കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കൊപ്ര താങ്ങുവില പ്രഖ്യാപനം പ്രഹസനമായി. വിപണിവില താങ്ങുവിലയേക്കാള്‍ താഴ്ന്നിട്ടും സംഭരണം നടത്താതെ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് ചൂഷണത്തിന് വഴിയൊരുക്കുകയാണ്. കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിലത്തകര്‍ച്ച തടയുന്നതിന് മില്‍കൊപ്രയ്ക്ക് ക്വിന്റലിന് 5100 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5350 രൂപയുമാണ് ജനുവരി നാലിന് താങ്ങുവില പുതുക്കി നിശ്ചയിച്ചത്. നിലവില്‍ മില്‍കൊപ്രയ്ക്ക് പൊതുവിപണിയില്‍ ക്വിന്റലിന് 4900 രൂപയാണ് വില. കഴിഞ്ഞ ബുധനാഴ്ചമുതലാണ് താങ്ങുവിലയിലും താഴെ വിപണി വിലയെത്തിയത്. ഈ ഘട്ടത്തില്‍ ഉടന്‍ സംഭരണം ആരംഭിച്ച് വില സംരക്ഷിക്കേണ്ട കേന്ദ്ര-സംഭരണ ഏജന്‍സിയായ നാഫെഡും ഒത്തുകളിക്കുകയാണ്. താങ്ങുവില നിശ്ചയിച്ചെങ്കിലും സംഭരണ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് കൊച്ചിയിലെ നാഫെഡ് അധികൃതരുടെ പക്ഷം. ഉത്തരവ് എത്തിയാലും സംസ്ഥാനസര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയെ തീരുമാനിക്കണം. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വീണ്ടും വില ഇടിഞ്ഞേക്കും.
സംസ്ഥാനത്തെ മൂന്നോ നാലോ വന്‍കിട വെളിച്ചെണ്ണ ഉല്‍പ്പാദക കമ്പനികളാണ് ഇപ്പോള്‍ കേരളത്തിലെ വിപണിവില നിര്‍ണയിക്കുന്നത്. ഇവര്‍ക്ക് പരമാവധി മുതലെടുപ്പിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സംഭരണം ആരംഭിച്ചാല്‍ സ്വാഭാവികമായും വിപണിവില ഉയരും. സീസണ് ആരംഭിച്ചവേളയില്‍ പരമാവധി കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ കൊപ്ര കയ്യടക്കാനുള്ള നീക്കമാണ് സ്വകാര്യ കമ്പനികള്‍ നടത്തുന്നത്. കര്‍ഷകരില്‍ ആശങ്ക നിറച്ച് ദിനവും വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
അതേസമയം നാഫെഡ് സംഭരണം ആരംഭിച്ചാലും നിലവിലുള്ള വ്യവസ്ഥകള്‍ ഇടനിലക്കാരുടെ ചൂഷണത്തിന് വഴിയൊരുക്കുമെന്നും ആക്ഷേപമുണ്ട്. കൃഷിവകുപ്പിന്റെ സാക്ഷ്യപത്രമുള്ള കേരകര്‍ഷകരുടെ കൊപ്രയെ സംഭരിക്കൂ എന്ന നാഫെഡ് വ്യവസ്ഥയും വിനയാകുകയാണ്. സര്‍ക്കാരിന്റെ സാക്ഷ്യപത്രം നേടുകയെന്നത് ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഈ സാഹചര്യത്തില്‍ കിട്ടുന്ന വിലയ്ക്ക് ഇടനിലക്കാരന് കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ഇത് തടയാന്‍ പൊതുവിപണിയില്‍നിന്ന് നേരിട്ട് സംഭരണം നടത്തണമെന്ന് കൊച്ചിന് ഓയില്‍ മര്‍ച്ചന്‍്സ് അസോസിയേഷന് പ്രസിഡന്റ് തലത്ത് മുഹമ്മദ് പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 7100 രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്ത് 10,000 രൂപയിലേറെ ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലാകട്ടെ 6875 രൂപയായാണ് വില. അവിടെയും കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും തേങ്ങയുടെ ഉല്‍പ്പാദനവും ഏറിയിട്ടുണ്ട്. ഇത് കൊപ്രയുടെ വരവ് വര്‍ധിപ്പിക്കുകയും ഇനിയും വില കുറയ്ക്കാനുമിടയാക്കും.
(ഷഫീഖ് അമരാവതി)
deshabhimani 240112
കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കൊപ്ര താങ്ങുവില പ്രഖ്യാപനം പ്രഹസനമായി. വിപണിവില താങ്ങുവിലയേക്കാള്‍ താഴ്ന്നിട്ടും സംഭരണം നടത്താതെ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് ചൂഷണത്തിന് വഴിയൊരുക്കുകയാണ്. കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിലത്തകര്‍ച്ച തടയുന്നതിന് മില്‍കൊപ്രയ്ക്ക് ക്വിന്റലിന് 5100 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5350 രൂപയുമാണ് ജനുവരി നാലിന് താങ്ങുവില പുതുക്കി നിശ്ചയിച്ചത്. നിലവില്‍ മില്‍കൊപ്രയ്ക്ക് പൊതുവിപണിയില്‍ ക്വിന്റലിന് 4900 രൂപയാണ് വില. കഴിഞ്ഞ ബുധനാഴ്ചമുതലാണ് താങ്ങുവിലയിലും താഴെ വിപണി വിലയെത്തിയത്.
ReplyDelete