തൃശൂര്‍ : കേരള വെറ്ററിനറി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ഒരു റപ്രസന്റേറ്റീവ് ക്ലാസ് ഒഴികെ ബാക്കി എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് നടന്ന റപ്രസന്റേറ്റീവ്് സീറ്റില്‍ എസ്എഫ്ഐക്ക് എതിരെ നിന്ന കൂട്ടുമുന്നണിയെ 90 ശതമാനത്തിലേറെ വോട്ട് നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.
അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്ഐ പാനലില്‍നിന്ന് അനീഷ മുഹമ്മദ് (പ്രസിഡന്റ്), ബിനുവര്‍ഗീസ് (സെക്രട്ടറി), ആര്‍ രേണു (വൈസ് പ്രസിഡന്റ്), അമല്‍ ഭാസ്കര്‍ (ജോയിന്റ് സെക്രട്ടറി), ടോമി തോമസ് (ആര്‍ട്സ് സെക്രട്ടറി), എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഞ്ജലി കൃഷ്ണന്‍ (കൗണ്‍സിലര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു കൗണ്‍സിലര്‍മാരായി സി ജെ ശിഹാബ്, വര്‍ഷ പാട്രോണ്‍ എന്നിവരും വിജയിച്ചു. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിച്ച സ്ഥാനാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
deshabhimani 260112
കേരള വെറ്ററിനറി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ഒരു റപ്രസന്റേറ്റീവ് ക്ലാസ് ഒഴികെ ബാക്കി എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് നടന്ന റപ്രസന്റേറ്റീവ്് സീറ്റില്‍ എസ്എഫ്ഐക്ക് എതിരെ നിന്ന കൂട്ടുമുന്നണിയെ 90 ശതമാനത്തിലേറെ വോട്ട് നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.
ReplyDelete