Monday, January 23, 2012

തീവണ്ടി യാത്രാനിരക്ക് കൂട്ടാന്‍ നീക്കം


റെയിവെ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആേലോചിക്കുന്നു. റെയില്‍വെ ആധുനീകരണത്തിന് രൂപീകരിച്ച സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശമുയര്‍ന്നു. പ്രധാനമന്ത്രിയുടെ ഉപദേശകനായ സാം പിട്രോഡ അധ്യക്ഷനായ സമിതിയാണ് അടുത്ത വര്‍ഷം 60,000 കോടി രൂപ സ്വരൂപിക്കാനുള്ള നിര്‍ദേശം നല്‍കിയത്. റെയില്‍വെ നിരക്ക് നാണയപ്പെരുപ്പവുമായി ബന്ധിപ്പിക്കാനും ഒറ്റയടിക്ക് ആദ്യം 25 ശതമാനം നിരക്ക് കൂട്ടാനുമാണ് ശുപാര്‍ശ. 2012-13 വര്‍ഷത്തെ റെയില്‍വെ ബജറ്റ് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്.

അധികമായി സ്വരൂപിക്കുന്ന 60,000 കോടിരൂപ അഞ്ചു വര്‍ഷം നീളുന്ന ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് സമിതി പറയുന്നു. ആധുനികവല്‍ക്കരണത്തിനായി 9,13000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ നിരക്ക് ഇരുപത്തിയഞ്ചു ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ 37,500 കോടി രൂപ വരും വര്‍ഷം ലഭിക്കും. ചരക്ക്കൂലിയടക്കം റെയില്‍വെ നിരക്കുകള്‍ നാണയപ്പെരുപ്പവുമായി ബന്ധിപ്പിക്കുന്നതു വഴി 25,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യം.

deshabhimani

1 comment:

  1. റെയിവെ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആേലോചിക്കുന്നു. റെയില്‍വെ ആധുനീകരണത്തിന് രൂപീകരിച്ച സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശമുയര്‍ന്നു. പ്രധാനമന്ത്രിയുടെ ഉപദേശകനായ സാം പിട്രോഡ അധ്യക്ഷനായ സമിതിയാണ് അടുത്ത വര്‍ഷം 60,000 കോടി രൂപ സ്വരൂപിക്കാനുള്ള നിര്‍ദേശം നല്‍കിയത്. റെയില്‍വെ നിരക്ക് നാണയപ്പെരുപ്പവുമായി ബന്ധിപ്പിക്കാനും ഒറ്റയടിക്ക് ആദ്യം 25 ശതമാനം നിരക്ക് കൂട്ടാനുമാണ് ശുപാര്‍ശ. 2012-13 വര്‍ഷത്തെ റെയില്‍വെ ബജറ്റ് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്.

    ReplyDelete