കല്‍പ്പറ്റ: നീര്‍മറി പ്രവര്‍ത്തനങ്ങളുടെ മറവില്‍ 25 കോടി ചെലവഴിക്കുന്ന ഐഡബ്ല്യുഎംപി (ഇന്റര്‍ഗ്രേഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ജില്ലാ അധികൃതരും നബാര്‍ഡും കൈയൊഴിയുന്നു. അഴിമതി ആരോപണ വിധേയമായ ആര്‍ഷഭാരത് എന്ന സര്‍ക്കാരിതര സന്നദ്ധസംഘടനക്ക് കല്‍പ്പറ്റ- ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി 25 കോടിയുടെ പദ്ധതി ഏല്‍പ്പിക്കുന്നത് വിവാദമാകുന്ന പശ്ചാത്തലത്തിലാണിത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഐഡബ്ല്യുഎംപി പദ്ധതി പ്രകാരം കല്‍പ്പറ്റ ബ്ലോക്കില്‍ 19 കോടിയും ബത്തേരിയില്‍ ആറ് കോടിയുമാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. പശ്ചിമഘട്ട നീര്‍ത്തട പദ്ധതിപ്രകാരം നൂല്പ്പുഴക്കുന്ന് പദ്ധതിയുടെ നടത്തിപ്പിലാണ് ആര്‍ഷഭാരത് ക്രമക്കേട് നടത്തിയതായി ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ നേരത്തെ വ്യക്തമായത്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനയും അന്വേഷണവും നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് കോടികളുടെ പദ്ധതി വീണ്ടും ഏല്‍പ്പിക്കാന്‍ നീക്കം നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ 25 കോടിയുടെ പദ്ധതി ആരോപണ വിധേയരായ സംഘടനയെ വീണ്ടും ഏല്പ്പിക്കുന്നതിനെകുറിച്ച് തനിക്കറിയില്ലെന്നാണ് കലക്ടര്‍ പറയുന്നത്. ഐഡബ്ല്യുഎംപി പദ്ധതി നബാഡാണ് നടപ്പാക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇടപെടാനോ പരിശോധന നടത്താനോ റവന്യുവിഭാഗത്തിന് കഴിയില്ലെന്നും കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് "ദേശാഭിമാനി"യോട് പറഞ്ഞു. ജില്ലാ പ്ലാനിങ് ഓഫീസും ഈ നിലപാടില്‍ തന്നെയാണ്. എന്നാല്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എന്‍ എസ് സജികുമാര്‍ ഇക്കാര്യം നിഷേധിച്ചു. ഈ പദ്ധതിയുമായി നബാര്‍ഡിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലത്തില്‍ പരിശോധനയും നിയന്ത്രണവുമില്ലാത്തെ കോടികളാണ് ആരോപണ വിധേയരായ എന്‍ജിഒയ്ക്ക് ലഭിക്കുന്നത്.
തിരുവനന്തപുരത്തെ ഗ്രാമവികസന കമീഷണറാണ് 17237/ആര് ആന്‍ഡ്ഐ/5/10/സിആര്‍ഡി ഓര്‍ഡര്‍ പ്രകാരം ഐഡബ്ല്യുഎംപി പദ്ധതി വയനാടിന് അനുവദിച്ചത്. വയനാടിന് പുറമെ പാലക്കാടും കാസര്‍കോടുമാണ് പദ്ധതിയിലുള്ളത്. 78.21 കോടി രൂപയുടെ പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് 25 കോടിയാണ് ലഭിക്കുന്നത്. 19 കോടി കല്‍പ്പറ്റ ബ്ലോക്കിനും ആറ് കോടി ബത്തേരി ബ്ലോക്കിനും അനുവദിച്ചു. എ ഷാജഹാന് ഐഎഎസാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മണ്ണ്-ജലസംരക്ഷണ പ്രവൃത്തികളാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ഇത്തരമൊരു പദ്ധിയുടെ മറവില്‍ കോടികള്‍ ജില്ലയിലെത്തുമ്പോഴും കൃത്യതവരുത്താനും സുതാര്യമാക്കാനും സംവിധാനമില്ല. ഇതാകട്ടെ ഇത്തരം ഫണ്ടുകള്‍ ലക്ഷ്യമാക്കി രൂപംകൊണ്ട സന്നദ്ധസംഘടനകള്‍ക്ക് ചാകരയുമാകുകയാണ്.
വനഭൂമിയുടെ പേരിലും നീര്‍മറി തട്ടിപ്പ്
കല്‍പ്പറ്റ: വനഭൂമിയുടെ മറവിലും ആര്‍ഷഭാരത് പണം തട്ടിയെടുത്തതായി ആക്ഷേപം. നെന്മേനിക്കുന്ന് നീര്‍ത്തട പദ്ധതിയില്‍ തന്നെയാണ് ഭൂവിസ്തൃതി കൂട്ടാന്‍ വനഭൂമിയും ഉള്‍പ്പെടുത്തിത്. സോയില്‍ കണ്‍സര്‍വേഷന്‍ ജില്ലാ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്. നെന്മേനിക്കുന്ന് നീര്‍മറിയില്‍ 559 ഹെക്ടര്‍ കൃഷിയിടം ഉണ്ടെന്നാണ് സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഹെക്ടറൊന്നിന് 9375 രൂപയാണ് സര്‍ക്കാര്‍ നല്‍കുക. എന്നാല്‍ ഇതില്‍ 240 ഹെക്ടര്‍ വനഭൂമിയാണ്. വനഭൂമിയില്‍ നീര്‍മറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. വനംവകുപ്പിനാണ് ഇവിടെത്തെ നിയന്ത്രണം. എന്നാല്‍ ഈ വനഭൂമി കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയാണ് സംഘടന 559 ഹെക്ടറിന്റെ കണക്ക് നല്‍കിയത്. ഫലത്തില്‍ 22 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പാണ് നടന്നതെന്നാണ് അന്വേഷണറിപ്പോര്‍ട്ട്.
ആകെ ചെലവിന്റെ 20 ശതമാനമാണ് സന്നദ്ധസംഘടനയുടെ ഭരണനിര്‍വഹണം, പരിശീലനം, സര്‍വെ തുടങ്ങിയ ജോലികള്‍ക്കായി അനുവദിച്ചത്. ഇവിടെ വനഭൂമികൂടി ഉള്‍പ്പെട്ടു എന്നതില്‍ നിന്നും സര്‍വെ ജോലികള്‍ നടന്നില്ലെന്നുവേണം കരുതാന്‍ . എന്നാല്‍ 2.7 ലക്ഷം രൂപ സര്‍വേക്കായി നീക്കിവെച്ചതായും സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്. കൃഷിഭൂമിയില്‍ മണ് കയ്യാല നിര്മിച്ചതിനെതുടര്ന്ന് അനുവദിച്ച ചെക്കുകളെല്ലാം ആര്‍ഷഭാരതിന്റെ ഡയറക്ടറാണ് കൈപ്പറ്റിയതെന്നും അന്ന് വ്യക്തമായിരുന്നു. 771 മീറ്റര്‍ മണ്‍കയ്യാല രേഖപ്പെടുത്തിയ ഒരു കൃഷിയിടത്തില്‍ ഉദ്യോഗസ്ഥര്‍ അളന്നുനോക്കിയപ്പോള്‍ കണ്ടത് 240 മീറ്റര്‍മാത്രം. ഇക്കാര്യം നേരത്തെതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതമെന്ന്
കല്‍പ്പറ്റ: ആര്ഷഭാരതിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സെക്രട്ടറി എം എം അഗസ്റ്റിന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നീര്‍ത്തട പദ്ധതികള്‍ നടത്തുന്നത് സന്നദ്ധസംഘടനകള്‍ നേരിട്ടല്ല. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ കമ്മിറ്റിക്കാണ് നിയന്ത്രണം. സര്‍ക്കാരിന്റെ വിശദമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ആര്ഷഭാരതിനെ എംപാനല്‍ ചെയ്തത്. ഐഡബ്ല്യുഎംപിക്ക് പ്രൊജക്ട് തയ്യാറാക്കലും പരിശീലനംനല്കലും മാത്രമാണ് സംഘടനക്ക് ഉത്തരവാദിത്വം. ചെയ്യുന്ന പ്രവര്‍ത്തിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതുക മാത്രമാണ് ലഭിക്കുന്നതെന്നും വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.
deshabhimani 170112
നീര്‍മറി പ്രവര്‍ത്തനങ്ങളുടെ മറവില്‍ 25 കോടി ചെലവഴിക്കുന്ന ഐഡബ്ല്യുഎംപി (ഇന്റര്‍ഗ്രേഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ജില്ലാ അധികൃതരും നബാര്‍ഡും കൈയൊഴിയുന്നു. അഴിമതി ആരോപണ വിധേയമായ ആര്‍ഷഭാരത് എന്ന സര്‍ക്കാരിതര സന്നദ്ധസംഘടനക്ക് കല്‍പ്പറ്റ- ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി 25 കോടിയുടെ പദ്ധതി ഏല്‍പ്പിക്കുന്നത് വിവാദമാകുന്ന പശ്ചാത്തലത്തിലാണിത്.
ReplyDelete