ആനന്ദബോസിനെ മാറ്റി; സര്‍ക്കാരിന് വിമര്‍ശനം
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് സി വി ആനന്ദബോസിനെ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെയും ക്ഷേത്ര ഭരണസമിതിയുടെയും അഭിപ്രായം അംഗീകരിച്ച് സുപ്രീം കോടതിയാണ് ആനന്ദബോസിനെ മാറ്റാനുള്ള അനുമതി നല്‍കിയത്. സമിതി അംഗമായ എം വി നായര്‍ പുതിയ അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
അതേസമയം കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും കോടതി നിശിതമായി വിമര്‍ശിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കെല്‍ട്രോണുമായി ചര്‍ച്ച നടത്തുകയാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. സര്‍ക്കാര്‍ സ്ഥാപനമായി കെല്‍ട്രോണുമായി എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നും കോടതി ചോദിച്ചു. സുരക്ഷയ്ക്കായി കോടതി നിര്‍ദ്ദേശിച്ച അഞ്ച് കാര്യങ്ങളില്‍ നാലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പ് ചെലവിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ ക്ഷേത്രം ഭരണസമിതിയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതും നടപ്പില്‍ വരുത്തിയിട്ടില്ല.
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപിയ്ക്ക് മാറ്റമില്ല. വേണുഗോപാല്‍ കെ നായരെ വിജിലന്‍സ് ഡയറക്ടറായും ടി പി സെന്‍കുമാറിനെ ഇന്റലിജന്‍സ് മേധാവിയായും നിയമിക്കും. എ ഹേമചന്ദ്രന്‍ (ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍), ആര്‍ ശ്രീലേഖ(എഡിജിപി, സായുധ പൊലീസ് പരിശീലനം), മഹേഷ്കുമാര്‍ സിംഗ്ല(ഹെഡ്കോര്‍ട്ടേഴ്സ് എഡിജിപി), എസ് ഗോപിനാഥ്(തൃശൂര്‍ റേഞ്ച് ഐജി), ബി സന്ധ്യ(ക്രൈംബ്രാഞ്ച് ഐജി), എം പത്മകുമാര്‍(എറണാകുളം റൂറല്‍ ഐജി), എ ബി ജോര്‍ജ്(വയനാട് എസ്പി), ടി കെ രാജ്മോഹന്‍(കോഴിക്കോട് കമ്മീഷണര്‍), ടി കെ ജോസ്(തിരുവനന്തപുരം കമ്മീഷണര്‍) എന്നിവര്‍ക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ സുര്‍ക്കിയുടെ ബലപരിശോധനയാരംഭിച്ചു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ ബലപരിശോധന ആരംഭിച്ചു. സുപ്രീംകോടതി ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. മഹാരാഷ്ട്ര ജലവിഭവ വകുപ്പിലെ രണ്ട് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. മൂന്നു സഹായികളും തൊഴിലാളികളുമടക്കം 14 പേര്‍ സംഘത്തിലുണ്ട്. അണക്കെട്ടിന് മുകളില്‍ നിന്നും താഴോട്ട് മൂന്ന് കേന്ദ്രങ്ങളിലാണ് കുഴിച്ച് സാമ്പിള്‍ ശേഖരിക്കുന്നത്. കുഴിച്ചെടുക്കുന്ന സാമ്പിള്‍ ഇവര്‍ ദില്ലിയിലെ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന് (സിഎസ്എംആര്‍എസ്) കൈമാറും. സിഎസ്എംആര്‍എസിന്റെ പരിശോധന റിപ്പോര്‍ട്ട് 24ന് ഉന്നതാധികാരസമിതിക്ക് നല്‍കും. സുര്‍ക്കി മിശ്രിതം കുഴിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ ബുധനാഴ്ച അണക്കെട്ടില്‍ സ്ഥാപിച്ചു. പ്രധാനഡാമിന്റെ അഞ്ചു സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുക്കും. ബേബി ഡാമിലെ ഒരിടത്തു നിന്നും സാമ്പിള്‍ ശേഖരിക്കും. മധ്യത്തില്‍ 155 അടി താഴ്ചയില്‍ പരിശോധിക്കും. പരിശോധന സമയത്ത് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ അണക്കെട്ടില്‍ പ്രവേശിപ്പിക്കില്ല. പരിശോധന നാലു മാസം തുടരും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രഹസ്യ അജണ്ടയില്ല: മുഖ്യമന്ത്രി
കണ്ണൂര്‍ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ടെന്ന ആശയം കേരളത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. പുതിയ അണക്കെട്ടില്‍ കേന്ദ്രത്തിന്റെയും ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത നിയന്ത്രണത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം വെള്ളിയാഴ്ച ഉന്നതാധികാര സമിതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോര് തുടരുന്നു; തൃണമൂല്‍ ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ്സ്
കൊല്‍ക്കത്ത: യുപിഎ ഗവണ്‍മെന്റിനെ നയിക്കുന്ന കോണ്‍ഗ്രസും യുപിഎയിലെ പ്രധാന ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് രൂക്ഷമായി. ചെറുകിട വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിലും ലോക്പാല്‍ ബില്ല് വിഷയത്തിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി തൃണമൂലിനെതിരെ രംഗത്തുവന്നതാണ് പുതിയ പ്രശ്നം. കോണ്‍ഗ്രസ് സിപിഐ എമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വിദേശ നിക്ഷേപ പ്രശ്നത്തിലും ലോക്പാല്‍ ചര്‍ച്ചയിലും തൃണമൂല്‍ ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിച്ചതെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപ ദാസ്മുന്‍ഷി പ്രതികരിച്ചു. ബംഗാളിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനാസ് ബുനിയയും മമതാ ബാനര്‍ജിക്കെതിരെ രംഗത്തുവന്നു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ അനാവശ്യമായി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ് മമതയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കാര്‍ഷിക മേഖലയിലെ സംസ്ഥാന ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് നേതാക്കള്‍ തൃണമൂലിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മമതാ ബാനര്‍ജി നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിലെ ജലസേചന മന്ത്രിയാണ് മനാസ് ബുനിയ
പു ക സ പ്ലാറ്റിനം ജൂബിലിയാഘോഷം തുടങ്ങി
കോഴിക്കോട്: പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കോഴിക്കോട്ട് തുടങ്ങി. ടൗണ്‍ഹാളിലെ വൈലോപ്പിള്ളി നഗറില്‍ ആരംഭിച്ച സമ്മേളനം ബംഗാളി സാഹിത്യകാരന്‍ സമിക് ബന്ദോപാധ്യായ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിനെതിരായ എഴുത്തുകാരുടെ കൂട്ടായ്മക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ അധ്യക്ഷനായി. ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറുപ്പിന് സ്വീകരണം നല്‍കി. മുന്‍ സാംസ്കാരിക മന്ത്രി എം എ ബേബി ഉപഹാര സമര്‍പ്പണം നടത്തി. സംഘത്തിന്റെ ഓണ്‍ലൈന്‍ മാസിക എം മുകുന്ദന്‍ പ്രകാശിപ്പിച്ചു. "പുരോഗമന സാഹിത്യം ചരിത്രവും ഭാവിയും" എന്ന വിഷയത്തില്‍ പ്രൊഫ. സച്ചിദാനന്ദനും "പാര്‍ശ്വവല്‍കൃത പ്രതിനിധാനങ്ങള്‍ മലയാള സാഹിത്യത്തില്‍" എന്ന വിഷയത്തില്‍ പി വത്സലയും പ്രഭാഷണം നടത്തും. പകല്‍ 2.30ന് സെമിനാറില്‍ വൈശാഖന്‍ , ബി രാജീവന്‍ , കെ ഇ എന്‍ , പ്രൊഫ. കെ പി മോഹനനന്‍ , സുനില്‍ പി ഇളയിടം എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനാകും.
സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസിന്റെ മുദ്രാഗാനം പ്രകാശനം ചെയ്തു
കോഴിക്കോട്: സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസിന്റെ മുദ്രാഗാനം പ്രകാശനം ചെയ്തു. സ്വാഗതസംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒ എന്‍ വി ടി പി രാമകൃഷ്ണന് സിഡി നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരായ സച്ചിദാനന്ദന്‍ , ബി രാജീവന്‍ , എം മുകുന്ദന്‍ , പി വല്‍സല, എന്നിവര്‍ സംബന്ധിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ സ്വാഗതവും കെ ടി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
deshabhimani news
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് സി വി ആനന്ദബോസിനെ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെയും ക്ഷേത്ര ഭരണസമിതിയുടെയും അഭിപ്രായം അംഗീകരിച്ച് സുപ്രീം കോടതിയാണ് ആനന്ദബോസിനെ മാറ്റാനുള്ള അനുമതി നല്‍കിയത്. സമിതി അംഗമായ എം വി നായര്‍ പുതിയ അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
ReplyDeleteസുര്‍ക്കി കോര്‍ സാമ്പിള്‍ ശേഖരണത്തിന്റെ ഭാഗമായി മുല്ലപ്പെരിയാറില്‍ നടക്കുന്ന ജോലി തുടരുന്നു. അണക്കെട്ടില്‍ നിന്ന് 780 അടിയില്‍ സ്ഥാപിച്ച യന്ത്രം വെള്ളിയാഴ്ച 24 അടി കുഴിച്ച് സാമ്പിളെടുത്തു. ഇവിടെ രണ്ടിഞ്ച് വ്യാസത്തില്‍ 128 അടി കുഴിയാണ് ഇതുവരെ എടുത്തത്. ഇനി 27 അടി എടുക്കണം. തുടര്‍ന്നുള്ള ഡ്രില്ലിങിലും ഇവിടെ സുര്‍ക്കി ലഭിക്കില്ല. മുകളില്‍ 475 അടിയിലും കൂടാതെ ഗാലറിയിലും ഉറപ്പിച്ച രണ്ട് യന്ത്രങ്ങളും വെള്ളിയാഴ്ചയും പ്രവര്‍ത്തിച്ചില്ല. ഏതാനും ദിവസങ്ങളായുള്ള പരിശോധനയില്‍ വ്യാഴാഴ്ചയാണ് ഡ്രില്ലിങ് കല്‍ക്കെട്ടിലേക്ക് കടന്നത്. 780 അടി പോയിന്റില്‍ 65 അടി കല്‍ക്കെട്ടുണ്ട്. 65 അടി സുര്‍ക്കിയാണ്. ബാക്കി 25 അടിയാണ് സിമന്റ് കോണ്‍ക്രീറ്റ്. ഡ്രില്ലിങിലൂടെ സുര്‍ക്കി ശേഖരിക്കാന്‍ സമിതി നിശ്ചയിച്ച ഭാഗത്ത് കുഴിച്ചാല്‍ സുര്‍ക്കി കുറവായിരിക്കുമെന്നതിനാല്‍ 130 അടി ലെഡ്ജറില്‍ നിന്ന് താഴേക്ക് ഡ്രില്ലിങ് നടത്തണമെന്ന് മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നതാധികാര സമിതി വിദഗ്ധഅംഗങ്ങള്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. കേരളം നിര്‍ദേശിച്ച പോയിന്റില്‍ കുഴിയെടുത്തെങ്കില്‍ അടിത്തട്ട് വരെ 100 അടിയിലേറെ നീളത്തില്‍ സുര്‍ക്കിയിലൂടെ കടന്നു പോയേനെ.
ReplyDeleteമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കൂടുതല്‍ വെളിവാക്കുന്ന സുര്‍ക്കി സാമ്പിള്‍ ശേഖരണം തുടരുന്നു. അണക്കെട്ടില്‍നിന്ന് പ്രതിവര്‍ഷം 35 ടണ്‍ അളവില്‍ 116 വര്‍ഷം കൊണ്ട് 4000 ടണ്‍ സുര്‍ക്കി മിശ്രിതം ഒലിച്ചുപോയെന്ന കേരളത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് പരിശോധനാഫലം. ഡ്രില്ലിങ്ങില്‍ ആവശ്യത്തിന്് സുര്‍ക്കി കോര്‍ ലഭിക്കാത്തത് അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ശനിയാഴ്ച 780 അടി പോയിന്റിലും 45 അടി ഇടനാഴിയിലും സ്ഥാപിച്ച രണ്ട് യന്ത്രങ്ങളാണ് പ്രവര്‍ത്തിപ്പിച്ചത്. 780 അടിയില്‍ സ്ഥാപിച്ച യന്ത്രം 146 അടിവരെ താഴേക്ക് തുരന്നു. ഇവിടെ 162 അടി വരെ തുരന്ന് പാറയുടെ സാമ്പിള്‍ ശേഖരിക്കണം. അടിത്തട്ടില്‍ നിന്ന് 45 അടി ഉയരത്തില്‍ അണക്കെട്ടിന്റെ ഇടനാഴിയില്‍ നടക്കുന്ന തുരക്കല്‍ 12 അടി കടന്നു. സുര്‍ക്കി ബല പരിശോധനയ്ക്ക് ആറിഞ്ച് ഘനത്തില്‍ തുരന്നെടുക്കുന്ന സുര്‍ക്കി കോണ്‍ക്രീറ്റ് സാമ്പിളാണ് വേണ്ടത്. ഇതിനുള്ള ജോലി ഇതുവരേയും ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് രണ്ട് ഇഞ്ച് വ്യാസത്തില്‍ പരീക്ഷണ സാമ്പിള്‍ ശേഖരണമാണ്. ദണ്ഡാകൃതിയില്‍ കാഠിന്യമുള്ള കോര്‍ ലഭിച്ചെങ്കിലേ പരിശോധന നടക്കു. ഇതിന് പകരം കല്ലും പൊടിയുമായാണ് ലഭിച്ചത്. ആറിഞ്ച് വ്യാസമുള്ള കോര്‍ എടുക്കുമ്പോഴും പൊടിയാണ് ലഭിക്കുന്നതെങ്കില്‍ പരിശോധന നടക്കാനിടയില്ല. ഏതാനും മാസം മുമ്പ് ലോവര്‍ക്യാമ്പിലെ ക്വാറിയില്‍ നിന്ന് ചുണ്ണാമ്പിന്റെ സാമ്പിള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ ശേഖരിച്ചിരുന്നു. ഇതിലൂടെ പുനഃസൃഷ്ടിക്കുന്ന സുര്‍ക്കിയുടെയും അണക്കെട്ടില്‍ നിന്ന് തുരന്നെടുക്കുന്ന സുര്‍ക്കിയുടെയും ബലം താരതമ്യപഠനം നടത്തും. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷനാണ് സുര്‍ക്കി പുനഃസൃഷ്ടിക്കല്‍ ജോലി നടത്തുന്നത്. കോര്‍ സാമ്പിള്‍ ശേഖരണം പൂണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനുമാണ്.
ReplyDelete