വാഷിങ്ടണ്‍ : ഭീകരരെന്ന് പറഞ്ഞ് അമേരിക്ക വിവിധ രാജ്യങ്ങളില്‍നിന്ന് പിടിച്ചവരെ ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധ പീഡനകേന്ദ്രത്തിലേക്ക് തടവുകാരായി തള്ളാന്‍ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ജനുവരി 11ന്. ഇതോടനുബന്ധിച്ച് അമേരിക്കന്‍ ഭരണാസ്ഥാനത്ത് വിറ്റ്നെസ് എഗെന്‍സ്റ്റ് ടോര്‍ച്ചര്‍(ഡബ്ല്യുഎടി) പ്രവര്‍ത്തകര്‍ പിടിച്ചെടുക്കല്‍സമരവും ഉപവാസവും തുടങ്ങി. 10 ദിവസത്തെ പ്രക്ഷോഭം 11ന് വൈറ്റ്ഹൗസ് മുതല്‍ യുഎസ് പാര്‍ലമെന്റായ കാപിറ്റോള്‍വരെ മനുഷ്യച്ചങ്ങലയോടെയാണ് സമാപിക്കുക. ഗ്വാണ്ടനാമോ, അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാ താവളം എന്നിവ അടക്കം അമേരിക്കയുടെ വിദേശ തടവറകളിലെ അനന്തമായ തടങ്കലും പീഡനങ്ങളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. അടുത്തയിടെ കോണ്‍ഗ്രസ് പാസാക്കിയ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് പ്രസിഡന്റ് ഒബാമ തള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അമേരിക്കയില്‍ ബാധകമായ നിയമനടപടികള്‍ പാലിക്കാതെ യുഎസ് പൗരന്മാരെപ്പോലും വിദേശ തടവറകളില്‍ തള്ളാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ആക്ട്.
ഗ്വാണ്ടനാമോ തടവറയ്ക്ക് പണം അനുവദിക്കരുതെന്നും അത് പൂട്ടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കാന്‍ കഴിഞ്ഞ ജൂണ്‍ 11ന് അമേരിക്കന്‍ പ്രതിനിധി സഭയിലെ ഗാലറിയില്‍ കടന്ന 14 പീഡന വിരുദ്ധ പ്രക്ഷോഭകരുടെ വിചാരണ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് വാഷിങ്ടണ്‍ ഡിസിയിലെ പ്രക്ഷോഭം എന്നതും ശ്രദ്ധേയമാണ്. ഗ്വാണ്ടനാമോ തടവുകാരുടെ വേഷം ധരിച്ചാണ് പ്രക്ഷോഭകരുടെ റാലി. ഗ്വാണ്ടനാമോയിലെ തടവറ പൂട്ടുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത ഒബാമ ഇപ്പോള്‍ ബുഷിന്റെ നയംതന്നെ തുടരുകയാണെന്ന് സംഘാടകരില്‍ ഒരാളായ നയൂ സ്കൂള്‍ ഹിസ്റ്ററി പ്രൊഫസര്‍ ജെറമി വാറണ്‍ കുറ്റപ്പെടുത്തി. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോ അനധികൃതമായാണ് അമേരിക്ക കൈയടക്കിവച്ചിരിക്കുന്നത്. വിപ്ലവത്തിന് മുമ്പ് അമേരിക്ക പാട്ടത്തിന് വാങ്ങിയ ഈ ദ്വീപ് വിട്ടുകിട്ടണമെന്ന് ക്യൂബയിലെ വിപ്ലവസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. പാട്ടംവകയില്‍ അമേരിക്ക നല്‍കുന്ന പണം ക്യൂബ തിരസ്കരിച്ചിരിക്കുകയാണ്.
deshabhimani 030112
ഭീകരരെന്ന് പറഞ്ഞ് അമേരിക്ക വിവിധ രാജ്യങ്ങളില്‍നിന്ന് പിടിച്ചവരെ ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധ പീഡനകേന്ദ്രത്തിലേക്ക് തടവുകാരായി തള്ളാന്‍ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ജനുവരി 11ന്. ഇതോടനുബന്ധിച്ച് അമേരിക്കന്‍ ഭരണാസ്ഥാനത്ത് വിറ്റ്നെസ് എഗെന്‍സ്റ്റ് ടോര്‍ച്ചര്‍(ഡബ്ല്യുഎടി) പ്രവര്‍ത്തകര്‍ പിടിച്ചെടുക്കല്‍സമരവും ഉപവാസവും തുടങ്ങി. 10 ദിവസത്തെ പ്രക്ഷോഭം 11ന് വൈറ്റ്ഹൗസ് മുതല്‍ യുഎസ് പാര്‍ലമെന്റായ കാപിറ്റോള്‍വരെ മനുഷ്യച്ചങ്ങലയോടെയാണ് സമാപിക്കുക. ഗ്വാണ്ടനാമോ, അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാ താവളം എന്നിവ അടക്കം അമേരിക്കയുടെ വിദേശ തടവറകളിലെ അനന്തമായ തടങ്കലും പീഡനങ്ങളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
ReplyDelete