ബാബറി മസ്ജിദ് തകര്‍ത്തത് ഒരു സംഭവം മാത്രമാണെന്ന് സുപ്രീംകോടതി. ഇതില്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയി ഒന്നുമില്ലെന്നും അദ്വാനിയടക്കം 21പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വിധി പറയുന്നത് മാര്‍ച്ച് 27ലേക്ക് മാറ്റി.
ഹര്‍ജി പരിഗണിക്കുന്നതിന്റെ തുടക്കത്തില്‍ ഇത് പ്രസിദ്ധമായ കേസാണെന്ന സോളിസിറ്റര്‍ ജനറലിന്റെ പരാമര്‍ശത്തോടാണ് കോടതി പ്രതികരിച്ചത്. ഈ കേസില്‍ എന്ത് പ്രസിദ്ധിയാണുള്ളതെന്ന് കോടതി ചോദിച്ചു. ഇത് നടന്ന ഒരു സംഭവം മാത്രമാണ്. ഇതിലെ കക്ഷികള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. ഇതില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഇല്ല- കോടതി പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപി നേതാവ് അടക്കം 21 പേര്‍ക്ക് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയിരുന്നു. ബാല്‍ താക്കറെ, കല്യാണ്‍സിങ്, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ , അശോക് സിംഗാള്‍ , സാധ്വി ഋതംബര തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരുന്നത്. സംഘപരിവാര്‍ നേതാക്കളെ കുറ്റവിമുക്തരാക്കിയ റായ്ബറേലി പ്രത്യേക കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതിവിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2010 മെയ് 21ന് ആണ് അലഹബാദ് ഹൈക്കോടതി പ്രത്യേക കോടതി വിധി ശരിവച്ചത്.
deshabhimani 170112

ReplyDelete