Tuesday, January 24, 2012
നഷ്ടമായത് ത്യാഗിയായ പൊതുപ്രവര്‍ത്തകനെ: സിപിഐ എം
മുതിര്‍ന്ന കമ്യൂണിസ്റ്റ്- ട്രേഡ് യൂണിയന്‍ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി വി ബാലഗോപാലന്റെ നിര്യാണത്തില്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. എം വി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പി ജയരാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ സംസാരിച്ചു. ബാലഗോപാലന്റെ വേര്‍പാട് പാര്‍ടിക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
തളിപ്പറമ്പ് മേഖലയില്‍ സിപിഐ എമ്മിനെ വളര്‍ത്തിയെടുക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയോടും പുരോഗമന പ്രസ്ഥാനത്തോടും ആഭിമുഖ്യം പുലര്‍ത്തി. വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിന് മൂത്തേടത്ത് ഹൈസ്കൂളില്‍നിന്ന് പുറത്താക്കി. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ സിപിഐ എമ്മിന്റെ നേതൃനിരയിലെത്തിയ സഖാവിന് നിരവധി തവണ ക്രൂര മര്‍ദനമേറ്റു. 1974 ഡിസംബര്‍ 10ന് ഭാരതബന്ദില്‍ തടിക്കടവ് എസ്ഐക്ക് പരിക്കേറ്റ സംഭവം അന്വേഷിക്കാനെത്തിയ സഖാവിനെ പൊലീസുകാര്‍ മര്‍ദിച്ച് ഓടയില്‍ തള്ളി. അനവധി കര്‍ഷക- തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആലക്കോട് കോളിയാട് എസ്റ്റേറ്റിലെ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ നടത്തിയ നിരാഹാരസമരം ശ്രദ്ധേയമായിരുന്നു. 1958-ല്‍ പാട്ടക്കോടതിയില്‍ കൃഷിക്കാര്‍ക്കുവേണ്ടി ഹാജരാകാന്‍ പാര്‍ടി സഖാവിനെയാണ് ചുമതലപ്പെടുത്തിയത്. മാതൃകാപരമായ പൊതുപ്രവര്‍ത്തനത്തിലൂടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ സഖാവിന്റെ നിര്യാണം ദുഃഖകരമാണെന്നും ജില്ലാകമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു.
deshabhimani 240112
Labels:
ആദരാഞ്ജലി
Subscribe to:
Post Comments (Atom)

ReplyDelete