വയനാട്ടിലെ ആദിവാസികളുടെ പിന്നോക്കാവസ്ഥ മുതലെടുത്ത് ഓരോ വര്‍ഷവും വന്‍ തുകയാണ് രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി വയനാട്ടിലെത്തുന്നത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് സന്നദ്ധ സംഘടനകള്‍ തടിച്ചുകൊഴുക്കുകയല്ലൊതെ ആദിവാസികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. വന്‍ തുക കൈക്കലാക്കുമ്പോള്‍ പേരിന് ഏതാനും ആദിവാസികളെ സംഘടിപ്പിച്ച് ബോധവല്‍ക്കരണമെന്നും സെമിനാറെന്നും പ്രചരിപ്പിച്ച് വഞ്ചിക്കുകയാണ് സംഘടനകള്‍ . ഇതില്‍ അസഹിഷ്ണരായാണ് ആദിവാസിഫോറം ഭാരവാഹികള്‍ സിയാന്‍(സൗത്ത്ഇന്ത്യ ആദിവാസിനെറ്റ്വര്‍ക്ക്) എന്ന സന്നദ്ധസംഘടനക്കെതിരെ പരസ്യമായി രംഗത്ത്വന്നിരിക്കുന്നത്.
ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി 2008ലാണ് കേരള ആദിവാസി ഫോറം രൂപീകരിച്ചത്. ആദിവാസികള്‍ക്കിടയില്‍ നിന്നും നേതാക്കളെ വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമെ ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും ചൂഷണവും അവസാനിപ്പിക്കാന്‍ സാധിക്കു എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപീകരണം. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ സഹായിച്ചത് എന്‍ജിഒയായ സിയാന്‍ ആയിരുന്നു. കല്‍പ്പറ്റ ആസ്ഥാനമായ നീതിവേദിയുടെ ഭാരവാഹിയാണ് സിയാന്റെയും നേതൃത്വത്തിലുള്ളത്. ഏതാനും മാസങ്ങളായി സംഘടനയില്‍പ്പെട്ട ചിലരെ കൂട്ടുപിടിച്ച് തങ്ങള്‍ക്കനുകൂലമാക്കാനാണ് സന്നദ്ധസംഘടനയുടെ ശ്രമം. ഇതിന്റെ ഭാഗമായി സിയാനുവേണ്ടിയുള്ള പ്രവര്‍ത്തനം മാത്രമാണ് ഫോറത്തിന്റെ മുഖ്യപ്രവര്‍ത്തനം. ഇവര്‍ക്ക് വേണ്ടി സെമിനാറുകളിലും ക്ലാസുകളിലും പങ്കെടുപ്പിക്കുക മാത്രമാണ് ആദിവാസികളുടെ ജോലി.
ആദിവാസി ഫോറത്തെ മുന്നില്‍ നിര്‍ത്തി നടത്തിയ പദ്ധതികളിലൂടെ എത്രം പണം ലഭിച്ചുവെന്നോ ബാക്കിയെത്രയുണ്ടെന്നോ നേതാക്കളോട്പോലും പറയാറില്ല. ആദിവാസികളുടെ ഊരുകളിലും കോളനികളിലും പോയി സേവന പ്രവര്‍ത്തനം നടത്താന്‍ സിയാന്‍ തയ്യാറാവുകയുമില്ല അതോടൊപ്പം ഫോറത്തെ തടയുകയുമാണ്. ഇത്തരത്തിലുള്ള പ്രവൃത്തികളെയും കണക്കുകളും ചോദ്യം ചെയ്യുമ്പോള്‍ അവരെ പുറത്താക്കുകയാണ്. ഇതാകട്ടെ ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്യാതെയാണ്. സിയാന്‍ കോര്‍ഡിനേറ്ററാണ് പുറത്താക്കല്‍ തീരുമാനം പോലും എടുക്കുന്നത്. പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാകമ്മിറ്റി ഓഫീസില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സിയാനുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയെ സ്വാധീനിച്ച് സംഘടനയെ നിയന്ത്രിക്കാനാണ് സിയാന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രമിക്കുന്നത്. കോഴിക്കോട് ചേര്‍ന്ന ആദിവാസിഫോറംസംസ്ഥാന കമ്മിറ്റി യോഗം സിയാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കിയിരിക്കുകയാണ്. ബി വി ബോളന്റെ നേതൃത്വത്തില്‍ പുതിയ ജില്ലാകമ്മിറ്റി നിലവില്‍ വന്നതായി അവര്‍ അറിയിച്ചു.
deshabhimani 030112
വിദേശഫണ്ട് ലക്ഷ്യമാക്കി ആദിവാസി സംഘടനയെ സന്നദ്ധസംഘടന ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതായി ആരോപണം. ആദിവാസി വികസനത്തിന് എന്ന പേരില്‍ എത്തുന്ന കോടികള്‍ കൈക്കലാക്കാനാണ് കറവപ്പശുക്കളാക്കി ആദിവസി സംഘടനയെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ സിയാന്‍ എന്നപേരിലുള്ള സന്നദ്ധസംടഘന തങ്ങളെ ചൂഷണം ചെയ്യുന്നതായി കേരള ആദിവാസിഫോറം സംസ്ഥാന സെക്രട്ടറി ശാരദ കെ തിനപുരം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ReplyDeleteആദിവാസികളെ കരുവാക്കി ചൂഷണം ചെയ്യുന്ന സന്നദ്ധസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ബഹുജനപ്രതിഷേധം ഉയരണമെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു. കേരള ആദിവാസി ഫോറം എന്ന സംഘടനയെ സന്നദ്ധസംഘടനയായ സിയാന്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി ആദിവാസി ഫോറം നേതാക്കള്‍ പരസ്യമായി പറഞ്ഞിരിക്കുകയാണ്. വയനാട്ടില്‍ എണ്ണിയാലൊടുങ്ങാത്ത എന്‍ജിഒ സംഘടനകളാണുള്ളത്. ഇവയെല്ലാം ആദിവാസികളുടെ വികസനവും പുരോഗതിയും മറ്റും പറഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംഘടനയിലുള്ളവര്‍ തടിച്ചുകൊഴുക്കുകയല്ലാതെ ഒരു ആദിവാസി വിഭാഗത്തിനും ഏറെ ഗുണമൊന്നും ലഭിക്കാറില്ല. വല്ലപ്പോഴും പേരിന് സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ മാത്രമാണ് ഇവരുടെ പ്രവര്‍ത്തനം. യഥാര്‍ഥത്തില്‍ ആദിവാസികള്‍ക്ക് ലഭിക്കേണ്ട കോടികളുടെ പണം ഇവര്‍ നിര്‍വഹണ ഏജന്‍സി എന്ന പേരില്‍ തട്ടിയെടുക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ അടിയന്തിരമായി നടപടി വേണം.ആദിവാസി ഫോറം ഭാരവാഹികള്‍ ഉന്നയിച്ച പ്രശ്നം ഗൗരവത്തോടെ അധികൃതര്‍ കാണണം. ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി ഉണ്ടാവുകയും മുഴുവന്‍ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനും പരിശോധനക്ക് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ReplyDelete