ബുഡാപെസ്റ്റ്: ഹംഗറിയിലെ മധ്യ-വലതുപക്ഷ സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കാനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. അടിസ്ഥാന നിയമം (ബേസിക് ലോ) എന്ന പേരില്‍ അവതരിപ്പിച്ച പുത്തന്‍ നിയമത്തിന്റെ മഹത്വം കൊട്ടിഘോഷിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒത്തുകൂടിയ ബുഡാപെസ്റ്റ് ഓപ്പറ ഹൗസിനു മുന്നില്‍ ഭരണക്കാരോടുള്ള അതൃപ്തി വിളിച്ചറിയിച്ചുകൊണ്ട് മുപ്പതിനായിരത്തോളം പ്രക്ഷോഭകര്‍ തടിച്ചുകൂടി.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി പ്രധാനമന്ത്രി വിക്ടര്‍ ഉര്‍ബന്റെ ഫിഡേസ് പാര്‍ടിയുടെ അധിപത്യം ഉറപ്പിക്കുന്ന നിയമം ജനുവരി ഒന്നുമതല്‍ രാജ്യത്ത് നിലവില്‍ വന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ 2010ല്‍ അധികാരമേറ്റതുമുതല്‍ രാജ്യത്ത് തുടര്‍ച്ചയായ ഭരണം നേടാനായി ഫിഡേസ് നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. രാജ്യത്തിനകത്തും പുറത്തും ഇതിനെതിരെ അമര്‍ഷം പുകയുന്നു. ഫിഡേസിന്റെ പൊതുജന പിന്തുണ കഴിഞ്ഞ മാസം 18 ശതമാനം ഇടിഞ്ഞിരുന്നു. ഫിഡേസിന് അനുകൂലമായി രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം മാറ്റിയെഴുതിയ പുതിയ നിയമം ബജറ്റ് അടക്കമുള്ള നിര്‍ണായവിഷയങ്ങള്‍ ഭരണഘടനാ കോടതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കി. രാജ്യത്തെ കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യവും നിയമത്തിലൂടെ അപഹരിച്ചു. ഫിഡേസിന്റെ നോമിനികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ എക്കാലവും നിയന്ത്രിക്കാനും പുതിയ നിയമം അവസരമൊരുക്കി. പുതിയ മാധ്യമ നിയമത്തിനെതിരെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ , അടിസ്ഥാന നിയമം രാജ്യത്തിന്റെ നിയമചട്ടക്കൂട് ബലപ്പെടുത്തുമെന്നാണ് ഫിഡേസിന്റെ അവകാശവാദം.
സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്ലാത്തവിധം പ്രതിപക്ഷപാര്‍ടികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജനകീയപ്രതിഷേധം ആസൂത്രണംചെയ്ത പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷന്‍ സാന്‍ഡോര്‍ സെകേലി പറഞ്ഞു.
deshabhimani 040112
ഹംഗറിയിലെ മധ്യ-വലതുപക്ഷ സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കാനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. അടിസ്ഥാന നിയമം (ബേസിക് ലോ) എന്ന പേരില്‍ അവതരിപ്പിച്ച പുത്തന്‍ നിയമത്തിന്റെ മഹത്വം കൊട്ടിഘോഷിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒത്തുകൂടിയ ബുഡാപെസ്റ്റ് ഓപ്പറ ഹൗസിനു മുന്നില്‍ ഭരണക്കാരോടുള്ള അതൃപ്തി വിളിച്ചറിയിച്ചുകൊണ്ട് മുപ്പതിനായിരത്തോളം പ്രക്ഷോഭകര്‍ തടിച്ചുകൂടി.
ReplyDelete