കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികകളിലേക്ക്നടത്തിയ 149 പേരുടെ നിയമനം റദ്ദാക്കണമെന്ന ലോകായുക്തയുടെ ശുപാര്‍ശയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് എട്ടിനെതിരെ പത്ത് വോട്ടിനാണ് തീരുമാനം പാസാക്കിയത്. വൈസ് ചാന്‍സലര്‍ , പ്രോ വൈസ് ചാന്‍സലര്‍ , ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നോമിനി എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ലോകായുക്ത നിയമം അനുസരിച്ച് ലോകായുക്ത നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ലോകായുക്തയ്ക്ക് മറുപടി നല്‍കേണ്ടത്. ഈ റിപ്പോര്‍ട്ടില്‍ അതൃപ്തിയുണ്ടെങ്കില്‍ ലോകായുക്ത റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറുകയും തുടര്‍ന്ന് നിയമസഭ ചര്‍ച്ച ചെയ്യുകയെന്നതുമാണ് ചട്ടമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ , ചട്ടങ്ങള്‍ മറികടന്ന് ലോകായുക്തയുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചു. തുടര്‍ന്നാണ് അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ജീവനക്കാരുടെ ഭാവി കണക്കിലെടുത്ത് അപ്പീല്‍ നല്‍കണമെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 2005ലെ യുഡിഎഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സിന്‍ഡിക്കറ്റാണ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയത്. ഈ സിന്‍ഡിക്കറ്റില്‍ അംഗങ്ങളായ രണ്ടുപേര്‍ ഇപ്പോഴത്തെ നോമിനേറ്റഡ് സിന്ഡിക്കറ്റിലുമുണ്ട്. ലോകായുക്ത ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് ഇവരും ആവശ്യപ്പെട്ടത് കൗതുകമായി. ലോകായുക്ത ശുപാര്‍ശയില്‍ പേര് പരാമര്‍ശിക്കാത്തതുകൊണ്ടാണ് ഇവര്‍ ഈ നിലപാട് സ്വീകരിച്ചത്.
deshabhimani 100112
കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികകളിലേക്ക്നടത്തിയ 149 പേരുടെ നിയമനം റദ്ദാക്കണമെന്ന ലോകായുക്തയുടെ ശുപാര്‍ശയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് എട്ടിനെതിരെ പത്ത് വോട്ടിനാണ് തീരുമാനം പാസാക്കിയത്. വൈസ് ചാന്‍സലര്‍ , പ്രോ വൈസ് ചാന്‍സലര്‍ , ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നോമിനി എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ലോകായുക്ത നിയമം അനുസരിച്ച് ലോകായുക്ത നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ലോകായുക്തയ്ക്ക് മറുപടി നല്‍കേണ്ടത്. ഈ റിപ്പോര്‍ട്ടില്‍ അതൃപ്തിയുണ്ടെങ്കില്‍ ലോകായുക്ത റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറുകയും തുടര്‍ന്ന് നിയമസഭ ചര്‍ച്ച ചെയ്യുകയെന്നതുമാണ് ചട്ടമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ReplyDeleteഅസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാനുള്ള ലോകായുക്ത ഉത്തരവില്‍ 24വരെ നടപടിയെടുക്കില്ലെന്ന് കേരള സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. ലോകായുക്ത ഉത്തരവനുസരിച്ച് പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട് നിയമനം ലഭിച്ച 31 പേര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയിലാണ് സര്‍വകലാശാല ഇക്കാര്യം അറിയിച്ചത്. ലോകായുക്തി ഉത്തരവ് അംഗീകരിച്ച് നിയമനം റദ്ദാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വകലാശാല സിന്റിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
ReplyDelete