Tuesday, January 3, 2012

ആര്‍എസ്എസ് - ശിവസേന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

നാലുപേര്‍ക്ക് പരിക്ക് 

താനൂര്‍ : താനൂര്‍ ചിറക്കലില്‍ ആര്‍എസ്എസ്-ശിവസേന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയിലാണ് ഇരുവിഭാഗവും ചിറക്കലില്‍ ഏറ്റുമുട്ടിയത്. പുതുവത്സരദിനത്തിലുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. അയല്‍വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയസംഘര്‍ഷമായി മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ എം വിജയന് തലക്ക് പരിക്കേറ്റു. ശിവസേന പ്രവര്‍ത്തകരായ മണി, മനോജ്, മനീഷ് എന്നിവര്‍ക്കും പരിക്കേറ്റു. വിജയനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബിജെപിക്കകത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പ്രദേശത്ത് ശിവസേന രൂപീകരണം നടന്നത്. താനൂരിലെ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് നേതാക്കളെ ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ചേരിപ്പോര് മൂര്‍ധന്യത്തില്‍ എത്തുകയും പുറത്തായവരുടെ നേതൃത്വത്തില്‍ ശിവസേന രൂപീകരിക്കുകയുമായിരുന്നു. കുടുംബവഴക്കുകള്‍ രാഷ്ട്രീയസംഘര്‍ഷത്തിലെത്തുന്ന സ്ഥിതിയും വന്നു. പൊലീസിന്റെ നിരീക്ഷണം നിലനില്‍ക്കെയാണ് സംഘര്‍ഷം നടന്നത്.

1 comment:

  1. താനൂര്‍ ചിറക്കലില്‍ ആര്‍എസ്എസ്-ശിവസേന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയിലാണ് ഇരുവിഭാഗവും ചിറക്കലില്‍ ഏറ്റുമുട്ടിയത്. പുതുവത്സരദിനത്തിലുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. അയല്‍വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയസംഘര്‍ഷമായി മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ എം വിജയന് തലക്ക് പരിക്കേറ്റു. ശിവസേന പ്രവര്‍ത്തകരായ മണി, മനോജ്, മനീഷ് എന്നിവര്‍ക്കും പരിക്കേറ്റു. വിജയനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    ReplyDelete