ഭിലായ്: ജ്ഞാനപീഠം പുരസ്‌കാര ജേതാവ് പ്രഫ. ഒ എന്‍ വി കുറുപ്പ് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) രക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ അധ്യക്ഷനായി പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ എ കെ ഹംഗല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസങ്ങളായി ഛത്തീസ്ഗഢിലെ ഭിലായില്‍ നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജാതേന്ദ്ര രഘുവംശി (ആഗ്ര)യാണ് വര്‍ക്കിംഗ് പ്രസിഡന്റ്. രണ്‍ബീര്‍സിംഗ് (ജയ്പൂര്‍) സീനിയര്‍ വൈസ് പ്രസിഡന്റ്, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ വൈസ് പ്രസിഡന്റ് എന്നിവരാണ് മറ്റു ഭാരവാഹികള്‍. അഡ്വ. ബാലചന്ദ്രന്‍, ഡോ. പി കെ ജനാര്‍ദ്ദനകുറുപ്പ്, അഡ്വ. ഷാജഹാന്‍, ശ്രീമതി ഷെര്‍ലി സോമസന്ദരം എന്നിവര്‍ കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്മേളനത്തിന്റെ മൂന്നു കമ്മിഷനുകളില്‍ കേരളം പ്രതിനിധികരിക്കപ്പെട്ടിരുന്നു.
സമ്മേളന നടപടികള്‍ നിയന്ത്രിച്ചിരുന്ന പ്രസീഡിയത്തില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അംഗമായിരുന്നു. സര്‍ഗ്ഗാത്മക എഴുത്തുകാര്‍ എന്ന സെമിനാറില്‍ അദ്ദേഹം അധ്യക്ഷനായിരുന്നു. ഇപ്റ്റ ദേശീയ സമ്മേളന നടത്തിപ്പില്‍ ഭിലായിലെ മലയാളി സംഘടനകള്‍ സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. ഓച്ചിറ സുധാകരന്‍, ശേഖരന്‍, മുഹമ്മദ് എന്നിവര്‍ സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്ക് വഹിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന ദേശീയോത്സവത്തിലും മലയാളികള്‍ സജീവ സാന്നിധ്യമായിരുന്നു.
രാജിവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പതിനെട്ടംഗ സാംസ്‌കാരിക സംഘത്തിന്റെ പ്രകടനങ്ങള്‍ സമ്മേളനത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഭിലായ് മലയാളി ഗ്രന്ഥശാലാസംഘം സാംസ്‌കാരിക സംഘത്തിനു സ്വീകരണം നല്‍കി.
janayugom 040112
ജ്ഞാനപീഠം പുരസ്‌കാര ജേതാവ് പ്രഫ. ഒ എന്‍ വി കുറുപ്പ് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) രക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ അധ്യക്ഷനായി പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ എ കെ ഹംഗല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസങ്ങളായി ഛത്തീസ്ഗഢിലെ ഭിലായില്‍ നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ReplyDelete