Wednesday, January 18, 2012

വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

ബത്തേരി: കാര്‍ഷികത്തകര്‍ച്ചയിലും കടക്കെണിയിലുംപെട്ട് വയനാട്ടില്‍ ഒരുകര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു. ചെതലയത്തെ കളത്തൂര്‍ മോഹന (52)നാണ് ജീവനൊടുക്കിയത്. ഇതോടെ, കടബാധ്യത കാരണം മൂന്നുമാസത്തിനിടെ വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം പതിമൂന്നായി. സംസ്ഥാനത്താകെ 28 കര്‍ഷകരാണ് കടക്കെണിയില്‍ ജീവനൊടുക്കിയത്. മൂന്നുദിവസം മുമ്പ് കാണാതായ മോഹനനെ വീട്ടിനടുത്ത വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് താത്തൂര്‍ വനത്തില്‍ മൃതദേഹം കണ്ടത്. വിഷം അകത്തുചെന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.

കാപ്പി, ഇഞ്ചി, കുരുമുളക് എന്നിവ കൃഷിചെയ്തിരുന്ന മോഹനന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെതലയം ബ്രാഞ്ചില്‍ 25,000 രൂപയും സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ബത്തേരി ബ്രാഞ്ചില്‍ 33,000 രൂപയും കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് കാര്‍ഷിക വായ്പയെടുത്തത്. സ്വന്തമായുള്ള ഒന്നര ഏക്കറിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി മോഹനന്‍ കൃഷി ചെയ്തിരുന്നു. ബത്തേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം അമ്പലവയല്‍
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. രാധയാണ് ഭാര്യ. മകള്‍ : പ്രതീക്ഷ

deshabhimani 180112

1 comment:

  1. കാര്‍ഷികത്തകര്‍ച്ചയിലും കടക്കെണിയിലുംപെട്ട് വയനാട്ടില്‍ ഒരുകര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു. ചെതലയത്തെ കളത്തൂര്‍ മോഹന (52)നാണ് ജീവനൊടുക്കിയത്. ഇതോടെ, കടബാധ്യത കാരണം മൂന്നുമാസത്തിനിടെ വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം പതിമൂന്നായി. സംസ്ഥാനത്താകെ 28 കര്‍ഷകരാണ് കടക്കെണിയില്‍ ജീവനൊടുക്കിയത്. മൂന്നുദിവസം മുമ്പ് കാണാതായ മോഹനനെ വീട്ടിനടുത്ത വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് താത്തൂര്‍ വനത്തില്‍ മൃതദേഹം കണ്ടത്. വിഷം അകത്തുചെന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.

    ReplyDelete