Wednesday, January 4, 2012

പൊതുമേഖലാജീവനക്കാരുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 13ന് ബംഗളൂരുവില്‍

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ദേശീയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 13ന് ബംഗളൂരുവില്‍ ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എച്ച്എഎല്‍ പരിസരത്തെ ഗാട്ട്ഘെ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ , എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡി, ബിഎംഎസ് ദേശീയ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ, എച്ച്എംഎസ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ എ മിത്തല്‍ എന്നിവര്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ക്കുപുറമെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎസ്യു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

രാജ്യത്തിന്റെ 247 പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിനുമുന്നോടിയായാണ് കണ്‍വന്‍ഷന്‍ . വിലക്കയറ്റവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനയും തടയുക, സേവന- വേതന പരിഷ്കരണം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളും കണ്‍വന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സിഐടിയു കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പ്രസന്നകുമാര്‍ , വിവിധ സംഘടനാ ഭാരവാഹികളായ ബി വി മനോഹര, സി വി കൃഷ്ണപ്പ, കൃഷ്ണറെഡ്ഡി, മഹാദേവപ്പ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhiani 040112

1 comment:

  1. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ദേശീയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 13ന് ബംഗളൂരുവില്‍ ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എച്ച്എഎല്‍ പരിസരത്തെ ഗാട്ട്ഘെ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ , എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡി, ബിഎംഎസ് ദേശീയ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ, എച്ച്എംഎസ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ എ മിത്തല്‍ എന്നിവര്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ക്കുപുറമെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎസ്യു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

    ReplyDelete