Thursday, January 5, 2012

ബംഗാളില്‍ കാര്‍ഷിക ഹര്‍ത്താല്‍ പൂര്‍ണം; കോണ്‍ . മന്ത്രിമാരും സമരരംഗത്ത്

സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ങ്ങള്‍ക്കെതിരെ പശ്ചിമബംഗാളില്‍ ആചരിച്ച കാര്‍ഷികമേഖല ഹര്‍ത്താല്‍ പൂര്‍ണം. വിലത്തകര്‍ച്ചയും കടഭാരവും കൊണ്ട് പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. കര്‍ഷകര്‍ക്കൊപ്പം കര്‍ഷകത്തൊഴിലാളികളും പണി നിര്‍ത്തിവച്ച് ഹര്‍ത്താലില്‍ അണിനിരന്നു. വിലയിടിഞ്ഞ കാര്‍ഷികോല്‍പ്പന്നങ്ങളുമായി സംസ്ഥാനത്തെങ്ങും കര്‍ഷകര്‍ പ്രകടനം നടത്തി.

ഏഴ് മാസത്തിനകം 46 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ശീതകാല വിളവെടുപ്പില്‍ 20 ലക്ഷം ടണ്‍ നെല്ല് സംഭരിക്കുമെന്നാണ് സംസ്ഥാന കൃഷിമന്ത്രി രണ്ടു മാസം മുമ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ,ഇതുവരെ സംഭരിച്ചത് 1.7 ലക്ഷം ടണ്‍മാത്രം. നെല്ലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് 1080 രൂപയാണ്. എന്നാല്‍ , കര്‍ഷകര്‍ക്ക് കിട്ടുന്നത് ഇതിന്റെ പകുതിമാത്രം. ചണം, ഉരുളക്കിഴങ്ങ് എന്നിവയും വലിയ വിലത്തകര്‍ച്ചയിലാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുപോലും കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നില്ല. കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ ധര്‍ണ നടത്തി. സംസ്ഥാന ജലസേചനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനാസ് ഭുനിയയും സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തില്‍ പ്രസംഗിക്കാനെത്തി. പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ, ദീപദാസ് മുന്‍ഷി എന്നിവരും സംസാരിച്ചു.

deshabhimani 050112

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ങ്ങള്‍ക്കെതിരെ പശ്ചിമബംഗാളില്‍ ആചരിച്ച കാര്‍ഷികമേഖല ഹര്‍ത്താല്‍ പൂര്‍ണം. വിലത്തകര്‍ച്ചയും കടഭാരവും കൊണ്ട് പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. കര്‍ഷകര്‍ക്കൊപ്പം കര്‍ഷകത്തൊഴിലാളികളും പണി നിര്‍ത്തിവച്ച് ഹര്‍ത്താലില്‍ അണിനിരന്നു. വിലയിടിഞ്ഞ കാര്‍ഷികോല്‍പ്പന്നങ്ങളുമായി സംസ്ഥാനത്തെങ്ങും കര്‍ഷകര്‍ പ്രകടനം നടത്തി.

    ReplyDelete