ഫെബ്രുവരി 28ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ ബഹുജനങ്ങളോടും തൊഴിലാളികളോടും സംയുക്ത ട്രേഡ്‌യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആഹ്വാനംചെയ്തു.
വിലക്കയറ്റം തടയുക, വ്യവസായ സംരംഭകര്‍ക്ക് വാഗ്ദാനംനല്‍കുന്ന ആനുകൂല്യങ്ങളെ തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഏര്‍പ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തലാക്കുക, കരാര്‍വല്‍ക്കരണം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന പണിമുടക്ക് വന്‍വിജയമാക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ദേശീയ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം. തൊഴിലാളികളുടെ പ്രശ്‌നങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിയൊണ് തൊഴിലാളി യൂണിയന്‍ യോജിച്ച് രംഗത്ത്‌വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി വര്‍ഗങ്ങളെ പുശ്ചിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു.
വിലക്കയറ്റം തടയുന്നതിനോ, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ യതൊരു നടപടിയും സര്‍ക്കാര്‍ കൈകൊള്ളുന്നില്ല. രാജ്യത്ത് സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളികളല്ല അതിന്റെ ഗുണം അനുഭവിക്കുന്നതെന്ന് ചുരുക്കംചില മുതലാളിമാരാണ് ഇതിന്റെ ഗുണം അനുഭവിക്കുന്നത്.
സമ്പത്ത് കൈയടക്കിവച്ചിരിക്കുന്ന മുതലാളിവര്‍ഗത്തിന്റെ നിലപാടുകളാണ്് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന്റെ മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതിന് എതിരെയാണ് തൊഴിലാളിവര്‍ഗം പോരാടുന്നതെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ ആരംഭം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കിന്റെ പ്രചാരണാര്‍ത്ഥം ഫ്രെബുവരി ഒന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രാജേന്ദ്രമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ഡോ. സഞ്ജീവ റെഢീ, എ ഐ ടി യു സി നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, അഡ്വ. സജി നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 25 മുതല്‍ ഫ്രെബുവരി അഞ്ചിനുമിടയില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും. ഫെബ്രുവരി 21 മുതല്‍ 25 വരെ എല്ലാ ജില്ലകളിലും വാഹനപ്രചാരണ യാത്രകളും ഫെബ്രുവരി 25ന് പഞ്ചായത്ത്‌കേന്ദ്രങ്ങളിലും സായാഹ്നധര്‍ണയും നടക്കും. ലഘുലേഖ അച്ചടിച്ച് വിതരണംചെയ്യും.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍ കെ മോഹന്‍ദാസ് സംസാരിച്ചു. കെ ചന്ദ്രന്‍പിള്ള സ്വാഗതവും കെ ഒ ഹബീബ് നന്ദിയും പറഞ്ഞു. പി കെ ഗോപാലന്‍(ഐഎന്‍ടിയുസി), വി രാധാകൃഷ്ണന്‍ (ബിഎംഎസ്), സി എ കുര്യന്‍ (എഐടിയുസി), ഫിലിപ്പ് കെ തോമസ് (യുടിയുസി), ജി ബി ഭട്ട(എന്‍എല്‍ഒ), ഉഴവൂര്‍ വിജയന്‍ (എന്‍എല്‍സി), എം കെ തങ്കപ്പന്‍ (ടിയുസിഐ), എം കെ കണ്ണന്‍ (എച്ച്എംഎസ്), ഏ ഏ അബ്രഹാം (കെടിയുസി), ഡി രഘുനാഥ് പനവേലി (എസ്ടിയു), സോണിയ ജോര്‍ജ് (സേവ), പി എം ദിനേശന്‍ (എഐയുടിയുസി), കെ പി അനില്‍കുമാര്‍(ടിയുസിസി) എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
janayugom 180112
No comments:
Post a Comment