മുംബൈ സ്ഫോടനം: 2 പേര് അറസ്റ്റിലായതായി എടിഎസ്
മുംബൈ: മുംബൈ സ്ഫോടനകേസില്‍ രണ്ടുപേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. കഴിഞ്ഞ ജൂലൈ 13ന് സാവേരി ബസാര്‍ , ദാദര്‍ , ഓപറ ഹൗസ് എന്നിവിടങ്ങളില്‍ ഉണ്ടായ സ്ഫോടനക്കേസില്‍ നഖ്വി അഹമ്മദ്, നദീം അക്തര്‍ എന്നിവരെയാണ് അറസ്റ്റ്ചെയ്തതെന്ന് എടിഎസ് തലവന്‍ രാഗേഷ് മരിയ പറഞ്ഞു. ബിഹാര്‍ സ്വദേശികളായ ഈ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ കേസില്‍ വഴിത്തിരിവായി. വഞ്ചനക്കുറ്റത്തിന് ഇവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നെന്നും സ്ഫോടനക്കേസില്‍ ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നും എടിഎസ് തലവന്‍ പറഞ്ഞു.
നഖ്വിയും നദീമും വ്യാജരേഖ സമര്‍പ്പിച്ച് സിംകാര്‍ഡ് തരപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു. വ്യാജരേഖകള്‍ നല്കി സിംകാര്‍ഡുകള്‍ തരപ്പെടുത്തിയെന്ന പേരില്‍ എടിഎസ് നഖ്വി അഹമ്മദിനെ അറസ്റ്റുചെയ്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദേശീയ ന്യൂനപക്ഷ കമീഷന് മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മുംബൈ സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ സഹായിച്ചിരുന്ന ഇന്‍ഫോര്‍മറായിരുന്ന നഖ്വിയെ അറസ്റ്റ് ചെയ്തതോടെ എടിഎസിനും പ്രത്യേക സംഘത്തിനും ഇടയില്‍ ഉരസല്‍ ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് രണ്ടുപേരെ അറസ്റ്റുചെയ്തതായി കാണിച്ച് എടിഎസ് രംഗത്തെത്തിയത്.
യുവാവിന്റെ അറസ്റ്റ്: ന്യൂനപക്ഷ കമീഷന് മഹാരാഷ്ട്രയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മുംബൈ: ഭീകരവാദവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റുചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമീഷന് മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വ്യാജ രേഖകള്‍ നല്കി സിംകാര്‍ഡുകള്‍ തരപ്പെടുത്തിയെന്ന പേരില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) ഡല്‍ഹി സ്വദേശിയായ നഖ്വി അഹമ്മദിനെ അറസ്റ്റുചെയ്തത് സംബന്ധിച്ചാണ് റിപ്പോര്‍ട്ടു തേടിയത്. ഭീകരാക്രമണ കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ നഖ്വി പൊലീസിന് വിവരങ്ങള്‍ നല്‍കിയിരുന്നതായി ചൂണ്ടിക്കാട്ടി ഇയാളുടെ സഹോദരന് തഖ്വി ദേശീയ ന്യൂനപക്ഷ കമീഷന് അധ്യക്ഷന്‍ വജാഹത് ഹബീബുള്ളയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മുംബൈ സ്ഫോടനക്കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നഖ്വി സഹായിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 26 പേര് കൊല്ലപ്പെട്ട സ്ഫോടനത്തിന് ബോംബ് സ്ഥാപിച്ച വഖാസിനെയും തബ്രാസിനെയും തിരിച്ചറിയാന്‍ കേന്ദ്രസുരക്ഷ ഏജന്‍സികളെയും പ്രത്യേക സംഘത്തെയും നഖ്വി സഹായിച്ചു. സാവേരി ബസാറിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍നിന്ന് വഖാസിനെ നഖ്വി തിരിച്ചറിയുകയുംചെയ്തിരുന്നു. ഇതിനിടെയാണ് എടിഎസ് നഖ്വിയെ അറസ്റ്റുചെയ്തത്. ഇത് എടിഎസിനും പ്രത്യേക സംഘത്തിനും ഇടയില്‍ ഉരസല്‍ ഉണ്ടാക്കി. 21 കാരനായ നഖ്വിയോടൊപ്പം സഹോദരങ്ങളായ റാഫിയും റാസിയും പിടിയിലായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
deshabhimani 240112
ഭീകരവാദവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റുചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമീഷന് മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വ്യാജ രേഖകള്‍ നല്കി സിംകാര്‍ഡുകള്‍ തരപ്പെടുത്തിയെന്ന പേരില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) ഡല്‍ഹി സ്വദേശിയായ നഖ്വി അഹമ്മദിനെ അറസ്റ്റുചെയ്തത് സംബന്ധിച്ചാണ് റിപ്പോര്‍ട്ടു തേടിയത്. ഭീകരാക്രമണ കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ നഖ്വി പൊലീസിന് വിവരങ്ങള്‍ നല്‍കിയിരുന്നതായി ചൂണ്ടിക്കാട്ടി ഇയാളുടെ സഹോദരന് തഖ്വി ദേശീയ ന്യൂനപക്ഷ കമീഷന് അധ്യക്ഷന്‍ വജാഹത് ഹബീബുള്ളയെ സമീപിക്കുകയായിരുന്നു.
ReplyDelete