പ്രശസ്തമായ അന്താരാഷ്ട്ര നാടകോത്സവത്തിന് (ഇറ്റ്‌ഫോക്) ഫീസീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച സാംസ്‌കാരികോത്സവത്തിന്റെ മഹത്വം ഇല്ലാതാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാടക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെതിരെ ജില്ലാ വ്യാപകമായി നാടകാവതരണം, ഒപ്പുശേഖരണം, ബോധവല്‍കരണ കാമ്പയിന്‍ എന്നിവ നടത്താനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.
നാടകോത്സവം കാണണമെങ്കില്‍ 200 രൂപ ഫീസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കം നടന്നപ്പോള്‍ നാടകപ്രവര്‍ത്തകര്‍, ആസ്വാദകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫീസ് പിന്‍വലിക്കാന്‍ അന്നത്തെ സംഘാടകര്‍ തയ്യാറായി.
ചലച്ചിത്രോത്സവങ്ങള്‍ പോലെതന്നെ നാടകവും ആസ്വാദകര്‍ക്ക് കാണാന്‍ കഴിയണമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അന്തരിച്ച ഭരത് മുരളിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നാടകോത്സവത്തിനു തുടക്കമിട്ടത്. ലാറ്റിനമേരിക്കന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ നാടകങ്ങളുടെ വസന്തമാണ് കഴിഞ്ഞ തവണകളില്‍ സാംസ്‌കാരിക നഗരിയില്‍ വിരിഞ്ഞത്. കേരളത്തെ, തൃശൂരിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന് വഴിവെച്ച നാടകോത്സവം തികച്ചും സൗജന്യമായിരുന്നു. വന്‍ ജനപങ്കാളിത്തമായിരുന്നു കഴിഞ്ഞ നാടകോത്സവങ്ങളിലെല്ലാം ദൃശ്യമായത്.
എന്നാല്‍ നാടകം എന്താണെന്നും കാണികളുടെ വികാരങ്ങള്‍ എന്താണെന്നും തിരിച്ചറിയാനാവാത്ത ചിലരുടെ കുത്സിതമോഹമാണ് ഫീസ് ഏര്‍പ്പാടിനു പിന്നിലുള്ളതെന്ന് നാടകപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു. ഇതിനെതിരായ കാമ്പയിന്‍ വിവിധ തലങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. പ്രവേശനഫീസ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരികവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാന്‍ കേരള മനുഷ്യാവകാശ സമിതിയുടെയും നാടകപ്രവര്‍ത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്തമാസമാണ് നാടകോത്സവം.
janayugom 020112

ReplyDelete