രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ പണക്കാരെ കൂടുതല്‍ പണക്കാരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
ദരിദ്രരുടെയും പണക്കാരുടെയും വ്യത്യസ്ത ഇന്ത്യ സൃഷ്ടിക്കുന്ന നയമാണ് യുപിഎ പിന്തുടരുന്നത്. പണക്കാര്‍ക്ക് വന്‍ സൗജന്യം അനുവദിക്കുന്നതിനു പകരം ഈ തുക പശ്ചാത്തലസൗകര്യ രംഗത്ത് നിക്ഷേപിച്ചാല്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകും. സ്വാഭാവികമായും ജനങ്ങളുടെ ആരോഗ്യവും ഇതുവഴി സംരക്ഷിക്കാം- യെച്ചൂരി പറഞ്ഞു. പോഷകാഹാരക്കുറവ് ദേശീയ അപമാനമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സ്വന്തം പ്രസ്താവനയോട് ആത്മാര്‍ഥത പുലര്‍ത്തുന്നെങ്കില്‍ പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കണം. പ്രാഥമികാരോഗ്യ സേവനവും സാര്‍വത്രികമാക്കണം. അതിനായി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്ന് ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കണം. നിലവില്‍ ഒരു ശതമാനംമാത്രമാണ് നല്‍കുന്നത്. ഇത് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേതിനേക്കാള്‍ തുച്ഛമാണ്. നിലവില്‍ 22,300 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ വകയിരുത്തുന്നത്. 2ജി സ്പെക്ട്രം അഴിമതിയില്‍ സര്‍ക്കാരിന് നഷ്ടമായത് ഇതിന്റെ എട്ടിരട്ടി തുകയാണ്. കോര്‍പറേറ്റുകള്‍ക്ക് മൂന്നു വര്‍ഷത്തിനിടയ്ക്ക് നല്കിയ നികുതി ഇളവുമാത്രം 3,63,875 കോടി രൂപ വരുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
deshabhimani 130112

ReplyDelete