ ആശങ്കയുണര്‍ത്തുന്നു. വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലെ മാഗസിനില്‍ അധ്യാപകന്റെ കൈവെട്ട് സംഭവത്തെപ്പറ്റി ലേഖനമെഴുതിയ മാഗസിന്‍ എഡിറ്ററെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ക്രൂരമായ മര്‍ദിച്ച സംഭവവും ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് നേരെ മത തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ ഒടുവിലത്തെ ഉദാഹരണമാണ്. നാടിന്റെ നവോത്ഥാന ജനാധിപത്യ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കും മതതീവ്രവാദികള്‍ക്കുമെതിരെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റി അംഗം കെ കെ ലതിക എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്.
വിലക്കയറ്റവും മാന്ദ്യവും അസാധാരണ പ്രതിഭാസം: ഐസക്
മുക്കം: ഇന്ത്യയില്‍ ഇപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും അസാധാരണ പ്രതിഭാസമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് നടന്ന "മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയും, വാള്‍സ്ട്രീറ്റ് സമരവും" സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യവസായവളര്‍ച്ച ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ശമാനം കേവലമായി കുറഞ്ഞതും പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളില്‍ ആയതും അസാധാരണ സംഭവമാണ്. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തിടുക്കംകൂട്ടുന്നത് വിദേശനിക്ഷേപകര്‍ ഡോളറില്‍ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യമുണ്ടായതിനാലാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ നിരായുധീകരിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ നവലിബറല്‍ നയങ്ങള്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരക്കാര്‍ തിരിച്ചറിയുന്നു. എന്നാല്‍ ഹസാരെ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഗാന്ധിയന്മാര്‍ ഇത് തിരിച്ചറിയുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് അധ്യക്ഷനായി. ടി വിശ്വനാഥന്‍ , പുരുഷന്‍ കടലുണ്ടി എംഎല്‍എ, എന്‍ ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ രമേശ്ബാബു സ്വാഗതം പറഞ്ഞു.
അരുണോദയത്തിന്റെ ഉണര്‍ത്തുപാട്ട്
മുക്കം: പ്രതിനിധികള്‍ക്ക് ആവേശത്തിന്റെ ഊര്‍ജം പകര്‍ന്ന സ്വാഗതഗാനത്തിന്റെ അലയടിയോടെയാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. ഉണരുക ഉഷസ്സേ ഉണരുക വീണ്ടും.... പുതിയ പ്രഭാതമിതാ ഈയുഗ കാഹള രണനാദത്തില്‍ അണിചേരാനുണരൂ...." എന്ന് വര്‍ത്തമാനകാലത്തോട് ആഹ്വാനം ചെയ്യുന്ന ഗാനമാണ് സമ്മേളന പ്രതിനിധികളെ വരവേറ്റത്. മനുഷ്യമോചന പ്രസ്ഥാനത്തിന്റെ മുന്നേറ്റഗാഥകളും വര്‍ത്തമാനകാലത്തിന്റെ ചോദ്യങ്ങളും വരികളായ ഗാനം തീതിരമാലകളെരിയുന്ന തീപ്പന്തങ്ങള്‍ പുതിയ തലമുറ ഏറ്റുവാങ്ങണമെന്ന് ആഹ്വാനം ചെയ്തു. തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ എ വി സുധാകരന്‍ രചിച്ച വരികള്‍ പ്രശസ്ത സംഗീതസംവിധായകന്‍ വിജയന്‍ കോവൂരാണ് ചിട്ടപ്പെടുത്തിയത്. കെ ശബരീശന്‍ , പി എസ് സതീഷ്കുമാര്‍ , പി ആര്‍ സുന്ദര്‍ , ജി സുധാമണി, സദന്‍ കച്ചേരി, അനീഷ്, സത്യഭാമ, ബീധ എന്നിവരാണ് ഗാനം ആലപിച്ചത്. ചന്ദ്രന്‍ തബലയും അഫ്സാദ് മുക്കം ടൈംറിങ്ങും വായിച്ചു. മുജീബായിരുന്നു റിഥം കമ്പോസര്‍ .
deshabhimani 161211
മലയോരമണ്ണില്‍ സംഘാടക മികവിന്റെ വിജയമായി സിപിഐ എം ജില്ലാ സമ്മേളനം. സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ മൂന്ന് മാസമായി നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് ജില്ലാ സമ്മേളന നടത്തിപ്പില്‍ പ്രതിഫലിച്ചത്. മൂന്ന് മാസം മുമ്പ് ഏരിയയിലെ 5040 വീടുകളില്‍ ഹുണ്ടികകള്‍ വെച്ചും ഉല്‍പ്പന്ന പിരിവുകള്‍ നടത്തിയുമാണ് സമ്മേളനഫണ്ട് സമാഹരിച്ചത്. നിത്യച്ചെലവുകള്‍ക്കിടയില്‍ മിച്ചം വന്ന നാണയത്തുട്ടുകള്‍ ഹുണ്ടികകളില്‍ നിക്ഷേപിച്ചും കോഴി മുതല്‍ അടക്ക വരെ സംഭാവനയായി നല്‍കിയും മലയോരജനത ഏറെ ആവേശത്തോടെയാണ് സമ്മേളനഫണ്ട് വിജയിപ്പിച്ചത്.
ReplyDelete