കോട്ടയം സമ്മേളനത്തിന് ശേഷം വിഭാഗീയത വന്‍തോതില്‍ കുറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒന്നോ രണ്ടോ ജില്ലാ സമ്മേളനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ അതതിടത്ത് പരിശോധിച്ച് തിരുത്തും. വിഭാഗീയതയില്‍നിന്ന് പൂര്‍ണമായി മോചനം നേടുന്ന സമ്മേളനമായിരിക്കും തിരുവനന്തപുരം സമ്മേളനം. അതിന് സഹായകരമായ രീതിയില്‍ വിമര്‍ശന-സ്വയം വിമര്‍ശനപരമായി വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
പോരാട്ടം ശക്തമാക്കുക: വി എസ്
തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് കരുത്തുപകരാനുള്ള പോരാട്ടം ശക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിനിധി സമ്മേളനവേദിയായ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍ (എ കെ ജി ഹാള്‍) പതാക ഉയര്‍ത്തിയശേഷം പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു വി എസ്.
ഭരണവര്‍ഗത്തിന്റെ ക്രൂരമര്‍ദനങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും മുന്നില്‍ തളരാതെ പോരാടിയാണ് തൊഴിലാളിവര്‍ഗം അവകാശങ്ങള്‍ നേടി മുന്നേറിയത്. ഇത്തരം മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ലോകസാഹചര്യം വ്യക്തമാക്കുന്നത്. സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. ജീവിതസാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ ദുരിതമയമാകുന്നതിനാല്‍ ഈ രാജ്യങ്ങളിലെ ജനലക്ഷങ്ങള്‍ പോരാട്ടത്തിന്റെ പാതയിലാണ്. ലോകത്ത് മുമ്പൊരിക്കലുമില്ലാത്തവിധം തൊഴിലാളികള്‍ സംഘടിക്കുകയാണ്. ഗോര്‍ബച്ചേവും യെട്സിനും മറ്റും ചേര്‍ന്ന് തകര്‍ത്ത സോവിയറ്റ് യൂണിയനില്‍പ്പോലും കമ്യൂണിസ്റ്റ് പാര്‍ടി മുന്നേറ്റത്തിന്റെ പാതയിലാണ്. നമുക്കും തികഞ്ഞ ആത്മവിശ്വാസത്തോടെ പോരാടാനുള്ള അവസരമാണിത്. പോരാട്ടം ശക്തിപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകനും ജാഗരൂകരാകണമെന്നും വി എസ് പറഞ്ഞു.
deshabhimani 080212
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെ സംസ്ഥാനം ആര്‍ജിച്ച മതനിരപേക്ഷബോധം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
ReplyDelete