പശ്ചിമബംഗാളില്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ പ്രതിസന്ധിമൂലം ഒരു തൊഴിലാളി ബുധനാഴ്ച ആത്മഹത്യചെയ്തു. ഹൗറ ജില്ല ഖാസ്ബഗാന്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ വിക്രംസിങ്ങാണ് ജീവനൊടുക്കിയത്. കൊല്‍ക്കത്ത ട്രാംവേയ്സ് കോര്‍പറേഷനിലെ തൊഴിലാളിയാണ് വിക്രംസിങ്. സംസ്ഥാനത്ത് കടക്കെണി മൂലമുള്ള കര്‍ഷകആത്മഹത്യകള്‍ വ്യാപകമായതിന് പിന്നാലെയാണ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ഈ സംഭവം. നാല് മാസമായി ശമ്പളം കിട്ടാത്തതിനാല്‍ വിക്രംസിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസികസമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തെ അഞ്ച് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെ സബ്സിഡി നല്‍കി നിലനിര്‍ത്താന്‍ കഴിയില്ലെന്ന് സംസ്ഥാന ഗതാഗതമന്ത്രി മദന്‍മിത്ര ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. അന്നു രാത്രിയാണ് വിക്രംസിങ് ആത്മഹത്യചെയ്തത്. നാലു മാസമായി 18,000 തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലാണ്. നിരവധി തവണ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. എന്നാല്‍ , കോര്‍പറേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിട്ടയര്‍ചെയ്ത തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ല. കൊല്‍ക്കത്ത ട്രാംവേയ്സ് കോര്‍പറേഷനു പുറമെ കൊല്‍ക്കത്ത സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ , നോര്‍ത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ , സൗത്ത് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ , വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് സര്‍ഫസ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ എന്നിവയാണ് സംസ്ഥാനത്തെ പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ .
ഇടതുമുന്നണി ഭരണകാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോര്‍പറേഷനുകള്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്രാസൗകര്യമാണ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. സ്വകാര്യമേഖലയെ പോഷിപ്പിക്കാനാണ് പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെ തകര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെ സഹായിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. തൊഴിലാളികള്‍ക്ക് ശമ്പളം ഉടന്‍ നല്‍കണം. മരിച്ച തൊഴിലാളിയുടെ കുടുബത്തിന് പ്രത്യേക ധനസഹായം നല്‍കണമെന്നും തൊഴിലാളി ആത്മഹത്യകള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani 260112
ഞായറാഴ്ച ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കിയതോടെ രണ്ടുമാസത്തിനുള്ളില്‍ പശ്ചിമബംഗാളിലെ കര്‍ഷക ആത്മഹത്യ 27 ആയി. ഇതേസമയം മാള്‍ഡ മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറിനുള്ളില്‍ എട്ട് കുട്ടികള്‍ മതിയായ ശുശ്രൂഷ ലഭിക്കാതെ മരിച്ചു. ഈ മാസം ഇതുവരെ 108 നവജാതരാണ് ഇവിടെ മരിച്ചത്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയും ശിശുമരണവും പെരുകുമ്പോഴും ഭരണപരാജയം മറയ്ക്കാന്‍ പഴുത് തേടുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിന്റെ വിളഭൂമി എന്നറിയപ്പെടുന്ന ബര്‍ദ്മാന്‍ ജില്ലയിലെ ഖേതുഗ്രാം ബ്ലോക്കില്‍ കൗര്‍ ഗ്രാമത്തില്‍ ചെറുകിട കൃഷിക്കാരനായ ഭൂത്നാഥ് പാള്‍ (53) ആണ് ജീവനൊടുക്കിയത്. കൃഷിയിറക്കാന്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്നെടുത്ത വായ്പ&ലവേ; വിളകള്‍ക്ക് വിലയിടിഞ്ഞതിനാല്‍ തിരിച്ചടയ്ക്കാന്‍ പറ്റാതെയാണ് പാള്‍ അറ്റകൈ പ്രയോഗിച്ചത്. 15 വയസ്സുമാത്രമുള്ള ഏക മകനെ ജോലിക്ക് അയച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ഭൂത്നാഥിന്റെ വിധവ അതുനി പറഞ്ഞു. സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. ബര്‍ദ്മാനില്‍ രണ്ടുമാസത്തിനിടെ 14 കര്‍ഷകര്‍ കടക്കെണിയിലകപ്പെട്ട് ജീവനൊടുക്കി. കര്‍ഷക ആത്മഹത്യ അംഗീകരിക്കാത്ത മമത ബാനര്‍ജി കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചു.&ീമരൗലേ; വേണ്ടത്ര ശുശ്രൂഷയും പരിചരണവും ലഭിക്കാതെ മാള്‍ഡ മെഡിക്കല്‍&ലവേ;കോളേജില്‍ ശിശുമരണം നിത്യസംഭവമായത് ദേശീയ ശ്രദ്ധ നേടിയെങ്കിലും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള മമതയ്ക്ക് കുലുക്കമില്ല. കൊല്‍ക്കത്ത, മൂര്‍ഷിദബാദ്, നാദിയ, പുരുളിയ, ബാങ്കുറ, മേദിനിപുര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ആറുമാസത്തിനിടെ&ലവേ;നാനൂറ്റമ്പതോളം കുട്ടികള്‍ മരിച്ചു. കൊല്‍ക്കത്തയിലെ ബി സി റോയ് ആശുപത്രിയില്‍&ലവേ; മാത്രം 139 കുട്ടികള്‍ മരിച്ചു.
ReplyDelete