Wednesday, January 4, 2012

ശബരിമലയെ വിവേചനത്തിന്റെ കേന്ദ്രമാക്കി എങ്ങും "വിഐപി"കള്‍

തുല്യതാസങ്കല്‍പ്പമായ തത്ത്വമസി വലിച്ചെറിഞ്ഞ് ശബരിമലക്ഷേത്രത്തെ സ്വജനപക്ഷപാതത്തിന്റെയും ദു:സ്വാധീനത്തിന്റെയും കേന്ദ്രമാക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും അധികൃതരും. ക്യൂ നില്‍ക്കാതെയും മറ്റ് തീര്‍ഥാടകരുടെ സമയം അപഹരിച്ചും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നവരില്‍ വിഐപികള്‍ മുതല്‍ അധികൃതരുടെ വേണ്ടപ്പെട്ടവര്‍വരെ. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം ശബരിമലയില്‍ മറ്റാര്‍ക്കും പരിഗണന നല്‍കരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചാണ് വിവേചനം. പതിനെട്ടാംപടി കയറുന്നതു മുതല്‍ പൊലീസിന്റെ ബലപ്രയോഗത്തിന് വിധേയരാവുന്ന സാധാരണ തീര്‍ഥാടകരെ സാക്ഷിയാക്കി ശ്രീകോവിലിനുമുന്നില്‍ സമയനിബന്ധനയില്ലാതെ നില്‍ക്കാന്‍ സ്വാധീനമുള്ളവര്‍ക്ക് കഴിയുന്നു. നിര്‍മാല്യത്തിന്റെയും ഹരിവരാസനത്തിന്റെയും സമയത്ത് ശ്രീകോവിലിന്റെ തൊട്ടുമുന്നില്‍ ഇരുന്ന് തൊഴാന്‍ വിഐപികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ശാന്തിമാര്‍ക്ക് നല്‍കേണ്ട ദക്ഷിണ കണക്കുപറഞ്ഞ് തീര്‍ഥാടകരില്‍നിന്ന് വാങ്ങുന്നതും ഇവര്‍ തന്നെ. പൊലീസുകാര്‍ ഹരിവരാസനത്തിന്റെ സമയത്ത് ശ്രീകോവിലിനുമുന്നില്‍ വലയംതീര്‍ക്കുന്നതും പതിവുകാഴ്ച.

deshabhimani 040112

1 comment:

  1. തുല്യതാസങ്കല്‍പ്പമായ തത്ത്വമസി വലിച്ചെറിഞ്ഞ് ശബരിമലക്ഷേത്രത്തെ സ്വജനപക്ഷപാതത്തിന്റെയും ദു:സ്വാധീനത്തിന്റെയും കേന്ദ്രമാക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും അധികൃതരും. ക്യൂ നില്‍ക്കാതെയും മറ്റ് തീര്‍ഥാടകരുടെ സമയം അപഹരിച്ചും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നവരില്‍ വിഐപികള്‍ മുതല്‍ അധികൃതരുടെ വേണ്ടപ്പെട്ടവര്‍വരെ.

    ReplyDelete