ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരനെ വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം വിവാദമായ പശ്ചാത്തലത്തില്‍ ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിയാലോചന നടത്തി. ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും കുരുക്കായതോടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. പ്രശ്നത്തില്‍ കോണ്‍ഗ്രസിനകത്ത് രണ്ടഭിപ്രായമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതോടെ മന്ത്രി ആര്യാടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മെട്രോയ്ക്ക് ആഗോളടെന്‍ഡര്‍ വിളിക്കുമെന്ന നിലപാട് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയും താനും കുഞ്ഞാലിക്കുട്ടിയും അഭ്യര്‍ഥിച്ചിട്ടും ശ്രീധരന്‍ കൊച്ചി മെട്രോയ്ക്ക് സേവനം നല്‍കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചെന്ന് ആര്യാടന്‍ ആരോപിച്ചു. ശ്രീധരന്‍ കൊച്ചിക്ക് വരില്ലെന്ന് ഉറപ്പാക്കി സ്വകാര്യ കമ്പനിക്ക് കരാര്‍ കൊടുക്കാനുള്ള നീക്കത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായമുയര്‍ന്നിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സി വേണമെന്നില്ല: ആര്യാടന്‍
കൊച്ചി മെട്രോ നിര്‍മിക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) കൊണ്ടു മാത്രമേ സാധിക്കൂവെന്ന് അഭിപ്രായമില്ലെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ വൈസ് ചെയര്‍മാനായ മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിര്‍മാണത്തിന്റെ കരാറിന് ആഗോളടെന്‍ഡര്‍ വിളിക്കണമെന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിഎംആര്‍സിയുടെ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെ സേവനം കിട്ടിയാല്‍ ആഗോളടെന്‍ഡര്‍ ഒഴിവാക്കുന്നത് പരിഗണിക്കും. എന്നാല്‍ , അദ്ദേഹത്തിന്റെ സേവനം തല്‍ക്കാലം കിട്ടാന്‍ സാധ്യതയില്ലെന്നും ആര്യാടന്‍ പറഞ്ഞു. മെട്രോ നിര്‍മാണത്തിന് കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഒരു കമ്പനി നടത്തുന്ന സമ്മര്‍ദ്ദമാണ് വിവാദങ്ങള്‍ക്കു ഒരു കാരണം. മെട്രോ സംബന്ധിച്ച് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതായി അറിയില്ല. അയച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി അവഗണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ 5000 കോടി രൂപ ചെലവ് വരുന്ന വലിയ പദ്ധതിയാണ്. കേന്ദ്ര ആസൂത്രണ സമിതിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം കിട്ടിയിട്ടില്ല. പബ്ലിക്- പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍(പിപിപി) മാതൃകയില്‍ ചെയ്യാനാണ് ആസൂത്രണ കമീഷന്‍ നിര്‍ദേശിച്ചത്. പിപിപി മാതൃക പറ്റില്ലെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി മാതൃകയും നിര്‍ദേശിച്ചു. എന്നാല്‍ , ചെന്നൈ മാതൃകയാണ് യുഡിഎഫ് സ്വീകരിച്ചത്. 15 ശതമാനം വീതം ഓഹരികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതായിരിക്കും. ബാക്കി തുക വായ്പയിലൂടെ കണ്ടെത്തും. ജപ്പാന്‍ കമ്പനിയായ ജിഗ്ഗയുമായി കൊച്ചി മെട്രോ എംഡി ടോം ജോസ് ചര്‍ച്ച നടത്തിയിരുന്നു. നിര്‍മാണ കരാറിന് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് അവര്‍ നിബന്ധനവെച്ചു. അതനുസരിച്ച് തുടര്‍ന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ആഗോളടെന്‍ഡര്‍ സംബന്ധിച്ച് ധാരണയായത്. നിര്‍മാണ സാങ്കേതികവിദ്യയ്ക്ക് കൊറിയന്‍ കമ്പിനിക്കു പുറമെ ജപ്പാന്‍ കമ്പനിയും രംഗത്തുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. ചെന്നൈ മാതൃകയിലുള്ള കൊച്ചി മെട്രോ കേന്ദ്ര നഗര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പബ്ലിക് ഇന്‍വസ്റ്റ്മെന്റ് ബോര്‍ഡ് പദ്ധതി പരിഗണിക്കും. അതിനുശേഷം മന്ത്രിസഭായോഗം പരിഗണിക്കും. കേന്ദ്ര ആസൂത്രണ കമീഷന്റെ അനുമതി കിട്ടിയില്ലെങ്കിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 040112
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരനെ വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം വിവാദമായ പശ്ചാത്തലത്തില്‍ ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിയാലോചന നടത്തി. ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും കുരുക്കായതോടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. പ്രശ്നത്തില്‍ കോണ്‍ഗ്രസിനകത്ത് രണ്ടഭിപ്രായമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
ReplyDelete