കോട്ടയം: സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ ഒന്നരലക്ഷം പേര്‍ കള്ള പട്ടികജാതിക്കാരാണെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്. ഒരു വിഭാഗം വ്യാജമായാണ് പട്ടികജാതി ലിസ്റ്റില്‍ കടന്നു കൂടിയത്. കോട്ടയത്ത് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "ജുഡീഷ്യറിയും മാധ്യമങ്ങളും" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്.
പരവസമുദായത്തിലെ ഒരു വിഭാഗത്തിനെതിരായ നിയമയുദ്ധം തുടരും. വ്യാജ പട്ടികജാതിക്കാരാണ് ഇപ്പോള്‍ ഭൂരിഭാഗം സര്‍ക്കാര്‍ സ്ഥാനങ്ങളിലും തസ്തികകള്‍ കയ്യടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരക്കാരാണ് കൂടുതല്‍ . 1976ല്‍ ചിലര്‍ പട്ടികജാതി ലിസ്റ്റില്‍ കടന്നു കൂടിയിട്ടുണ്ട്. ഇവര്‍ ആരും യഥാര്‍ഥ പട്ടികജാതിക്കാരല്ല. ജഡ്ജിയായാല്‍ ചിലര്‍ക്ക് എന്തും പറയാമെന്ന അവസ്ഥയാണ്. ചില രാഷ്ട്രീയക്കാരെയടക്കം കൂട്ടുപിടിച്ച് ന്യായാധിപരാകും. ന്യായാധിപരായാല്‍ പിന്നെയെന്തും പറയാം. മുഖ്യമന്ത്രിയായാല്‍ അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞ് ജനങ്ങളെ നേരിടണം. എന്നാല്‍ , ന്യായാധിപര്‍ക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ട. ഇത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു.
deshabhimani 170112
സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ ഒന്നരലക്ഷം പേര്‍ കള്ള പട്ടികജാതിക്കാരാണെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്. ഒരു വിഭാഗം വ്യാജമായാണ് പട്ടികജാതി ലിസ്റ്റില്‍ കടന്നു കൂടിയത്. കോട്ടയത്ത് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "ജുഡീഷ്യറിയും മാധ്യമങ്ങളും" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്.
ReplyDelete