Wednesday, January 4, 2012

പുതിയ ഡാം: സംയുക്തനിയന്ത്രണം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാറിയില്‍ പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചാല്‍ സംയുക്ത നിയന്ത്രണത്തിന് കേരളം തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും അതിനാല്‍ അണക്കെട്ടിലെ വെള്ളം മുഴുവന്‍ തമിഴ്നാടിന് കൊടുക്കാന്‍ തയാറാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

തമിഴ്നാടുമായി നല്ലബന്ധം പുലര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ടെന്ന ആശയം സജീവ പരിഗണനയില്‍ വരാന്‍ കേരളത്തിന്റെ ഇടപെടല്‍ മൂലം കഴിഞ്ഞിട്ടുണ്ട്. കൊച്ചി മെട്രോപദ്ധതിയില്‍ ഇ ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തും. വിവാദങ്ങളില്‍പെട്ട് വികസനപദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൊച്ചിമെട്രോയുമായി ശ്രീധരന്‍ സഹകരിക്കുമോ എന്നതില്‍ അവസാന വാക്ക് പറയേണ്ടത് അദ്ദേഹമാണെന്നും 12ന് അദ്ദേഹം തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കഴിഞ്ഞദിവസമുണ്ടായ മഴയില്‍ വീടുകള്‍ വെള്ളത്തിലായ മുഴുവന്‍ പേര്‍ക്കും ഒരു മാസത്തെ സൗജന്യറേഷന്‍ നല്‍കും. കേടുപാടുകളുണ്ടായ വീടുകള്‍ എത്രയും പെട്ടന്ന് നവീകരിക്കാന്‍ കലക്ടര്‍ക്ക് അടിയന്തരമായി അഞ്ച് കോടി രൂപ അനുവദിച്ചു. മഴക്കെടുതിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ച് മന്ത്രിമാരടങ്ങിയ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. അടുത്ത കാബിനറ്റിന് മുന്‍പായി സബ്കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാറിയില്‍ പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചാല്‍ സംയുക്ത നിയന്ത്രണത്തിന് കേരളം തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും അതിനാല്‍ അണക്കെട്ടിലെ വെള്ളം മുഴുവന്‍ തമിഴ്നാടിന് കൊടുക്കാന്‍ തയാറാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

    ReplyDelete