മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുയും ചെയ്ത കേസില്‍ 16 മുസ്ലിം ലീഗുകാരെ ഒരു വര്‍ഷത്തെ തടവിന് മഞ്ചേരി സിജെഎം കോടതി ശിക്ഷിച്ചു. വ്യാഴാഴ്ച രാവിലെ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഉച്ചക്കു ശേഷം വിധി പ്രഖ്യാപിച്ചു. കേസില്‍ 23 പ്രതികളായിരുന്നു. അഞ്ചു പേര്‍ പിടികിട്ടാപ്പുള്ളികളാണ്. രണ്ടു പ്രതികളെ വെറുതെ വിട്ടു.
ഐസ്ക്രീം കേസില്‍ പ്രതിയായ കുഞ്ഞാലിക്കുട്ടി ഉംറ നിര്‍വഹിച്ചു തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും അക്രമം നടത്തിയത്. 12 മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ലീഗിന്റെ കൊടി കെട്ടുകയും ചെയ്തു. 2004 നവമ്പര്‍ ഒന്നിനാണ് സംഭവം. മഞ്ചേരി തുറയ്ക്കല്‍ വല്ലാഞ്ചിറ അബ്ദുള്‍ മജീദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ എസ്ടിയു സംസ്ഥാന സെക്രട്ടറിയാണ്.
deshabhimani news
ഐസ്ക്രീം കേസില്‍ പ്രതിയായ കുഞ്ഞാലിക്കുട്ടി ഉംറ നിര്‍വഹിച്ചു തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും അക്രമം നടത്തിയത്. 12 മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ലീഗിന്റെ കൊടി കെട്ടുകയും ചെയ്തു.
ReplyDelete