യാംഗോണ്‍: മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി. യാംഗോണില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സൂകി. 1955 നുശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്.
തന്റെ ജീവിതകാലത്തു തന്നെ മ്യാന്‍മറില്‍ ജനാധിപത്യ ഭരണകൂടം നിലവില്‍ വരുന്നത് കാണാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സൂകി അതിന് എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ലെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കുറ്റവാളികളെ എത്രയും പെട്ടെന്നു തന്നെ മോചിപ്പിക്കണമെന്നും സൂകി ആവശ്യപ്പെട്ടു. 20 വര്‍ഷം നീണ്ട പട്ടാള ഭരണം അവസാനിക്കുകയും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തതോടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പിന്തുണയുളള സിവിലിയന്‍ സര്‍ക്കാരാണ് ഇപ്പോള്‍ മ്യാന്‍മറില്‍ ഭരണം നടത്തുന്നത്. ഏകപക്ഷീയമായി നടന്ന തിരഞ്ഞെടുപ്പില്‍ സൂകിയുടേതുള്‍പ്പെടെയുളള പാര്‍ട്ടികള്‍ക്ക് മത്‌സരിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം കൊണ്ടുവന്ന ശക്തമായ നിയമങ്ങളെ തുടര്‍ന്ന് സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് മത്‌സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് സൂകിയുടെ പാര്‍ട്ടി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും
അടുത്തുതന്നെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സൂകി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ ഭരണകൂടം ജനാധിപത്യം നിലവില്‍ വരുത്തുന്നതിനായി കൈക്കൊണ്ട നടപടികളില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സംതൃപ്തി പ്രകടിപ്പിച്ചു.
janayugom 060112
മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി. യാംഗോണില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സൂകി. 1955 നുശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്.
ReplyDelete