മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കപ്പല്‍ജീവനക്കാരെ അറസ്റ്റ് ചെയ്യാതിരിക്കാനും നിയമനടപടികളില്‍നിന്ന് രക്ഷിക്കാനും ഇറ്റലി നയതന്ത്രസമ്മര്‍ദം ശക്തമാക്കി. ഇറ്റാലിയന്‍ എംബസിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രശ്നത്തില്‍ ഇടപെട്ടു. വെടിവയ്പിന്റെ വിശദാംശം അറിയിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) ആവശ്യപ്പെട്ടു. പിഎംഒ നിര്ദേശാനുസരണമായിരിക്കും തുടര്‍നടപടികള്‍ .
സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന് കപ്പല്‍ജീവനക്കാരെ ചോദ്യംചെയ്യാനോ കപ്പല്‍ പരിശോധിക്കാനോ സാധിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൗനംതുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ മരവിച്ച നിലയിലാണ്. കപ്പല്‍ജീവനക്കാരെ ഏതുവിധേനയും നിയമനടപടികളില്‍നിന്നു രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നതതല നയതന്ത്രസംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ-വിദേശ-നിയമ മന്ത്രാലയ ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സിസ്കോ സ്കാവോയുമാണ് സംഘത്തിലുണ്ടാകുക. വെടിവയ്പ് നടന്നത് ഇന്ത്യയുടെ നിയന്ത്രണാധികാരത്തിനുപുറത്ത് പുറംകടലിലാണെന്ന് സ്ഥാപിക്കാനാണ് ഇറ്റലിയുടെ ശ്രമം.
തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവമെന്ന ഇറ്റാലിയന്‍ എംബസിയുടെ അവകാശവാദം കൃത്യമായ കണക്കുകൂട്ടലോടെയാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെവരെയുള്ള കടല്‍ ടെറിട്ടോറിയല്‍ മേഖലയും അതിനുശേഷമുള്ള 12 നോട്ടിക്കല്‍ മൈല്‍ തുടര്മേഖലയുമാണ്. യുഎന്‍ ചട്ടപ്രകാരം തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ ദൂരം വരെയാണ് ഇന്ത്യക്ക് നിയമാധികാരമുള്ളത്. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ത്യയുടെ സമുദ്ര സാമ്പത്തികമേഖലയാണെങ്കിലും ഇവിടെ പര്യവേക്ഷണത്തിനും മത്സ്യബന്ധനത്തിനുമാണ് അവകാശം. 24 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള മേഖലയില്‍ കപ്പലില്‍വച്ചു നടക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കപ്പല്‍ ഏതുരാജ്യത്തിന്റെ കൊടിയേന്തുന്നുവോ ആ രാജ്യത്തിനാണ് നിയമാധികാരം. എന്നാല്‍ , അസാധാരണ സാഹചര്യങ്ങളില്‍ തീരരാജ്യത്തിന് നടപടിക്ക് അധികാരമുണ്ട്. പ്രത്യേകിച്ച് കുറ്റകൃത്യം തീരരാജ്യവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടതാണെങ്കില്‍ . മത്സ്യത്തൊഴിലാളികളെ ഒരു പ്രകോപനവുമില്ലാതെ വെടിവച്ചുകൊന്നതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ സവിശേഷസാഹചര്യങ്ങള്‍ നല്കുന്ന നിയമാധികാരങ്ങള്‍ ഇന്ത്യക്ക് പ്രയോഗിക്കാം. എന്നാല്‍ , രാഷ്ട്രീയ- നയതന്ത്രതലങ്ങളില്‍ ഇറ്റലി നടത്തുന്ന സമര്‍ദം കടുത്ത നടപടികളില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നു. ശനിയാഴ്ച രാത്രി ഇറ്റാലിയന്‍ വിദേശമന്ത്രി ഗിയുലിയോ ടെര്‍സി വിദേശമന്ത്രി എസ് എം കൃഷ്ണയെ ഫോണില്‍ വിളിച്ചു. സംഭവത്തില്‍ ടെര്‍സി ഖേദം അറിയിച്ചു. ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന വിധത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് അദ്ദേഹം അറിയിച്ചു.
നിരായുധരെ വെടിവച്ചുകൊന്നതില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണെന്ന് കൃഷ്ണ ടെര്സിയെ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് കൃഷ്ണ അഭ്യര്‍ഥിച്ചു. തിടുക്കത്തില്‍ നടപടിയെടുക്കരുതെന്ന് അഭ്യര്‍ഥിച്ച് ടെര്‍സി നേരത്തെ കൃഷ്ണയ്ക്ക് കത്തുനല്‍കിയിരുന്നു. ശനിയാഴ്ച എഡിജിപി പി ചന്ദ്രശേഖരനും എറണാകുളം, കൊല്ലം സിറ്റി പൊലീസ് കമീഷണര്‍മാരായ അജിത്കുമാറും സാം ക്രിസ്റ്റി ഡാനിയലും കൊച്ചി തുറമുഖത്തുള്ള ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്സിയിലെത്തി ക്യാപ്റ്റനുമായും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍ പാലേ കുട്ടിലോയുമായും ചര്‍ച്ച നടത്തി. എന്നാല്‍ , വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്ത്തിയിലല്ലെന്നും അതിനാല്‍ ക്രിമിനല്‍ നടപടിക്ക് വഴങ്ങാനാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍സല്‍ ജനറല്‍ . എംബസി നിര്‍ദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് എഡിജിപി പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 190212
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കപ്പല്‍ജീവനക്കാരെ അറസ്റ്റ് ചെയ്യാതിരിക്കാനും നിയമനടപടികളില്‍നിന്ന് രക്ഷിക്കാനും ഇറ്റലി നയതന്ത്രസമ്മര്‍ദം ശക്തമാക്കി. ഇറ്റാലിയന്‍ എംബസിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രശ്നത്തില്‍ ഇടപെട്ടു. വെടിവയ്പിന്റെ വിശദാംശം അറിയിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) ആവശ്യപ്പെട്ടു. പിഎംഒ നിര്ദേശാനുസരണമായിരിക്കും തുടര്‍നടപടികള്‍ .
ReplyDeleteഅന്വേഷണം നടത്തി എല്ലാ പഴുതും അടച്ചശേഷം മാത്രമേ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ അറസ്റ്റ് ചെയ്യാനാകൂ എന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കൊലക്കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ മടിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന്, കപ്പല്‍ തന്നെ അറസ്റ്റുചെയ്തു കൊണ്ടുവന്നല്ലോ എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് അധികാരമുള്ള സമുദ്രപരിധിയിലാണ് സംഭവം നടന്നതെന്ന് ഡിജിപി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒരു ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. വെടിവച്ചത് ആരെന്നുപറയേണ്ടത് കപ്പലിലുള്ളവരാണ്. കപ്പല്‍ വിശദമായി പരിശോധിക്കണം. രേഖകളും മറ്റും പരിശോധിക്കുന്നതിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികളെല്ലാം പൂര്‍ത്തിയായശേഷമേ അറസ്റ്റിന്റെ കാര്യം തീരുമാനിക്കൂ. കുറ്റകൃത്യം നടന്നു എന്ന് വ്യക്തമാണ്. പതിനൊന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ജീവനോടെ മടങ്ങിയെത്തിയ ഒമ്പതുപേരെയും ചോദ്യംചെയ്തു. വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂര്‍ണാനുമതി നല്‍കിയിട്ടുണ്ട്. നയതന്ത്രപ്രശ്നങ്ങളൊന്നും അന്വേഷണത്തിന് തടസ്സമാകില്ല. വിചാരണവേളയിലേ ഇത്തരം പ്രശ്നം ഉയര്‍ന്നുവരൂ. ഇറ്റലിയില്‍ പോയി മറുപടി നല്‍കാം എന്ന നിലപാടിനോട് യോജിക്കാനാകില്ല. ഇവിടത്തെ നിയമസംവിധാനത്തിന് മുമ്പാകെയാണ് കാര്യങ്ങള്‍ പറയേണ്ടത്- ഡിജപി പറഞ്ഞു.
ReplyDelete