കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധവും അധാര്‍മികവുമാണ്. 2011ലെ അവസാനത്തെ രണ്ട് മാസത്തില്‍ മാത്രം വയനാട്ടിലെ ഒമ്പതുള്‍പ്പെടെ 23 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. എന്നിട്ടും ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ ഉത്തരവാദിത്വമേറ്റടുത്ത്് മുഖ്യമന്ത്രി മാപ്പുപറയണം. ഹൈക്കോതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണം. കേന്ദ്രസര്‍ക്കാറിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയായി കാണാനാകില്ല. എല്ലാ ആത്മഹത്യകളും കര്‍ഷകആത്മഹത്യകളായി ചിത്രീകരിക്കുന്നുവെന്ന് ആക്ഷേപിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ റിപ്പോര്‍ട്ടുമൂലം ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. ഇതേനിലപാടാണ് 2001-2006 കാലത്തെ യു.ഡി.എഫ് സര്‍ക്കാറും സ്വീകരിച്ചത്. യുഡിഎഫ് ഭരണത്തില്‍ ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ വീതം ആശ്വാസം നല്‍കിയതും കടങ്ങള്‍ ഏറ്റെടുത്തതും വി എസ് സര്‍ക്കാര്‍ വന്നപ്പോള്‍ ആണ്. ഇഞ്ചിയുടെ വിലതകര്‍ച്ച തടയാനൊ, കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കാനോ സര്‍ക്കാര്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ്സിനെ പിന്‍തുണച്ച വയനാട്ടിലെ ജനങ്ങളെ യുഡിഎഫ് ശിക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹം തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കാന്‍ കര്‍ഷകസമൂഹം തയ്യാറാവണം. കര്‍ഷക ആത്മഹത്യയുണ്ടെന്നത് വസ്തുതയാണ്. ഇത് ആംഗീകരിച്ച് ആത്മഹത്യ തടയാന്‍ അടിയന്തരനടപടിയെടുക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടത്- കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.
deshabhimani 040112
കേരളത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് റിപ്പോര്‍ടുചെയ്യപ്പെട്ടിട്ടും അതിനുവിരുദ്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കി സംസ്ഥാനസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഖിലേന്ത്യ കിസാന്‍സഭ കേരന്ദകമ്മിറ്റിയംഗം പി കൃഷ്ണപ്രസാദ് പറഞ്ഞു.
ReplyDelete