Wednesday, January 4, 2012

ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം ഉന്നതാധികാര സമിതി തള്ളി

തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിരാകരിച്ചു. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. അതുകൊണ്ട് ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തങ്ങള്‍ക്ക് പരിഗണിക്കാനാകില്ലെന്ന നിലപാടാണ് സമിതി സ്വീകരിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തമിഴ്നാട് വഴങ്ങാതിരിക്കുകയും ഉന്നതാധികാര സമിതി ഇടപെടലിന് വിസമ്മതിക്കുകയും ചെയ്തതോടെ കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ സഫലമാകില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമതീര്‍പ്പിന് കാത്തിരിക്കുകമാത്രമാണ് ഇനി കേരളത്തിനുമുന്നിലുള്ള മാര്‍ഗം.

സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്നാണ് കേരളം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവുമായി സമിതിയെ സമീപിച്ചത്. എന്നാല്‍ , ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ അന്തിമതീര്‍പ്പ് വരുന്നതുവരെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തുന്നതില്‍നിന്ന് സമിതി പിന്‍വാങ്ങിയത്. തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഉത്തരവിലെ പരാമര്‍ശം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. അതല്ലെങ്കില്‍ സുപ്രീംകോടതിയില്‍വച്ചുതന്നെ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാമായിരുന്നു. സുപ്രീംകോടതിയില്‍ കേസ് എത്തിയപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെ കിട്ടാതെ അവസാനനിമിഷം പി പി റാവുവിനെ തേടിപ്പിടിച്ച് കേസ് ഏല്‍പ്പിക്കുകയാണ് കേരളം ചെയ്തത്.

deshabhimani 040112

1 comment:

  1. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിരാകരിച്ചു. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. അതുകൊണ്ട് ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തങ്ങള്‍ക്ക് പരിഗണിക്കാനാകില്ലെന്ന നിലപാടാണ് സമിതി സ്വീകരിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തമിഴ്നാട് വഴങ്ങാതിരിക്കുകയും ഉന്നതാധികാര സമിതി ഇടപെടലിന് വിസമ്മതിക്കുകയും ചെയ്തതോടെ കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ സഫലമാകില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമതീര്‍പ്പിന് കാത്തിരിക്കുകമാത്രമാണ് ഇനി കേരളത്തിനുമുന്നിലുള്ള മാര്‍ഗം.

    ReplyDelete