Thursday, January 5, 2012

പാക് പതാക ഉയര്‍ത്തിയത് ശ്രീരാമസേന; 6 പേര്‍ അറസ്റ്റില്‍

കര്‍ണാടകത്തിലെ ബിജാപുര്‍ ജില്ലയിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആറ് ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. കേസില്‍ മറ്റൊരു പ്രതി ഒളിവിലാണ്. വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ബിജാപുര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സി എസ് രാജപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീരാമസേനയുടെ വിദ്യാര്‍ഥിവിഭാഗം ജില്ലാപ്രസിഡന്റ് രാജേഷ് സിദ്ധരായ്യമഠ, അനില്‍കുമാര്‍ ശ്രീരാംസോളങ്കര്‍ , മല്ല വിനയ്കുമാര്‍ പാട്ടീല്‍ , പരശുറാം അശോക് മോറെ, രോഹിത് ഈശ്വര്‍നായ്ക്, സുനില്‍ മടിവാരപാദവര എന്നിവരെയാണ് അറസ്റ്റുചെയ്തത്. സംഭവത്തിന്റെ സൂത്രധാരന്‍ അരുണ്‍ വെഗര്‍മോറെ ഒളിവിലാണ്. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പുതുവത്സരദിനത്തില്‍ രാവിലെ ഒമ്പതരയോടെയാണ് താലൂക്ക് ഓഫീസിലെ കൊടിമരത്തില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതായി കണ്ടത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന ബന്ദിലും പ്രകടനങ്ങളിലും അറസ്റ്റിലായവര്‍ സജീവമായി പങ്കെടുത്തിരുന്നു. പ്രതിഷേധപ്രകടനത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും നിരവധി സ്വകാര്യവാഹനങ്ങള്‍ക്കുനേരെയും വ്യാപക അക്രമം അരങ്ങേറി. സിന്ദഗി തഹസില്‍ദാര്‍ ഡോ. വിനയകല അടക്കമുള്ളവരെ കൈയേറ്റംചെയ്യാനും ഇവര്‍ ശ്രമിച്ചിരുന്നു. ബുധനാഴ്ച വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ സിന്ദഗിയിലും ബിജാപുരിലും ബന്ദ് ആചരിച്ചു. ബുധനാഴ്ച സംഘപരിവാര്‍ സംഘടനകള്‍ ബിജാപുരില്‍നിന്ന് സിന്ദഗിയിലേക്ക് ത്രിവര്‍ണപതാക ജാഥ നടത്തി.

deshabhimani 050112

1 comment:

  1. കര്‍ണാടകത്തിലെ ബിജാപുര്‍ ജില്ലയിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആറ് ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. കേസില്‍ മറ്റൊരു പ്രതി ഒളിവിലാണ്. വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ബിജാപുര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സി എസ് രാജപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീ

    ReplyDelete