Wednesday, January 4, 2012

പശ്ചിമബംഗാളില്‍ ഇന്ന് കാര്‍ഷിക ഹര്‍ത്താല്‍

കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ പശ്ചിമബംഗാളില്‍ ബുധനാഴ്ച കാര്‍ഷികമേഖലാ ഹര്‍ത്താല്‍ നടക്കും. ഹര്‍ത്താലിന് മുന്നോടിയായി കഴിഞ്ഞ അഞ്ചുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ വഴിതടയല്‍ സമരവും മറ്റ് പ്രചാരണപരിപാടികളും നടന്നു.

നെല്ല്, ഉരുളക്കിഴങ്ങ്, ചണം എന്നീ ഉല്‍പ്പന്നങ്ങളുടെ വന്‍ വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക, ന്യായവില നല്‍കി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക, രാസവളം വിലവര്‍ധന കുറയ്ക്കുക, കര്‍ഷക ആത്മഹത്യകള്‍ക്കിടയാക്കുന്ന പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍ .

മമതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ കാര്‍ഷികമേഖല വന്‍ തകര്‍ച്ചയെ നേരിടുകയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭാ പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ ഘോഷ്, സെക്രട്ടറി നൃപന്‍ ചൗധരി എന്നിവര്‍ പറഞ്ഞു. നെല്ലിന് ന്യായവില നല്‍കി സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. 95 ശതമാനത്തിലധികം കര്‍ഷകരും ന്യായവില കിട്ടാതെ വലിയ നഷ്ടത്തിലാണ് നെല്ല് വിറ്റത്. ചണം ക്വിന്റലിന് കഴിഞ്ഞ വര്‍ഷം 4000 രൂപവരെ കിട്ടിയിരുന്നു. ഇക്കൊല്ലം അത് പകുതിയായി കുറഞ്ഞു. ഉരുളക്കിഴങ്ങ് വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ വിലത്തകര്‍ച്ചയാണ്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ബര്‍ദ്ധമാന്‍ ജില്ലയില്‍ മാത്രം ആറുമാസത്തിനുള്ളില്‍ പത്ത് കര്‍ഷകര്‍ ആത്മഹത്യചെയ്തു.

deshabhimani 040112

1 comment:

  1. കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ പശ്ചിമബംഗാളില്‍ ബുധനാഴ്ച കാര്‍ഷികമേഖലാ ഹര്‍ത്താല്‍ നടക്കും. ഹര്‍ത്താലിന് മുന്നോടിയായി കഴിഞ്ഞ അഞ്ചുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ വഴിതടയല്‍ സമരവും മറ്റ് പ്രചാരണപരിപാടികളും നടന്നു.

    ReplyDelete