Saturday, January 14, 2012

എതിരില്ലാതെ എസ്.എഫ്.ഐ

ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ

5 comments:

  1. സംസ്ഥാന ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്. ഐക്ക് ഉജ്ജ്വല വിജയം. അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസക്കച്ചവടത്തിനുമെതിരായ വിധിയെഴുത്ത്.

    ReplyDelete
  2. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. ചെയര്‍മാനായി പങ്കജ്കൃഷ്ണയെ തെരഞ്ഞെടുത്തു. മനുരാജ്, സുബി സുബ്രഹ്മണ്യന്‍ (വൈസ് ചെയര്‍മാന്മാര്‍), നവീന്‍രാജ് (ജനറല്‍സെക്രട്ടറി), അനൂപ് കുമാര്‍ , നാവില ഷാജഹാന്‍ (യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍), രാധിക കൃഷ്ണന്‍ , ഡി കാര്‍ത്തിക, ഹരിപ്രിയ പുരുഷോത്തമന്‍ (വനിതാ പ്രതിനിധികള്‍), ധനു ധനപാലന്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), നന്ദുകൃഷ്ണന്‍ (മാഗസിന്‍ എഡിറ്റര്‍). ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പില്‍ 42ല്‍ 36 സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാസെക്രട്ടറി ബിപിന്‍ സി ബാബുവും ഏരിയസെക്രട്ടറി പി രഞ്ജിത്തും അഭിവാദ്യം ചെയ്തു.

    ReplyDelete
  3. നാദാപുരം: കാമ്പസിലെ അരാഷ്ട്രീയവല്‍ക്കരണം ചെറുത്ത് തോല്‍പിക്കാന്‍ എസ്എഫ്ഐ നാദാപുരം ഏരിയാ വനിതാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. എ കെ വിജിത്ത് അധ്യക്ഷനായി. എ എം അജിന, ഏരിയാ സെക്രട്ടറി കെ അശ്വന്ത് എന്നിവര്‍ സംസാരിച്ചു. കെ ടി കെ സ്വാതി സ്വാഗതവും എന്‍ കെ ശ്രീജില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : കെ സുജിഷ (കണ്‍വീനര്‍), ടി അമ്പിളി, ശ്വേത, ശ്രുതി, കെ അശ്വതി (ജോ. കണ്‍വീനര്‍മാര്‍).

    ReplyDelete
  4. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിടുകയും അക്കാദമിക് മെറിറ്റോ മറ്റു യോഗ്യതകളോ ഇല്ലാത്ത, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെഎസ്യു നേതാവിനെ ഓര്‍ഡിനന്‍സിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിനുമുന്നില്‍ നടന്ന ധര്‍ണ എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി ജോണ്‍ അധ്യക്ഷനായി. സിപിഐ എം കാലടി ഏരിയ സെക്രട്ടറി ടി ഐ ശശി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, എം എം ഗിരീഷ്, സിപിഐ എം കാലടി ലോക്കല്‍ സെക്രട്ടറി പി എന്‍ അനില്‍കുമാര്‍ , പി എസ് സുബിന്‍ , സി വി ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്യാംശങ്കര്‍ , ജെറി വര്‍ഗീസ്, വി ജി മധു, ഷിജോ എബ്രഹാം, മനോജ് മാധവന്‍ , മിഥുന്‍ പി ബാബു, സ്റ്റാലിന്‍ , അരുണ്‍ ഡൊമിനിക്, കെ സൗമ്യ, കെ ദിവ്യ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വംനല്‍കി.

    ReplyDelete
  5. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ എംഎസ്എഫ് നേതൃത്വം തയ്യാറാകണമെന്ന് എസ്എഫ്ഐ കാസര്‍കോട് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ഗവ. ഐടിഐ, ഗവ. കോളേജ്, എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ ക്യാമ്പസിനകത്തും പുറത്തും വ്യാപക അക്രമമാണ് നടത്തുന്നത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ഥികള്‍ എസ്എഫ്ഐയില്‍ അണിനിരക്കുന്നതില്‍ വിറളിപൂണ്ട എംഎസ്എഫ് നേതൃത്വം നേരിട്ടിടപെട്ടാണ് അക്രമം നടത്തുന്നത്. അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. വിദ്യാനഗറിലെ മുഹമ്മദ് മുസ്തഫ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി സുമോദ് ഉദ്ഘാടനം ചെയ്തു. അനൂപ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു സംഘടനാ റിപ്പോര്‍ട്ടും സുഭാഷ് പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് പി ശിവപ്രസാദ്, എന്‍ ഡി വിനീത്, എ വി ശിവപ്രസാദ്, കെ ഭുജങ്കഷെട്ടി, കെ രവീന്ദ്രന്‍ , പി ജാനകി, പി വി കുഞ്ഞമ്പു, ടി ബാലകൃഷ്ണന്‍ , വൈശാഖ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : വിനോദ് പുണ്ടൂര്‍ (പ്രസിഡന്റ്), കബീര്‍ , ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), സുഭാഷ് പാടി (സെക്രട്ടറി), പി രഞ്ജിത്ത്, സ്നേഹ (ജോയിന്റ് സെക്രട്ടറി).

    ReplyDelete