Saturday, January 14, 2012
ചരിത്രത്തിലേക്ക് മിഴിതുറക്കാന്‍ പുത്തരിക്കണ്ടം ഒരുങ്ങുന്നു
വിപ്ലവ ചരിത്രത്തിലേക്ക് മിഴിതുറക്കുകയും ഭാവിപോരാട്ടങ്ങളുടെ പ്രസക്തി വിളിച്ചോതുകയും ചെയ്യുന്ന പ്രദര്‍ശനത്തിന് പുത്തരിക്കണ്ടം മൈതാനം ഒരുങ്ങുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെയാണ് അറിവിന്റെയും കാഴ്ചയുടെയും ലോകം ഒരുങ്ങുന്നത്. ഏഴ് വിഭാഗങ്ങളായാണ് പ്രദര്‍ശനം. താഷ്ക്കന്റില്‍ 1920 ല്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതുമുതലുള്ള പ്രസ്ഥാനത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും മാറ്റവും ചലനവും പ്രതിഫലിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുടെ സമ്മേളനമായി പുത്തരിക്കണ്ടം മാറും. പെയിന്റിങ്, ഫോട്ടോ, പുരാരേഖ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തലോടെയാവും ഓരോ ചരിത്ര മുഹൂര്‍ത്തങ്ങളും അവതരിപ്പിക്കുക.
ബംഗാള്‍ വിഭജനകാലത്തും ക്ഷാമകാലത്തുമുള്ള പാര്‍ടിയുടെ ഇടപെടല്‍ , ബംഗാളിലുണ്ടായ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച, കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിന്റെ നിലപാടുകള്‍ , 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും. ഐക്യകേരളപ്പിറവി, ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനകള്‍ , സോഷ്യലിസത്തിന്റെ മേന്മ, മുതലാളിത്ത-സാമ്രാജ്യത്വപ്രതിസന്ധി തുടങ്ങി ചരിത്രം അടിവരയിട്ട ഒട്ടേറെ സംഭവങ്ങളുടെ ഓര്മപ്പെടുത്തല്കൂടിയാവും പ്രദര്‍ശനം. കേരളത്തിലെ സ്ത്രീമുന്നേറ്റം, സാംസ്കാരിക മുന്നേറ്റം, കേരളത്തിലെ വിശിഷ്യാ തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് തുടക്കമിട്ട പ്രക്ഷോഭങ്ങള്‍ , സമരനായകര്‍ തുടങ്ങിയതെല്ലാം പ്രദര്‍ശനത്തിലുണ്ട്.
ജനുവരി 30ന് പൊതുപ്രദര്‍ശനം ആരംഭിക്കുന്നതിനുമുമ്പ് തിരുവനന്തപുരം ജില്ലയിലെ നാല് കേന്ദ്രത്തില്‍ "മാര്‍ക്സാണ് ശരി" എന്ന വിളംബര പ്രദര്‍ശനമുണ്ടാകും. പുത്തരിക്കണ്ടത്തെ പ്രദര്‍ശന നഗറില്‍ എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും വിവിധ മത്സരങ്ങളുമുണ്ട്. 300 ഇരിപ്പിടമുള്ള മിനി തിയറ്ററും സജ്ജീകരിക്കും. ലോക ക്ലാസിക്കുകളും കമ്യൂണിസ്റ്റ് നേതാക്കളുടെ വിപ്ലവ മുന്നേറ്റവും വിവരിക്കുന്ന സിനിമകളും പ്രദര്‍ശിപ്പിക്കും. നാടന്‍ ഭക്ഷ്യമേളയും ഒരുക്കും. വാസ്തുശില്‍പ്പി ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പ്രദര്‍ശന നഗരിയും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നത്. സിനിമ-സീരിയല്‍ രംഗത്തെ ശില്പ്പവിദഗ്ധരായ സാബു, അജിത് തുടങ്ങിയവരും സജ്ജീകരണത്തില്‍ മുഖ്യപങ്കുവഹിക്കും. ജി ശങ്കര്‍ ചെയര്‍മാനും സി എം രവീന്ദ്രന് കണ്‍വീനറുമായ സമിതിയാണ് പ്രദര്‍ശനം ഒരുക്കുന്നത്.
deshabhimani 140112
Subscribe to:
Post Comments (Atom)

ReplyDelete