അതിനിടെ സംസ്ഥാന കൗണ്‍സില്‍ , പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്കെതിരെ അഡ്വ. ഫാസില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മുന്‍സിഫ് കോടതി സോഷ്യലിസ്റ്റ് ജനത റിട്ടേണിങ് ഓഫീസര്‍ അഡ്വ. തോമസ് മാത്യുവിന് നോട്ടീസയച്ചു. പരാതി ബുധനാഴ്ച പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ വ്യാജപേരില്‍ സംസ്ഥാന കൗണ്‍സിലില്‍ കടന്നുകൂടിയതായി കാണിച്ചാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ലോയേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഫാസില്‍ കോടതിയെ സമീപിച്ചത്. ഗവ. കോളേജ് ജീവനക്കാരന്‍ ഹീരലാല്‍ ബി ലാല്‍ എന്ന പേരില്‍ കൗണ്‍സില്‍ അംഗമായത് പരാതിയിലുണ്ട്.
പുതിയ പാര്‍ടി രൂപീകരിക്കുന്നതിന് വീരന്‍ വ്യാജപേരുകളുപയോഗിച്ചതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. രജിസ്ട്രേഷന് തെരഞ്ഞെടുപ്പു കമീഷന് സമര്‍പ്പിക്കാനായാണ് ഇത്തരത്തില്‍ രേഖകളുണ്ടാക്കിയതെന്ന് വീരന്‍ വിരുദ്ധവിഭാഗം പറയുന്നു. 2009 ഒക്ടോബര്‍ 11ന് കോഴിക്കോട് കാലിക്കറ്റ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ രൂപീകരണയോഗം ചേര്‍ന്നതായാണ് മിനിട്സ്. കുമാരന്‍ , കേളപ്പന്‍ , ഗോപാലന്‍ , ആനന്ദന്‍ , ബാലന്‍ , കുഞ്ഞിരാമന്‍ , നളിനി, ശാരദ, ലീല, സുമതി, ജമീല, സണ്ണി, റഊഫ്, മുഹമ്മദ് എന്നിങ്ങനെ പോകുന്നു ആദ്യയോഗത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ . പേരും ഒപ്പും ഒരാളുടെ കൈയക്ഷരത്തിലാണ്. 118 പേര്‍ ആദ്യയോഗത്തില്‍ പങ്കെടുത്തതായാണ് മിനിട്സിലുള്ളത്. 2010 ഏപ്രില്‍ നാലിന് അടുത്ത യോഗം ചേര്‍ന്നതായി മിനിട്സ് കാണിക്കുന്നു. മെയ് 24നും ജൂണ്‍ 26നും ജൂലൈ 27നും യോഗം ചേര്‍ന്നിട്ടുണ്ട്. ആദ്യയോഗത്തിലെ പേരുകള്‍ തിരിച്ചും മറിച്ചുമെഴുതിയാണ് മിനിട്സില്‍ ഒപ്പിട്ടിരിക്കുന്നതെന്ന് സംസ്ഥാന സമിതി അംഗം പാലോട് സന്തോഷ് പറഞ്ഞു.
deshabhimani 220212
സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റായി എം പി വീരേന്ദ്രകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയില്‍നിന്നടക്കം ഉയര്‍ന്ന എതിര്‍പ്പുകളെത്തുടര്‍ന്ന് ഇനി പ്രസിഡന്റ് സ്ഥാനം വഹിക്കില്ലെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ വീണ്ടും പ്രസിഡന്റാകുകയായിരുന്നു. സംസ്ഥാന നിര്‍വാഹകസമിതിയെ ബുധനാഴ്ച തെരഞ്ഞെടുക്കും.
ReplyDelete