സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് മെഡിക്കല്‍ കോളജുകള്‍ അടുത്ത സാമ്പത്തിക വര്‍ഷംതന്നെ ആരംഭിക്കാന്‍ യു ഡി എഫ് നേതൃത്വം സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദം ആരംഭിച്ചു. കാസര്‍കോഡ് ജില്ലയിലെ ബദിയഡുക്ക, ഇടുക്കിയിലെ പൈനാവ്, ആലപ്പുഴയിലെ ഹരിപ്പാട്, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. അതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുതിയതായി അഞ്ചു മെഡിക്കല്‍ കോളജുകള്‍ കൂടി വരുന്നതിനെ ആരും സ്വാഗതം ചെയ്യേണ്ട നടപടിയാണ്. കൂടുതല്‍ കുട്ടികള്‍ക്കു മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിനും മെച്ചപ്പെട്ട ചികിത്സാസൗകര്യം ഒരുക്കുന്നതിനും അത് സഹായകമാവും.
എന്നാല്‍ കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃയോഗം ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളും അവര്‍ മാധ്യമങ്ങള്‍ക്കുനല്‍കിയ വിവരങ്ങളും കേരളത്തിന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി, വിശിഷ്യാ മെഡിക്കല്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു പുതിയ മാനം നല്കിയിരിക്കുന്നു. ബജറ്റ് പ്രഖ്യാപനത്തില്‍ ഗവണ്മെന്റ് മേഖലയില്‍ ആരംഭിക്കുമെന്നു പറഞ്ഞിരുന്ന മെഡിക്കല്‍ കോളജുകള്‍ക്കു പകരം അണിയറയില്‍ ഒരുങ്ങുന്നത് വിദ്യാഭ്യാസകച്ചവടവും രാഷ്ട്രീയ പങ്കുവെക്കലുമാണെന്ന് വ്യക്തമാവുന്നു.
നിലവില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളോ സ്വകാര്യ മെഡിക്കല്‍ കോളജുകളോ ഇല്ലാത്ത വിദൂര ഇടങ്ങളില്‍ പുതിയവ വേണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ അത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായിരിക്കണം. മെഡിക്കല്‍ കോളജുകള്‍ ഒന്നുപോലുമില്ലാത്ത ജില്ലകള്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കണം. പുതിയ കോളജുകള്‍ ഗവണ്മെന്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കണം. ഈ ധാരണകള്‍ക്കു വിരുദ്ധമായ തീരുമാനങ്ങളിലേക്കാണ് യു ഡി എഫ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസത്തെ യു ഡി എഫ് നേതൃയോഗം വ്യക്തമാക്കുന്നു.
ഗവണ്മെന്റ് മേഖലയില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ എന്ന വാഗ്ദാനമാണ് ബജറ്റ് മുന്നോട്ടുവച്ചത്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പുതുതായി സ്ഥാപിക്കപ്പെടുന്ന കോളജുകള്‍ എന്ന് കഴിഞ്ഞ ദിവസത്തെ യോഗം വ്യക്തമാക്കുന്നു. കോളജ് സ്ഥാപനത്തിലുള്ള ഈ പങ്കാളിത്തം വിദ്യാര്‍ഥി പ്രവേശനത്തിലും നടപ്പാക്കുമെന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ അനുവദിക്കുമ്പോള്‍ അവയില്‍ വിദ്യാര്‍ഥിപ്രവേശനം 50 ശതമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന ധാരണയാണ് ജനങ്ങള്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍ പ്രയോഗത്തില്‍ മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം എന്തുമാവാമെന്ന സ്ഥിതിയാണ് നിലവില്‍വന്നത്. അതിനെതിരായി എല്‍ ഡി എഫ് കൊണ്ടുവന്ന നിയമനിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ മാനേജ്മെന്റുകള്‍ക്കൊപ്പം നിന്ന യു ഡി എഫ് പൊതു-സ്വകാര്യ പങ്കാളിത്ത കോളജുകളില്‍ 50:50 എന്ന അനുപാതം നടപ്പാക്കുമെന്ന് പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ കേരളജനത അത്രമാത്രം വിഢികളാണെന്ന് കരുതുന്നത് മൗഢ്യമാണ്. പുതിയ കോളജുകള്‍ സ്ഥാപിക്കാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്‍ഫ്റാസ്ട്രക്ചര്‍ കമ്പനി എന്നൊക്കെയുള്ള ആശയങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍, സര്‍ക്കാര്‍ ഭൂമിയില്‍. സര്‍ക്കാരിനു ഫലത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥാപനങ്ങളിലേക്കുള്ള എളുപ്പവഴി മാത്രമാവും.
ഡീംഡ് യൂണിവേഴ്സിറ്റിയായ അമൃത മെഡിക്കല്‍ കോളജ് അടക്കം 18 സ്വകാര്യമെഡിക്കല്‍ കോളജുകള്‍ കേരളത്തില്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. അവയിലെല്ലാം ഏറ്റക്കുറച്ചിലോടെ നടക്കുന്നത് നഗ്നമായ വിദ്യാഭ്യാസ കച്ചവടമാണ്. നിര്‍ധനരായ മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍ക്ക് അവ പ്രഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവും നിഷേധിക്കുന്നു. സംവരണ മാനദണ്ഡങ്ങള്‍ പോലും അട്ടിമറിക്കപ്പെടുകവഴി അവ സാമൂഹ്യനീതിയുടെ നിഷേധമാണ് നിര്‍ബാധം തുടര്‍ന്നുവരുന്നത്. അവ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ഈ അവസര, അവകാശ, നീതി നിഷേധങ്ങള്‍ക്കും നിലവാരത്തകര്‍ച്ചയ്ക്കും ചൂട്ടുപിടിക്കുന്നത് യു ഡി എഫും അതിന്റെ തലപ്പത്തുള്ള അധികാര ദല്ലാളന്മാരുമാണ്. ഈ കച്ചവടത്തിനു നിയമ പരിരക്ഷ നല്‍കുന്നതിന് യു ഡി എഫ് കണ്ടെത്തിയ പുതിയ തന്ത്രത്തിനു നല്കിയ പേരാണ് പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമെന്നത്. ഇത്തരമൊരു നീക്കം എന്തുവിലകൊടുത്തും ചെറുക്കപ്പെടേണ്ടതാണ്.
പുതിയ മെഡിക്കല്‍ കോളജുകള്‍ സംബന്ധിച്ച പ്രഖ്യാപനം മറനീക്കി പുറത്തുകൊണ്ടുവരുന്നത് യു ഡി എഫിന്റെ രാഷ്ട്രീയ പങ്കുകച്ചവടമാണ്. ബജറ്റ് പ്രഖ്യാപനത്തില്‍ തിരുവനന്തപുരം ജനറലാശുപത്രി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ നിര്‍ദേശത്തില്‍ ആലപ്പുഴയിലെ ഹരിപ്പാടിനെപ്പറ്റി പരാമര്‍ശമേ ഉണ്ടായിരുന്നില്ല. യു ഡി എഫ് രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മതസാമുദായിക ശക്തികളുടെ ആശയാഭിലാഷങ്ങളുടെ സാക്ഷാല്ക്കാരയായി മാറുകയാണ് പുതിയ നിര്‍ദേശം. കേരളത്തിന്റെ പ്രഫഷണല്‍ വിദ്യാഭ്യാസരംഗം കയ്യടക്കി വച്ചിരിക്കുന്ന മതസാമുദായിക ശക്തികള്‍ക്ക് ആ രംഗം നിയമവിധേയമായി പുനര്‍വിഭജിച്ചു നല്‍കുകയാണ് പുതിയ സംരംഭം. ഈ മത - സാമൂദായിക - രാഷ്ട്രീയ പങ്കുകച്ചവടത്തിനെതിരെ പ്രബുദ്ധ കേരളം ജാഗ്രത പുലര്‍ത്തണം.
janayugom editorial 140112
കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃയോഗം ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളും അവര്‍ മാധ്യമങ്ങള്‍ക്കുനല്‍കിയ വിവരങ്ങളും കേരളത്തിന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി, വിശിഷ്യാ മെഡിക്കല്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു പുതിയ മാനം നല്കിയിരിക്കുന്നു. ബജറ്റ് പ്രഖ്യാപനത്തില്‍ ഗവണ്മെന്റ് മേഖലയില്‍ ആരംഭിക്കുമെന്നു പറഞ്ഞിരുന്ന മെഡിക്കല്‍ കോളജുകള്‍ക്കു പകരം അണിയറയില്‍ ഒരുങ്ങുന്നത് വിദ്യാഭ്യാസകച്ചവടവും രാഷ്ട്രീയ പങ്കുവെക്കലുമാണെന്ന് വ്യക്തമാവുന്നു.
ReplyDeleteനിലവില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളോ സ്വകാര്യ മെഡിക്കല്‍ കോളജുകളോ ഇല്ലാത്ത വിദൂര ഇടങ്ങളില്‍ പുതിയവ വേണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ അത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായിരിക്കണം. മെഡിക്കല്‍ കോളജുകള്‍ ഒന്നുപോലുമില്ലാത്ത ജില്ലകള്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കണം. പുതിയ കോളജുകള്‍ ഗവണ്മെന്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കണം. ഈ ധാരണകള്‍ക്കു വിരുദ്ധമായ തീരുമാനങ്ങളിലേക്കാണ് യു ഡി എഫ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസത്തെ യു ഡി എഫ് നേതൃയോഗം വ്യക്തമാക്കുന്നു.