കോഴഞ്ചേരി: മുള്ളുചങ്ങലയും കുന്തവും ഉമ്മത്തിന്‍കായ പ്രയോഗവും ഉള്‍പ്പെടെയുള്ള പീഡനമാര്‍ഗങ്ങള്‍ക്ക് പിന്നാലെ ആനകള്‍ക്ക് നട്ട് ഇട്ട വടി കൊണ്ടുള്ള പീഡനവും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആനകളുടെ പാപ്പാന്മാരില്‍ ചിലരുടെ കൈകളിലാണ് നട്ട് ഇട്ട വടി ശ്രദ്ധയില്‍പ്പെട്ടത്. ആനകളെ തങ്ങളുടെ വരുതിക്ക് വരുത്താന്‍ ചില പാപ്പാന്മാര്‍ ക്രൂരമായ രീതികള്‍ അവലംബിക്കാറുണ്ട്. ചങ്ങലയ്ക്കകത്തുള്ള ഇരുമ്പ് റാഡില്‍ ആണി വെല്‍ഡ് ചെയ്ത് കാലുകളില്‍ സ്ഥാപിക്കും. ഈ ചങ്ങല പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിച്ച് ഒരറ്റം പുറത്തിരിക്കുന്ന പാപ്പാന്റെ കയ്യിലോ ആനയുടെ അടുത്തുകൂടി നടന്നുപോകുന്ന പാപ്പാന്റെ കയ്യിലോ പിടിച്ചിരിക്കും. അനുസരണക്കേട് കാണിക്കുമ്പോള്‍ പ്ലാസ്റ്റിക് കയറില്‍ വലിക്കും. ഇതോടെ ആണി കാലിലെ മാംസത്തിലേക്ക് തുളച്ചുകയറും. ഇങ്ങനെയുള്ള ആനകളുടെ കാലുകളില്‍ വ്രണങ്ങള്‍ വ്യാപകമായി കാണാറുണ്ട്.
കൂര്‍ത്ത കുന്തം കൊണ്ട് നെറ്റിക്ക് കുത്തുകയും കാഴ്ച കുറയ്ക്കാന്‍ ഉമ്മത്തിന്‍കായ കണ്ണില്‍ പുരട്ടുകയും മറ്റും ചെയ്യുന്ന ക്രൂരതകളും ചിലര്‍ അവലംബിക്കാറുണ്ട്. ആനകള്‍ക്ക് നേരേ നടക്കുന്ന മറ്റൊരു അതിക്രമമാണ് നട്ടിട്ട വടി കൊണ്ടുള്ള അടി. ഇതുകൊണ്ടുള്ള അടിയേറ്റാല്‍ നട്ട് കൊള്ളുന്ന ഭാഗം ചതയുകയും ആന അസഹ്യമായ വേദനകൊണ്ട് പുളയുകയും ചെയ്യും. ചില ചെറുപ്പക്കാരായ പാപ്പാന്മാരുടെ കൈകളിലാണ് ഇത്തരം വടി കണ്ടെത്തിയത്. വിശ്രമരഹിതമായ ജോലിയും കടുത്ത പീഡനവും പലപ്പോഴും ആനകളെ പ്രകോപിതരാക്കാറുണ്ട്. മദപ്പാടു കൂടി ആകുന്നതോടെ പ്രകോപനം നിയന്ത്രണാതീതമായി മാറും. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ നിയന്ത്രിക്കാനും മറ്റും നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും അവയൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണിത്.
deshabhimani 260112
മുള്ളുചങ്ങലയും കുന്തവും ഉമ്മത്തിന്‍കായ പ്രയോഗവും ഉള്‍പ്പെടെയുള്ള പീഡനമാര്‍ഗങ്ങള്‍ക്ക് പിന്നാലെ ആനകള്‍ക്ക് നട്ട് ഇട്ട വടി കൊണ്ടുള്ള പീഡനവും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആനകളുടെ പാപ്പാന്മാരില്‍ ചിലരുടെ കൈകളിലാണ് നട്ട് ഇട്ട വടി ശ്രദ്ധയില്‍പ്പെട്ടത്.
ReplyDelete