കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായ കയര്‍ കമീഷന്റെ ശുപാര്‍ശകള്‍പ്രകാരമാണ് ഈ വ്യവസായത്തില്‍ നിരവധി ആധുനിക നടപടികള്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തില്‍വന്നതോടെ ഈ നടപടികള്‍ അട്ടിമറിക്കപ്പെടുന്നു. വ്യവസായം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തി ഇല്ലായ്മയും പ്രധാന കാരണമാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയര്‍വ്യവസായം ഇന്ന് ആര്‍ജിച്ച നേട്ടങ്ങള്‍ക്കുപിന്നില്‍ തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ സര്‍ക്കാരുകളുടെയും ഇടപെടലുണ്ട്. ഇതിന്റെ ഉയര്‍ന്ന രൂപമായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നൂതന നടപടികള്‍ . ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഡിപ്പോക്കാരുടെ ചൂഷണത്തില്‍നിന്ന് വ്യവസായത്തെ രക്ഷിക്കുന്നതിനും തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കുന്നതിനും കഴിഞ്ഞു. ഇതിന്റെ ഫലമായി വ്യവസായം വലിയതോതില്‍ പുരോഗതി പ്രാപിച്ചു. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കുന്നതിനു സംഘടിപ്പിച്ച കയര്‍മേളകള്‍ വലിയചരിത്രം സൃഷ്ടിച്ചു.
വ്യവസായ വൈവിധ്യവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും ഗവേഷണത്തിനും ശക്തമായ നടപടികളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനൊപ്പം കയര്‍പിരി മേഖലയിലുള്‍പ്പെടെ തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കാനും കഴിഞ്ഞു. ഇതിന്റെ ഫലമായി കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയമായും വിദേശീയമായും വിപണി ഉറപ്പാക്കാനും കഴിഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ പാതയിലൂടെ വ്യവസായം മുന്നേറും എന്നുകരുതിയ ഘട്ടത്തിലാണ് ഭരണമാറ്റം ഉണ്ടാകുന്നതും യുഡിഎഫ് അധികാരത്തിലെത്തിയതും. അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച എല്ലാ നേട്ടങ്ങളും കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ അട്ടിമറിക്കപ്പെട്ടു. ഇടത്തട്ടുകാരായ ഡിപ്പോസമ്പ്രദായം ശക്തിപ്പെടുകയാണിപ്പോള്‍ . ജോലിസ്ഥിരതയോ കൂലിസ്ഥിരതയോ ഇല്ലെന്ന സ്ഥിതിയുമുണ്ടാകുന്നു. തൊണ്ടുസംഭരണത്തിനും ചകിരി ഉല്‍പ്പാദനത്തിനും എല്‍ഡിഎഫ് ആവിഷ്കരിച്ച പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ഈ മേഖലയിലെ സഹകരണസംഘങ്ങളെ നോക്കുകുത്തിയാക്കുന്നു. വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ചുരുക്കത്തില്‍ കയര്‍വ്യവസായത്തെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെകാലത്തെപ്പോലെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിക്കുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
മുന്‍ കയര്‍മന്ത്രികൂടിയായ ജി സുധാകരന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനംചെയ്തു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ വിഷയം അവതരിപ്പിച്ചു. കൊമ്മാടി വായനശാലാ അങ്കണത്തില്‍ നടന്ന സെമിനാറില്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന സെക്രട്ടറി വി എസ് മണി മോഡറേറ്ററായിരുന്നു. പി തിലോത്തമന്‍ എംഎല്‍എ, കേരള ചെറുകിട കയര്‍ ഉല്‍പ്പാദക ഫെഡറേഷന്‍ പ്രസിഡന്റ് എം പി പവിത്രന്‍ , ചെറുകിട കയര്‍ഫാക്ടറി അസോസിയേഷന്‍ പ്രസിഡന്റ് കെ ആര്‍ ഭഗീരഥന്‍ എന്നിവര്‍ സംസാരിച്ചു. വി എ ബേബി സ്വാഗതം പറഞ്ഞു.
deshabhimani 020112
കയര്‍ ക്രയവില സ്ഥിരതാപദ്ധതി, ആധുനികവല്‍ക്കരണം, ഉല്‍പ്പന്നവൈവിധ്യം, മെച്ചപ്പെട്ട കൂലിസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ കയര്‍വ്യവസായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ എന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കയര്‍ പ്രതിസന്ധിയും പരിഹാരങ്ങളും" എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
ReplyDelete