കീഴ്ക്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള ജഡ്ജിമാരുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടേണ്ടതുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംവിധാനം ഉണ്ടാകണമെന്നും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി എസ് മളീമഠ് പറഞ്ഞു. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിധിന്യായം പുറപ്പെടുവിക്കല്‍ മാത്രമല്ല, നീതി നടപ്പാക്കുകയാണ് ജഡ്ജിമാരുടെ ഉത്തരവാദിത്തം. ജഡ്ജിമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ച് നീതിനിര്‍വഹണ നിലവാരം മെച്ചപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ഏറെ പിന്നോക്കം പോയിട്ടുമുണ്ട്. വേതനം വര്‍ധിച്ചതനുസരിച്ചുള്ള പ്രവര്‍ത്തനമികവ് ജഡ്ജിമാര്‍ക്കില്ല. രാജ്യം പ്രതീക്ഷിക്കുന്നത്രയും നിലവാരത്തില്‍ സേവനം നടത്താന്‍ ജഡ്ജിമാര്‍ക്ക് എന്തുകൊണ്ട് ആവുന്നില്ലെന്നത് പരിശോധിക്കണം. ഏറ്റവും പാവപ്പെട്ടവന് നീതി നല്‍കുകയെന്നത് സുപ്രധാനമായ കാര്യമാണ്. സമ്പന്നനായ ഒരാള്‍ക്ക് നീതി ലഭിക്കാതിരിക്കുന്നതുപോലെയല്ല പാവപ്പെട്ടവര്‍ക്ക് കിട്ടാതെ പോകുമ്പോള്‍ ഉണ്ടാകുന്നത്. രാജ്യത്തെ ജുഡീഷ്യറിയുടെ പ്രതിച്ഛായ ഏറെ മെച്ചപ്പെടേണ്ടതുണ്ട്.
ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായി. ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രത്യേക പ്രഭാഷണം നടത്തി. കേരള ജുഡീഷ്യല്‍ അക്കാദമി പ്രസിഡന്റ് ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് കെ ടി ശങ്കരന്‍ , ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി ഗോപകുമാര്‍ , എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു.
deshabhimani 150112

ReplyDelete