ഇ ബാലാനന്ദന്‍ മൂന്നാം ചരമവാര്‍ഷികം 19ന് സമുചിതം ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. 1943ല്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗമായ സ: ബാലാനന്ദനെ സിപിഐ എം രൂപീകരണ സമ്മേളനത്തില്‍തന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പൊളിറ്റ്ബ്യൂറോ അംഗമായി സഖാവ് പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നിര്‍വഹിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെയും ദീര്‍ഘകാല അനുഭവം സഖാവിനുണ്ടായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ പോരാട്ടങ്ങളില്‍ സജീവ നേതൃത്വമായി പ്രവര്‍ത്തിച്ചു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്നു പ്രചരിപ്പിച്ചവര്‍ക്ക് കനത്ത തിരിച്ചടിയായാണ് ആഗോളസാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിലെ ആന്തരിക വൈരുധ്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു. മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാടുകള്‍ ശരിവയ്ക്കുംവിധമായിരുന്നു ഇവിടെ പ്രത്യക്ഷപ്പെട്ട സാമ്പത്തികപ്രശ്നങ്ങളും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളും. മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് പാഠംപഠിക്കുന്നതിനു പകരം ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 12-ാം പദ്ധതിയുടെ നയസമീപനരേഖ ഇക്കാര്യം വ്യക്തമാക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് രാജ്യത്തെ കീഴ്പ്പെടുത്തുംവിധമുള്ള നയങ്ങള്‍ വിദേശനയത്തിന്റെ കാര്യത്തിലുള്‍പ്പെടെ നടപ്പാക്കപ്പെടുന്നു.
കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ ശക്തമായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഭൂപരിഷ്കരണംപോലും അട്ടിമറിക്കുന്നത് ഇതിന്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനും സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് പിന്മാറാനുമുള്ള സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ള തസ്തികകള്‍തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെ ഓര്‍മിപ്പിക്കുന്നു. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്ന ഘട്ടംകൂടിയാണിത്. വലതുപക്ഷ മാധ്യമങ്ങളുടെ എല്ലാ പ്രചാരണങ്ങളും കാറ്റില്‍ പറത്തി കൂടുതല്‍ ഐക്യം വിളിച്ചോതിക്കൊണ്ടാണ് സമ്മേളനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. തൊഴിലാളിവര്‍ഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബാലാനന്ദന്റെ ഓര്‍മകള്‍ പാര്‍ടിയുടെ പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും. പാര്‍ടിപതാക ഉയര്‍ത്തിയും ഓഫീസ് അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും ദിനാചരണം വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.
deshabhimani 180112

ReplyDelete