Monday, January 2, 2012

ഭൂചലനം: അണക്കെട്ടിന് കേടില്ലെന്ന് കേരളം

സമീപ കാലത്തുണ്ടായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേട്വരുത്തിയിട്ടില്ലെന്ന് കേരളം ഉന്നതാധികാര സമതിയെ അറിയിച്ചു. സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6 തീവ്രതയുള്ള ചലനമുണ്ടായാല്‍ അണക്കെട്ടിനെ ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന്ധവാന്‍ പറഞ്ഞു. അതിനാല്‍ നിലവിലെ അണക്കെട്ടിന് സംരക്ഷണ കവചമായി പുതിയ അണക്കെട്ട് പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ശാശ്വതമായ പരിഹാരമല്ലെന്നും എത്രനാള്‍ ഇങ്ങനെ പോകാനാവുമെന്നും അദ്ദേഹം ചോദിച്ചു. ധവാനൊപ്പം മോഹന്‍ ഖട്ടാര്‍ക്കി, രമേഷ് ബാബു എന്നിവരും കേരളത്തിനു വേണ്ടി ഹാജരായി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ വിദഗ്ധര്‍ക്കെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതി നല്‍കിയിരുന്നു. സി ഡി തട്ടേ, ഡി കെ മേത്ത എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അണക്കെട്ടിനെ സംബന്ധിച്ച് സുപ്രീം കോടതി വിധി മറികടന്ന് തമിഴ്നാടിന് അനുകൂലമായ നിലപാടെടുത്തെന്നാണ് കേരളത്തിന്റെ പ്രധാന ആരോപണം. കേരളത്തിന്റെ എതിര്‍പ്പ് വകവെക്കാതെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താനും സംഘം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. സമിതിയുടെ പരിശോധനയ്ക്കിടെ അഭിപ്രായം പറയുന്നതില്‍ നിന്ന് കേരള ഉദ്യോഗസ്ഥരെ വിലക്കിയതുകാരണം കേരളം സമിയുടെ പരിശോധന ബഹിഷ്കരിച്ചിരുന്നു.

deshabhimani

1 comment:

  1. സമീപ കാലത്തുണ്ടായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേട്വരുത്തിയിട്ടില്ലെന്ന് കേരളം ഉന്നതാധികാര സമതിയെ അറിയിച്ചു. സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6 തീവ്രതയുള്ള ചലനമുണ്ടായാല്‍ അണക്കെട്ടിനെ ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന്ധവാന്‍ പറഞ്ഞു. അതിനാല്‍ നിലവിലെ അണക്കെട്ടിന് സംരക്ഷണ കവചമായി പുതിയ അണക്കെട്ട് പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ശാശ്വതമായ പരിഹാരമല്ലെന്നും എത്രനാള്‍ ഇങ്ങനെ പോകാനാവുമെന്നും അദ്ദേഹം ചോദിച്ചു. ധവാനൊപ്പം മോഹന്‍ ഖട്ടാര്‍ക്കി, രമേഷ് ബാബു എന്നിവരും കേരളത്തിനു വേണ്ടി ഹാജരായി.

    ReplyDelete