Saturday, June 30, 2012

ഉച്ചഭക്ഷണ പദ്ധതിയും അട്ടിമറിക്കുന്നു: അരി മാത്രം നല്‍കും; കറിക്കുള്ള പണം ബാങ്കിലൂടെ


സ്കൂള്‍ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഇനി അരിമാത്രമേ നേരിട്ട് നല്‍കൂ. ചെറുപയറും മറ്റുംവാങ്ങാനുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മുന്‍കൂറായി നല്‍കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ജൂലൈ ഒന്നു മുതല്‍ ഈ പരിഷ്കാരം നിലവില്‍ വരും. മാവേലി സ്റ്റോറുകളില്‍നിന്ന് സ്കൂളുകള്‍ക്ക് അരി മാത്രമേ ലഭിക്കൂ. മുട്ട, പാല്‍, പയറു വര്‍ഗം, പച്ചക്കറി എന്നിവ പ്രാദേശികമായി വാങ്ങണം. ഇവ വാങ്ങാന്‍ നിശ്ചിത തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്ക് നല്‍കും. ഒരോ തവണയും ആവശ്യമായ തുക മാത്രമേ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനാവൂ.

പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവ നല്‍കുന്നുണ്ടെങ്കില്‍ അതിന് പ്രാദേശിക സഹായം കണ്ടെത്തണം. ഉച്ചഭക്ഷണത്തിന് കൂടുതല്‍ ധനസഹായം ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനം, വ്യക്തികള്‍, സന്നദ്ധ സംഘടന, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായം ഉറപ്പാക്കണം. ദിവസവും കഞ്ഞിയും പയറും മാത്രം നല്‍കിയാല്‍ പച്ചക്കറി, എണ്ണ, പലവ്യഞ്ജനം എന്നിവയ്ക്കുള്ള തുക നല്‍കില്ലെന്നും ഉത്തരവില്‍ പറഞ്ഞു. 100 കുട്ടികള്‍ വരെയുള്ള സ്കൂളില്‍ ഒരാള്‍ക്ക് പ്രതിദിനം നാലുരൂപ വീതവും 150 രൂപ പാചകക്കൂലിയും നല്‍കും. 101 മുതല്‍ 500 വരെ കുട്ടികളുള്ളിടത്ത് അഞ്ചു രൂപ വീതവും 500ന് മുകളിലുള്ളിടത്ത് ഓരോ കുട്ടിക്കും നാലു രൂപ വീതവും നല്‍കാനുമാണ് തീരുമാനം.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani 300612

ഇപി വധശ്രമത്തിനു പിന്നില്‍ സുധാകരനെന്ന് വിശ്വസ്തന്റെ മൊഴി


ഇ പി ജയരാജന്‍ വധശ്രമവും നാണുവധവും കണ്ണൂരിലെ രണ്ടുബോംബേറും ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എം പിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബുവാണ് ദൃശ്യമാധ്യത്തോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഡിസിസി ഓഫീസ് സെക്രട്ടറിയും സുധാകരന്റെ വലംകൈയ്യും ഡ്രൈവറുമായിരുന്നു പ്രശാന്ത് ബാബു. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വച്ച് വധിക്കാന്‍ അന്ന് ഡിസിസി പ്രസിഡന്റായ സുധാകരന്റെ നടാലിലെ വീട്ടിലാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.രണ്ടു സിപിഐ എം ഉന്നതനേതാക്കളെ കണ്ണൂരില്‍ വച്ച് വധിക്കാനും സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചിരുന്നതായും പ്രശാന്ത് പറഞ്ഞു.

സുധാകരന്റെ നിര്‍ദേശപ്രകാരം താനാണ് എറണാകുളത്തും തൃപ്രയാറില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നതെന്നും ഇവരാണ് കണ്ണൂര്‍ സേവറി ഹോട്ടലിലും കണ്ണൂര്‍ കോപ്പറേറ്റീവ് പ്രസിലും ബോബേറ് നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ആദ്യം സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ വധിച്ച അതേ സംഘം തന്നെയാണ് പ്രസിലും അക്രമം നടത്തിയത്. ഈ രണ്ടു കേസിലും സുധാകരന്റെ നിര്‍ദേശപ്രകാരം താനടക്കമുള്ള ആറുപേര്‍ പ്രതികളായതെന്നുമാണ് വെളിപ്പെടുത്തല്‍. ഗുണ്ടകള്‍ക്കു പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കിയത് സുധാകരനാണ്. സുധാകരന്‍ നല്‍കിയ ലിസ്റ്റുപ്രകാരം സിഐ കേസെടുക്കുകയായിരുന്നു. ഗസ്റ്റ് ഹൗസില്‍സിഐയുമായി സുധാകരന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഈ കേസില്‍ തെളിവില്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. കണ്ണൂര്‍ ഡിസിസിയുടെ ജീപ്പിലാണ് എറണാകുളത്തെ ജിമ്മി ജോസഫടക്കമുള്ള ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നത്്. ഇവരെ ഡിസിസി ഓഫീസിനു മുന്നിലുള്ള കെട്ടിടത്തിലാണ് താമസിപ്പിച്ചത്.

ഇ പിയെ വധിക്കാന്‍ രണ്ടുതവണ ഗൂഡാലോചന നടത്തിയെന്നും അതില്‍ കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രനും പങ്കെടുത്തതായും പ്രശാന്ത് ബാബു പറഞ്ഞു. അവിടെയാണ് ആദ്യം ഇപി യെ അപായപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. താന്‍ ബാങ്കില്‍ ജീവനക്കാരനായതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോഴാണ് സുധാകരന്‍ വിളിപ്പിച്ചത്. നിനക്ക് ഒരു ഡ്യൂട്ടി തരുന്നു. ഞാന്‍ തരുന്ന മെസേജ ് പാര്‍ട്ടിയിലെ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കെത്തിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. പ്രശാന്ത് വെളിപ്പെടുത്തുന്നു

സുധാകരന്റെ അടുത്ത അനുയായിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പലതും താനടക്കമുള്ളവര്‍ മുന്‍പ് ആവശ്യപ്പെട്ടതാണ്. അതുണ്ടായില്ല. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എമം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷണം വേണം. ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ കേസെടുത്ത് നാണുവധമടക്കമുള്ള കേസുകള്‍ പുനരന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.

നടപടി വേണം പിണറായി

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെക്കുറിച്ച് മുന്‍ ഡ്രൈവറും വിശ്വസ്തനുമായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജന്‍ വധശ്രമത്തിലും നാണുവധത്തിലും സുധാകരന്‍ നേരിട്ട് സ്വന്തം വീട്ടില്‍ നടത്തിയ ഗൂഢാലോചന ഒപ്പമുണ്ടായിരുന്ന ആളില്‍ നിന്നുതന്നെ പുറത്തായിരിക്കുന്നു. അന്ന് സുധാകരനെ രക്ഷിച്ച് വെള്ളപൂശിയ കെപിസിസിയും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതൃത്വവും ഇന്ന് നിലപാട് വ്യക്തമാക്കണം. ഈ അക്രമസംഭവങ്ങളില്‍ സുധാകരനടക്കമുള്ള യഥാര്‍ഥപ്രതികള്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സുധാകരനെതിരെ പ്രവര്‍ത്തിച്ചവരുടെയെല്ലാം അനുഭവം മോശമായതിനാല്‍ പ്രശാന്ത് ബാബുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് തിരുവഞ്ചൂര്‍ അന്വേഷണം നടത്തുമോയെന്നും വ്യക്തമാക്കണം

. അന്ന് കാര്യങ്ങളിലെല്ലാം നേരിട്ട് പങ്കുവഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് തുറന്നു പറയുന്നത്. സുധാകരനോടൊപ്പം ഡ്രൈവറായി പ്രവര്‍ത്തിച്ചയാളാണ് പ്രശാന്ത് ബാബു. ഇപ്പോള്‍ കണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറിയാണ്. അദ്ദേഹം സുധാകരനെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ഡിസിസി അധ്യക്ഷന്‍ പി രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. പ്രശാന്ത്ബാബു പറയുന്നത് വിശ്വസനീയമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പിണറായി പറഞ്ഞു. കണ്ണൂരില്‍ സേവറിയില്‍ നടന്ന ആക്രമണത്തില്‍ ഭക്ഷണം വിളമ്പിയ നാണു എന്ന തൊഴിലാളിയാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജയകൃഷ്ണന്റെ കൈ അറ്റുപോയി. ലീഗ് നേതാവിന്റെ ബന്ധുവിന്റെ കണ്ണുപോയി. അതിന്റെ തുടര്‍ച്ചയായി കോ ഓപ്പ് പ്രസിനുനേരെ ആക്രമണത്തില്‍ പ്രശാന്ത് എന്ന ജീവനക്കാരനെ മാരകമായി ആക്രമിച്ചു. ഈ രണ്ടാക്രമണവും സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വരുന്നിനായി പ്രശാന്ത് ബാബുവാണ് പോയത്ആസംഘം കണ്ണൂരിലെ ഡിസിസി ഓഫീസിനുമുന്നിലാണ് താമസിച്ചത്്. വേറൊരു സംഘത്തെ പൊലീസ് പിടിച്ചപ്പോള്‍ സുധാകരന്‍ സ്റ്റേഷനില്‍ പോയി ബഹളം വെച്ചു. സുധാകരന്റെ രീതി പണ്ടേ ഇതുതന്നെയാണ്. സേവറികേസില്‍ പ്രശാന്ത് ബാബുവിനെ പ്രതിയാക്കി. മറ്റൊരു കേസിലെ പ്രതിയാണ് എന്ന ധാരണയിലാണ് പേരു കൊടുക്കുന്നത്. യഥാര്‍ഥപ്രതികള്‍ വേറെ. സഹായം ചെയ്തു കൊടുത്തത് അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റാണ്. സുധാകരന്‍ പറഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിസ്സഹായനായി.

ജയരാജന്‍ വധോദ്യമത്തിന്റെ വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ല. പുതിയ കാര്യം സുധാകരന്റെ വീട്ടില്‍വെച്ചാണ് ആലോചന എന്നതാണ്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇവരെ ഒഴിവാക്കി. കോണ്‍ഗ്രസ് നേതൃത്വം പ്രതികളെയും സുധാകരനെയും രക്ഷിച്ചു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് യഥാര്‍ഥകുറ്റവാളികളെക്കുറിച്ച് അന്വേഷിക്കണം. കേരളത്തിലെ ആഭ്യന്തരവകുപ്പ് അന്വേഷിക്കാന്‍ തയ്യാറാവണം. സ്വന്തം പാര്‍ട്ടി നേതാവിനെക്കുറിച്ച് അനുയായിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. ജയരാജനെ വധിക്കാനുള്ള ഇടപെടല്‍ കെപിസിസി നേരത്തെ മനസിലാക്കിയിരുന്നു. അന്ന് സുധാകരനെ രക്ഷിച്ചു. ഇപ്പോള്‍ പ്രാദേശികനേതാവ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ കെപിസിസി തയ്യാറാവണം. ഇനിയും രക്ഷിക്കാനാണ് ഭാവമെങ്കില്‍ അത് തുറന്നുപറയണം. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ സുധാകരനെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം തന്നെ പ്രതികരിക്കണം. സുധാകരനെതിരെ മുന്‍ഡിസിസി അംഗം പരസ്യമായി ആക്ഷേപമുന്നയിച്ചപ്പോള്‍ രണ്ടു കാലും തല്ലിയൊടിച്ചു. അതാണ് സുധാകരനെതിരെ സംസാരിച്ച നേതാവിന്റെ അനുഭവം. മുന്‍പുള്ള അനുഭവം വച്ച് പ്രശാന്ത് ബാബുവിന്റെ ജീവന്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. അതിനാല്‍ പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani news

കോര്‍പറേറ്റ് പ്രീണനം കേന്ദ്രം ശക്തമാക്കുന്നു


ധനവകുപ്പ് പ്രണബ് മുഖര്‍ജി ഒഴിഞ്ഞതോടെ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കാന്‍ പ്രധാനമന്ത്രി കാര്യാലയം നീക്കം തുടങ്ങി. പ്രണബ് സ്വീകരിച്ച നയസമീപനങ്ങളോട് കോര്‍പറേറ്റ് മേഖലയ്ക്കുണ്ടായ നീരസം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടാണ് നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ടെലികോം രംഗത്തെ വിദേശകുത്തകയായ വൊഡാഫോണ്‍ സര്‍ക്കാരിനു നല്‍കേണ്ട 11,200 കോടി രൂപ നികുതിയുടെ കാര്യത്തില്‍ ധനമന്ത്രാലയം പുനരാലോചന തുടങ്ങി. വൊഡാഫോണിന് അനുകൂലമായി നികുതി വേണ്ടെന്നുവയ്ക്കുകയോ അതല്ലെങ്കില്‍ യഥാര്‍ഥ തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തുകയോ ചെയ്യുമെന്നാണ് സൂചന.
വിദേശനിക്ഷേപകരുടെ നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ പ്രണബ് ബജറ്റില്‍ പ്രഖ്യാപിച്ച പൊതു ഒഴിവാക്കല്‍വിരുദ്ധ ചട്ടങ്ങളില്‍ (ഗാര്‍) നിര്‍ദേശിച്ച ഭേദഗതികളിലും പ്രധാനമന്ത്രി മാറ്റംവരുത്തും. ധനമന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരട് ഗാര്‍ മാനദണ്ഡങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കി. കരട് മാനദണ്ഡങ്ങള്‍ പ്രധാനമന്ത്രി കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കൂടി പരിശോധിച്ചിട്ടേ അന്തിമ മാനദണ്ഡങ്ങള്‍ നിലവില്‍ വരികയുള്ളൂവെന്നും പിഎംഒ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനമന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളെ വന്‍കിട കോര്‍പറേറ്റുകള്‍ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
ഹച്ച് ടെലികോം കമ്പനി വൊഡാഫോണ്‍ ഏറ്റെടുത്തപ്പോള്‍ നികുതിയിനത്തില്‍ 11,200 കോടി രൂപ അടയ്ക്കണമെന്ന് നികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2007ല്‍ കേമാന്‍ ദ്വീപില്‍ വച്ചായിരുന്നു ഹച്ച്-വൊഡാഫോണ്‍ ഇടപാട്. വിദേശത്തു നടന്ന ഇടപാടായതിനാല്‍ നികുതി നല്‍കേണ്ടതില്ലെന്നായിരുന്നു വൊഡാഫോണിന്റെ നിലപാട്. സുപ്രീംകോടതി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. എന്നാല്‍, പ്രണബ് മുഖര്‍ജി മുന്‍കൈയെടുത്ത് നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. വിദേശത്ത്നടന്നാലും ഇന്ത്യന്‍ സ്വത്ത് ഉള്‍പ്പെടുന്ന ഏത് ഇടപാടിനും കേന്ദ്രത്തിന് നികുതി നല്‍കണമെന്നായിരുന്നു ഭേദഗതി. ഇതിന് മുന്‍കാല പ്രാബല്യവും കൊണ്ടുവന്നു. ഇതോടെ വൊഡാഫോണ്‍ നികുതി നല്‍കേണ്ട സ്ഥിതിയായി. നികുതി ഏതുവിധേനയും ഒഴിവാക്കാന്‍ യുപിഎ സര്‍ക്കാരില്‍ വൊഡാഫോണ്‍ സമ്മര്‍ദം ചെലുത്തവെയാണ് പ്രണബ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായത്. ധനവകുപ്പ് പ്രധാനമന്ത്രി ഏറ്റെടുക്കുക കൂടി ചെയ്തതോടെ വിദേശകുത്തകയ്ക്ക് കാര്യങ്ങള്‍ എളുപ്പവുമായി. വൊഡാഫോണ്‍ നികുതി വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി കാര്യാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

ഗാര്‍ ചട്ട മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് പിഎംഒ അറിയിച്ചതും വിദേശനിക്ഷേപകരെ തൃപ്തിപ്പെടുത്താനാണ്. മൗറീഷ്യസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ മറവില്‍ നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗാര്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. കോര്‍പറേറ്റ് സമ്മര്‍ദത്തെ തുടര്‍ന്ന് ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ധനവകുപ്പിലേക്ക് എത്തിയതോടെ ഗാര്‍ ചട്ടങ്ങള്‍ പൂര്‍ണമായും കുഴിച്ചുമൂടപ്പെടുമെന്നാണ് കോര്‍പറേറ്റ് ലോകത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി ധനവകുപ്പ് ഏറ്റെടുത്തതോടെ കോര്‍പറേറ്റ് മാധ്യമങ്ങളും ആവേശത്തിലാണ്. തൊണ്ണൂറുകളിലെ സ്വപ്നസംഘം മടങ്ങിയെത്തിയെന്നാണ് മന്‍മോഹന്റെയും മൊണ്ടേക്സിങ് അലുവാലിയയുടെയും സി രംഗരാജന്റെയും കാരിക്കേച്ചര്‍ സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഒരു കുത്തകമാധ്യമത്തിന്റെ നിരീക്ഷണം.
(എം പ്രശാന്ത്)

deshabhimani 300612

നിര്‍ണായക വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവ്


രാജ്യത്തെ നിര്‍ണായക വ്യവസായങ്ങളുടെ വളര്‍ച്ചനിരക്കില്‍&ാറമവെ;കഴിഞ്ഞ രണ്ടുമാസം വന്‍ ഇടിവുണ്ടായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. രാസവളം, അസംസ്കൃത എണ്ണ, പ്രകൃതി വാതകം, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, സിമന്റ്, കല്‍ക്കരി എന്നീ എട്ട് വ്യവസായങ്ങളുടെ മെയിലെ ശരാശരി വളര്‍ച്ചനിരക്ക് 4.6 ശതമാനമാണ്. 2011 മെയില്‍ 5.8 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഏപ്രിലും മെയും ഒരുമിച്ചെടുത്താല്‍ 4.2 ശതമാനമാണു ശരാശരി വളര്‍ച്ചനിരക്ക്. 2011-12 സാമ്പത്തികവര്‍ഷം ഇതേ സമയത്തെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനമായിരുന്നു. സിമന്റ്, കല്‍ക്കരി ഒഴികെയുള്ള വ്യവസായങ്ങളുടെ വളര്‍ച്ചനിരക്ക് താഴ്ന്നു. രാസവള ഉല്‍പ്പാദനത്തിലും വന്‍ ഇടിവുണ്ടായി. 2011 മെയില്‍ 7.3 ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കഴിഞ്ഞ മെയില്‍ നെഗറ്റീവ്് 15.1 ശതമാനം എന്ന നിലയിലെത്തി. ഏപ്രില്‍-മെയിലെ വളര്‍ച്ചനിരക്ക് നെഗറ്റീവ് 12.4 ശതമാനമായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം വളര്‍ച്ച 3.1 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍ 9.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ അസംസ്കൃത എണ്ണ ഉല്‍പ്പാദനം 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഏപ്രില്‍-മെയ് മൊത്തമായെടുത്താല്‍ വളര്‍ച്ചനിരക്ക് ഇടിഞ്ഞത് നെഗറ്റീവ് 0.4 ശതമാനത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 10.4 ശതമാനമായിരുന്നു. പ്രകൃതി വാതക ഉല്‍പ്പാദന വളര്‍ച്ചനിരക്കും സമാന അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം മെയിലെ -9.6 ശതമാനം എന്നത് -10.8ലേക്ക് താണു. ഏപ്രില്‍-മെയ് ഒരുമിച്ചെടുത്താല്‍&ാറമവെ; വളര്‍ച്ചനിരക്ക് -11.1 ശതമാനം. കഴിഞ്ഞവര്‍ഷം ഏപ്രില്‍-മെയ് കാലത്ത് -9.5 ശതമാനം ആയിരുന്നു. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചനിരക്ക് കഴിഞ്ഞ വര്‍ഷം മെയില്‍ 4.5 ശതമാനം ആയിരുന്നു. ഈ വര്‍ഷം 2.9 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രില്‍-മെയിലെ വളര്‍ച്ചനിരക്ക് 5.5 ശതമാനമായിരുന്നു.

ഈ വര്‍ഷം 1.8 ശതമാനം മാത്രം. ഉരുക്ക് ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. കഴിഞ്ഞവര്‍ഷം മെയില്‍ എട്ടുശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 4.9 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഏപ്രില്‍-മെയ് മൊത്തമായി എടുത്താല്‍ നേരിയ വര്‍ധനയുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍-മെയില്‍ 5.8 ശതമാനമാണു വളര്‍ച്ചനിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയം 5.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ വൈദ്യുതോല്‍പ്പാദന വളര്‍ച്ച നിരക്ക് 10.32 ശതമാനം ആയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മെയില്‍ 5.2 ശതമാനമായി ഇടിഞ്ഞു. ഏപ്രില്‍-മെയ് കാലത്ത് വളര്‍ച്ചനിരക്ക് 5.3 ശതമാനമാണ്്. കഴിഞ്ഞവര്‍ഷം ഇതേസമയം 8.4 ശതമാനമായിരുന്നു. സിമന്റ് ഉല്‍പ്പാദനിരക്കില്‍ വര്‍ധനയുണ്ട്. മെയിലെ വളര്‍ച്ചനിരക്ക് 22.1 ശതമാനമാണ്. കഴിഞ്ഞവര്‍ഷം മെയില്‍ -1.2 ശതമാനം എന്ന തോതിലായിരുന്നു. ഏപ്രിലിലെയും മെയിലെയും വളര്‍ച്ചനിരക്ക് 20.3 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ -0.6 ശതമാനം ആയിരുന്നു. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വളര്‍ച്ചനിരക്ക് മെയില്‍ എട്ടുശതമാനം. കഴിഞ്ഞ വര്‍ഷം മെയില്‍ 1.3 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഏപ്രില്‍-മെയ് മാസങ്ങളിലെ വളര്‍ച്ചനിരക്ക് 5.9 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേസമയം രണ്ട് ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്.
(പി വി അഭിജിത്)

deshabhimani 300612

പണംമുടക്കാന്‍ ആളില്ല; ഫാക്ടില്‍ കോടികളുടെ വികസനം നീളും


ഫാക്ട് വികസനത്തിന്റെയും വൈവിധ്യവല്‍ക്കരണത്തിന്റെയും ഭാഗമായി നടപ്പാക്കാന്‍ ആവിഷ്കരിച്ച നാലു പദ്ധതികള്‍ പങ്കാളികളെ കിട്ടാതെ അനിശ്ചിതത്വത്തില്‍. 5986 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പൊതുമേഖലയില്‍നിന്നും സ്വകാര്യസംരംഭകരില്‍നിന്നും പങ്കാളികളെ ക്ഷണിച്ചിട്ടും ആരും മുതല്‍മുടക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര വളംനയം അനുകൂലമല്ലാത്തതാണ് സംരംഭകരെ പിന്തിരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന 858 കോടി ചെലവുവരുന്ന യൂറിയ പ്ലാന്റ്, കൊച്ചിന്‍ ഡിവിഷനില്‍ 4600 കോടിയുടെ അമോണിയ-യൂറിയ കോംപ്ലക്സ്, 210 കോടിയുടെ നൈട്രജന്‍ ഫോസ്ഫറസ് ഫെര്‍ട്ടിലൈസര്‍ പ്ലാന്റ്, 318 കോടിയുടെ പുതിയ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ് എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള താല്‍പ്പര്യപത്രമാണ് നാലുമാസംമുമ്പ് ആദ്യം ക്ഷണിച്ചത്. രണ്ടുമാസം കാത്തിരുന്നിട്ടും ആരും വന്നില്ല. പിന്നെ പൊതു-സ്വകാര്യ പങ്കാളിത്തം മുന്‍നിര്‍ത്തി സ്വകാര്യസംരംഭകരില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ഒരുമാസം ആരും പ്രതികരിക്കാതിരുന്നതിനാല്‍ 30 ദിവസംകൂടി നീട്ടി. ആ സമയപരിധി 30ന് അവസാനിക്കും. ഏതാനും മാസംകൂടി കാത്തിരിക്കാനാണ് മാനേജ്മെന്റ് തീരുമാനം.

ഫാക്ടിന്റെ ഭാവിയിലെ ആവശ്യംകൂടി നിറവേറ്റാന്‍ പാകത്തിന് പ്രതിദിനം 2000 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നിലവില്‍ പ്രതിദിനം 800 ടണ്ണിന്റെ പോരായ്കയുണ്ട്. നൈട്രജന്‍ ഫോസ്ഫേറ്റിന്റെ വിവിധ ഗ്രേഡുകളുടെ ഉല്‍പ്പാദനം വര്‍ഷത്തില്‍ 10 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിദിനം 1000 ടണ്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്ന എന്‍പി കോംപ്ലക്സ് സ്ഥാപിക്കുന്നത്. ഫാക്ടിലെ സ്ഥാപിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നവിധത്തിലാണ് അമോണിയ-യൂറിയ കോംപ്ലക്സിന് താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. അമോണിയ പ്ലാന്റില്‍നിന്ന് പ്രതിദിനം 2800 ടണ്‍ ഉല്‍പ്പാദനവും യൂറിയ പ്ലാന്റില്‍നിന്ന് 3500 ടണ്‍ ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു.

സാമ്പത്തികബാധ്യതയുടെ ഭാഗമായി 2003ല്‍ അവസാനിപ്പിച്ച യൂറിയ ഉല്‍പ്പാദനം പുനരാരംഭിച്ച് ശക്തമായ തിരിച്ചുവരവു നടത്താനാണ് പുതിയ യൂറിയ പ്ലാന്റ് പദ്ധതി രൂപകല്‍പ്പനചെയ്തത്. ഉദ്യോഗമണ്ഡലില്‍ 990 ടണ്‍ ശേഷിയുള്ള അമോണിയ പ്ലാന്റിന്റെ ഭാഗമായാണ് പുതിയ യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 2020ഓടെ യൂറിയ വിപണിയില്‍ 80 ലക്ഷം ടണ്ണിന്റെ അധിക ആവശ്യം ഉണ്ടാകുമെന്ന പഠനവും ഫാക്ടിന്റെ വില്‍പ്പനശൃംഖല പ്രയോജനപ്പെടുത്തി മാര്‍ക്കറ്റില്‍ തിരിച്ചുവരാമെന്ന കണക്കുകൂട്ടലും പ്ലാന്റ് സ്ഥാപിക്കുന്നതിനുപിന്നിലുണ്ട്. ഇറ്റലി, നെതര്‍ലന്‍ഡ്, ജപ്പാന്‍ സാങ്കേതികവിദ്യകളുടെ സഹായവും പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രയോജനപ്പെടുത്തും.

മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തി പ്രതാപത്തിലേക്ക് ഫാക്ടിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വികസന-വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ആവിഷ്കരിച്ചത്. സൗകര്യങ്ങളും ആകര്‍ഷകമായ മറ്റ് ഓഫറുകളും ഇതിനായി മുന്നോട്ടുവച്ചു. എന്നിട്ടും സാധ്യതകളുള്ള പദ്ധതികളിലേക്ക് പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യസംരംഭകരും ആകര്‍ഷിക്കപ്പെടാത്തത് കേന്ദ്ര വളംനയത്തിലെ സ്ഥിരതയില്ലായ്മമൂലമാണെന്ന് ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എം എസ് ശിവശങ്കരന്‍ അഭിപ്രായപ്പെട്ടു. വളംനിര്‍മാണരംഗത്ത് മുതല്‍മുടക്കുന്നവരെ സംരക്ഷിക്കുന്ന നയമില്ല. പുതിയ സാമ്പത്തികനയത്തിന്റെ വരവോടെ സബ്സിഡികളും വെട്ടിക്കുറച്ചു.
(എം എസ് അശോകന്‍)

deshabhimani 300612

ഹൈക്കോടതി വിധി: ഭൂരിപക്ഷം സ്വാശ്രയ കോളേജും പൂട്ടും


വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ സമസ്ഥാനത്തെ ഭൂരിപക്ഷം സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളും പൂട്ടും. സംസ്ഥാനത്ത് കോടതി നിര്‍ദേശിച്ച വിജയശതമാനമുള്ളത് 30 ശതമാനത്തില്‍ താഴെ കോളേജുകളില്‍ മാത്രമാണ്. കേരളത്തിലെ സ്വാശ്രയ കോളേജുകളുടെ ഗുരുതരമായ നിലവാരത്തകര്‍ച്ചയാണ് ഇവിടെ വ്യക്തമാക്കുന്നത്. സ്വകാര്യ മനേജ്മെന്റിനു കീഴിലുള്ളവയ്ക്കു പുറമെ ഏതാനും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളില്‍ ശരാശരി വിജയം 80 ശതമാനമാണ്.

കേരളത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്കു കീഴിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുമായി 134 എന്‍ജിനിയറിങ് കോളേജുകളുണ്ട്. രണ്ടേകാല്‍ ലക്ഷത്തോളം കുട്ടികളും പഠിക്കുന്നു. ഇതില്‍ 80-85 കോളേജുകളിലും വിജയം 40 ശതമാനത്തില്‍ താഴെയാണെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പരീക്ഷാഫലങ്ങള്‍ തെളിയിക്കുന്നു. സ്വകാര്യ മനേജ്മെന്റുകള്‍ക്കു കീഴിലുള്ളവയാണ് ഏറ്റവും പിന്നില്‍. പത്ത് ശതമാനത്തില്‍ താഴെ വിജയമുള്ള ആറ് കോളേജുണ്ട്. 10-20 ശതമാനം വിജയമുള്ള 15 ഉം 30-50 ശതാനം വിജയമുള്ള 25 ഉം കോളേജുകളുണ്ടെന്നാണ് കണക്ക്. 30 കോളേജുകള്‍ക്ക് 30-40 ശതമാനവും 20 എണ്ണത്തിന് 40-50 ശതമാനവും വിജയമുണ്ട്. 50 ശതമാനത്തിലധികം വിജയമുള്ള സ്വകാര്യ കോളേജുകള്‍ പത്തോളമേ വരൂ. കത്തോലിക്ക മനേജ്മെന്റിനു കീഴിലെ 12 സ്വാശ്രയ കോളേജുകളില്‍ പകുതിയും നിലവാരം കുറഞ്ഞവയാണ്.

അതേസമയം, 80 ശതമാനത്തില്‍ കൂടുതല്‍ വിജയം നേടുന്ന ഏതാനും സ്വകാര്യ കോളേജുകളുണ്ട്. കളമശേരി എസ്ഇഎംഎസ്, ഫിസാറ്റ് കറുകുറ്റി, കോട്ടയം സെന്റ് ഗിറ്റ്സ്, പാലാ സെന്റ് ജോസഫ്സ്, കൊച്ചി രാജഗിരി, തലക്കോട്ടുകര വിദ്യ അക്കാദമി, കുറ്റിപ്പുറം എംഇഎസ്, ചെറുതുരുത്തി ജ്യോതി, കെഎംസിടി കോഴിക്കോട്, ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് തുടങ്ങിയവ നിലവാരം പുലര്‍ത്തുന്നുവെന്ന് പരീക്ഷാഫലങ്ങള്‍ തെളിയിക്കുന്നു.

നിലവിലുള്ള സ്വാശ്രയ കോളേജുകള്‍തന്നെ ഗുരുതരമായ നിലവാരത്തകര്‍ച്ച നേരിടുമ്പോഴാണ് പതിനഞ്ചോളം കോളേജുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍(എഐസിടിഇ)മാനദണ്ഡപ്രകാരമുള്ള പഠനസൗകര്യം ഇല്ലാത്തതും നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ കുറവുമാണ് സ്വാശ്രയകോളേജുകുടെ നിലവാരക്കുറവിന് മുഖ്യകാരണം. അധ്യാപനത്തിന് എം ടെക് ബിരുദധാരികള്‍ വേണ്ടിടത്ത് ബിടെക്കുകാരാണുള്ളത്. എന്‍ട്രന്‍സ് കമീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ളവര്‍ പണം കൊടുത്ത് എന്‍ജിനിയറിങ്ങിനു ചേരുന്നതും നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാണ്.
(വി എം രാധാകൃഷ്ണന്‍)

deshabhimani 300612

കലിക്കറ്റില്‍ ലീഗിന് 28 കോളേജ്


കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് ഒറ്റയടിയ്ക്ക്അനുവദിച്ച 38 സ്വാശ്രയ കോളേജുകളില്‍ 28 എണ്ണം മുസ്ലിംലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്ക്. വിവാദമായ ഭൂമിദാനത്തിന് പിന്നാലെയാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ കോളേജ് ദാനം. ലഭിച്ച 52 അപേക്ഷകളില്‍ 13 കോളേജുകള്‍ക്കുമാത്രമാണ് അനുമതി നിഷേധിച്ചത്. കോടികളുടെ കോഴ ഇടപാടാണ് കോളേജ് അനുവദിക്കുന്നതില്‍ നടന്നതെന്ന് വ്യക്തം. ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സമസ്ത ഉള്‍പ്പെടെ വിവിധ മുസ്ലിം മതസംഘടനകള്‍ക്കും യഥേഷ്ടം സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം 14, കോഴിക്കോട് 14, വയനാട് രണ്ട്, പാലക്കാട് ആറ്, തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് പുതിയ കോളേജുകള്‍ അനുവദിച്ചത്. കോഴിക്കോട് ജില്ലയില്‍ അനുവദിച്ച കോളേജുകളില്‍ 10 എണ്ണവും ലീഗ് അനുകൂല മാനേജ്മെന്റിനാണ്. മലപ്പുറത്ത് ലീഗ് നേരിട്ടോ സമുദായ സംഘടനകള്‍ നടത്തുന്നതോ ആയ 13 മാനേജ്മെന്റുകള്‍ക്കാണ് കോളേജ് അനുവദിച്ചത്. ഇ കെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയവയ്ക്ക് ഓരോ കോളേജ് അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം കോണ്‍ഗ്രസ് മാനേജ്മെന്റിനാണ്.

പാലക്കാട്ടെ രണ്ടും തൃശൂരിലെ ഒരു കോളേജും ലീഗ് നിയന്ത്രണമുള്ളവയാണ്. ഇതോടൊപ്പം പാലക്കാട് ജില്ലയിലെ അഗളി കോട്ടത്തറയില്‍ ഒരു സര്‍ക്കാര്‍ കോളേജിനും അനുമതി നല്‍കിയിട്ടുണ്ട്. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രവാസി ലീഗ് സംസ്ഥാന കണ്‍വീനറുമായ സി പി എ ബാവഹാജി ചെയര്‍മാനായ അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് എന്‍ജിനീയറിങ് കോളേജ് അനുവദിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2012-13 വര്‍ഷത്തിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2011 ഒക്ടോബര്‍ 31 ആയിരുന്നു. 2012 ജനുവരിയില്‍ വാങ്ങിയ അപേക്ഷ 2011 ഡിസംബറില്‍ സമര്‍പ്പിക്കുന്നതായി കാണിച്ച് ട്രസ്റ്റ് സര്‍വകലാശാലയെ കബളിപ്പിക്കച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് മഞ്ചേരിക്കടുത്ത് ചെറുകുളത്ത് ഏറനാട് നോളേജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിന്് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ബന്ധമുള്ള കോളേജുകളും അനുമതി നല്‍കിയവയില്‍ ഉള്‍പ്പെടും. മുസ്ലിംലീഗ് മലപ്പുറം ജില്ലാസെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവുമായ ടി വി ഇബ്രാഹിം ഭാരവാഹിയായ മഖ്ദൂമിയ ഇസ്ലാമിക് കള്‍ച്ചറല്‍ കോംപ്ലക്സ് കമ്മറ്റിക്ക് വള്ളുവമ്പ്രത്തും കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗമായ അഡ്വ. നിയാസിന്റെ കുടുംബം നടത്തുന്ന പിഎം ചാരിറ്റബിള്‍ ട്രസ്റ്റിന് വയനാട്ടിലുമാണ് കോളേജ് അനുവദിച്ചത്. ടി വി ഇബ്രാഹിം കണ്‍വീനറായ ഇന്‍സ്പെക്ഷന്‍ കമ്മീഷന്‍തന്നെയാണ് കോളേജുകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.

സ്ഥാപനങ്ങളുടെ ഉദ്ദേശ്യശുദ്ധി, പ്രവര്‍ത്തന പാരമ്പര്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചുവേണം കോളേജുകള്‍ക്ക് അനുമതി നല്‍കാനെന്ന് സര്‍വകലാശാലാ ചട്ടം അനുശാസിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് അനുവദിച്ചത്. ഇവയില്‍ പകുതിയും നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താത്തവയാണ്. മതിയായ ഭൂമിയോ അടിസ്ഥാന സൗകര്യമോ ഇല്ലതാനും. കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യത്തിലും വഴിവിട്ട നീക്കമുണ്ടായതായാണ് വിവരം. 108 കോളേജുകളില്‍ പുതിയ കോഴ്സ് ആരംഭിച്ചപ്പോള്‍ ആറ് ഗവ. കോളേജുകള്‍ മാത്രമാണ് ഉള്‍പ്പെട്ടത്. വയനാട്, തൃശൂര്‍ ജില്ലകളില്‍ ഒരു ഗവ. കോളേജ് പോലും ഇവയില്‍ ഉള്‍പ്പെട്ടിട്ടില്ല. അപേക്ഷ നല്‍കിയ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെല്ലാം സിന്‍ഡിക്കേറ്റ് വാരിക്കോരി കോഴ്സ് അനുവദിച്ചു. കോഴ്സുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്ന കാര്യത്തിലും സ്വാശ്രയ സ്ഥാപനങ്ങളോട് സര്‍വകലാശാല ഉദാരസമീപനമാണ് സ്വീകരിച്ചത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 300612

സൈക്കിള്‍ ഷെയറിങ് പദ്ധതി ന്യൂയോര്‍ക്കിലും


ലോകത്തിലെ 200 നഗരത്തില്‍ പ്രാബല്യത്തിലുള്ള സൈക്കിള്‍ ഷെയറിങ് പദ്ധതി ന്യൂയോര്‍ക്കിലേക്കും. മാസ്റ്റര്‍ കാര്‍ഡും സിറ്റിബാങ്കും അള്‍ട്ടാ ബൈസിക്കിള്‍ ഷെയറുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. "സിറ്റി ബൈക്ക്" എന്നു പേരിട്ട പദ്ധതി അടുത്തമാസം ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ 10,000 സൈക്കിളാണ് അമേരിക്കയിലെ ഏറ്റവും വലിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 സ്റ്റേഷനാണുള്ളത്. ജിപിഎസ് ട്രാക്കിങ് സംവിധാനത്തിലൂടെയും സ്മാര്‍ട് ഫോണ്‍ സോഫ്റ്റ്വെയറിലൂടെയും സ്റ്റേഷനുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റേഷനില്‍ സൈക്കിള്‍ ഇല്ലെങ്കില്‍ അടുത്ത സ്റ്റേഷന്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപകരിക്കും. ഓരോ സ്റ്റേഷനിലും 15 മുതല്‍ 60 വരെ സൈക്കിള്‍ ഉണ്ടാകും. ഒരുദിവസം ഏകദേശം 10 ഡോളറാണ് വാടക. ഒരാഴ്ചത്തേക്കോ മാസവാടകയ്ക്കോ സൈക്കിള്‍ എടുക്കാനും സൗകര്യമുണ്ട്.

നഗരത്തില്‍ നാലുവര്‍ഷംകൊണ്ട് സൈക്കിള്‍ യാത്രക്കാരുടെ എണ്ണം ഇരട്ടി ആയതായാണ് കണക്ക്. ഏതാണ്ട് അഞ്ചുലക്ഷംപേര്‍ ഒരുമാസം സൈക്കിള്‍ സവാരി നടത്തുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ സര്‍വേ വെളിപ്പെടുത്തിയത്. സൈക്കിള്‍ യാത്രക്കാര്‍ക്കായി 260 മൈല്‍ സൈക്കിള്‍ ലൈന്‍ നിര്‍മിച്ചെന്ന് മേയര്‍ ബ്ലൂംബര്‍ഗ് പറഞ്ഞു. 2009ല്‍ നഗരസഭ പാസാക്കിയ നിയമം അനുസരിച്ച് പ്രധാന കെട്ടിടങ്ങള്‍ക്കരികില്‍ സൈക്കിള്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ മഞ്ഞുകാലത്ത് നഗരസഭ 26,000 സൈക്കിള്‍ സ്റ്റാന്‍ഡ് നിര്‍മിച്ചിരുന്നു.

റെജി പി ജോര്‍ജ് deshabhimani 300612

ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം വിവാദമായപ്പോള്‍ മന്ത്രിയുടെ നിഷേധം


ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചെന്ന പ്രസ്താവനയില്‍നിന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ പിന്‍വാങ്ങി. ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ പ്രസ്താവന ഇന്ത്യയിലെ പ്രധാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതെ കേരളത്തില്‍ വിവാദമായപ്പോഴാണ് നിഷേധവുമായി മന്ത്രി രംഗത്തെത്തിയത്. കേരളം ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദമാണെന്നുമാണ് ആനന്ദ്ശര്‍മ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഏഴ് സംസ്ഥാനങ്ങളില്‍നിന്ന് രേഖാമൂലം സമ്മതം ലഭിച്ചെന്നാണ് ബ്രസല്‍സില്‍ മന്ത്രി പറഞ്ഞത്. ആന്ധ്രപ്രദേശ്, അസം, ഡല്‍ഹി, ഹരിയാന, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവയാണ് രേഖാമൂലം സമ്മതം അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പേര് പ്രത്യേകം പറഞ്ഞില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ കാര്യമാണ് മന്ത്രി എടുത്തുപറഞ്ഞത്.

ചില സംസ്ഥാനങ്ങള്‍ക്ക് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തോട് എതിര്‍പ്പുണ്ടെങ്കിലും, എതിര്‍പ്പില്ലാത്ത സംസ്ഥാനങ്ങളുണ്ടെന്നും അവിടെ വിദേശനിക്ഷേപം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമായി പറഞ്ഞു. ബിസിനസ്ലൈന്‍ പത്രവും പിടിഐയും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരുന്നു. റിപ്പോര്‍ട്ട് വന്ന് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ടുചെയ്തത്. തുടര്‍ന്നാണ് മന്ത്രി നിഷേധവുമായെത്തിയത്.

സമവായമുണ്ടാക്കിയശേഷം നടപ്പാക്കാമെന്ന് കാട്ടിയാണ് ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ നടപടി കേന്ദ്രം താല്‍ക്കാലികമായി മാറ്റിവച്ചത്. അതിനുശേഷം വിവിധ രാഷ്ട്രീയപാര്‍ടികളുമായും സംസ്ഥാന സര്‍ക്കാരുകളുമായും വാണിജ്യമന്ത്രി ആശയവിനിമയം നടത്തി. സംസ്ഥാനങ്ങളുടെ അനുമതി തേടി കത്തയച്ചെന്ന് നേരത്തെതന്നെ ആനന്ദ്ശര്‍മ പറഞ്ഞിട്ടുണ്ട്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് പോയിട്ടുമുണ്ട്. കേന്ദ്രത്തില്‍നിന്ന് അയക്കുന്ന കത്തിന് എന്തെങ്കിലും മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം വാങ്ങുന്ന പ്രക്രിയയില്‍നിന്ന് കേരളത്തെമാത്രം ഒഴിവാക്കി എന്നമട്ടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേരളവുമായി ആശയവിനിമയം നടത്താത്തതെന്നുകൂടി വിശദീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരോടുപോലും ഇക്കാര്യം തുടര്‍ച്ചയായി ചര്‍ച്ചചെയ്യുമ്പോള്‍ കേരളവുമായി ഇക്കാര്യം സംസാരിച്ചതേയില്ലെന്ന വിശദീകരണം യുക്തിക്ക് നിരക്കുന്നതല്ല.
(വി ജയിന്‍)

deshabhimani 300612

നേതാക്കളെ ഭീകരരായി ചിത്രീകരിക്കാന്‍ നീക്കം


സിപിഐ എമ്മിനെ ഭീകരപ്രസ്ഥാനവും നേതാക്കളെ ഭീകരരുമായി ചിത്രീകരിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നീക്കമാണ് കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ അറസ്റ്റും അതിന് പൊലീസ് സ്വീകരിച്ച ശൈലിയും. നിരോധിക്കപ്പെട്ട ഭീകരസംഘടനകളെയും നേതാക്കളെയും നേരിടുന്ന കാടന്‍ രീതിയാണിത്. ചന്ദ്രശേഖരന്‍ വധത്തിന്റ മറവില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷ-പൊലീസ്-മാധ്യമ മുന്നണി ശ്രമിക്കുന്നുവെന്ന വാദം ശരിവെക്കുകയാണ് ഈ പൊലീസ് നടപടി. റോഡില്‍ പൊലീസ്വാഹനം കുറുകെ നിര്‍ത്തി ഭീകരരെ പിടിക്കുന്ന രീതിയാണ് പൊലീസ് പ്രയോഗിച്ചത്. സംഭവം ലൈവായി റിപ്പോര്‍ട് ചെയ്യാന്‍ ചാനലുകളെ ക്ഷണിച്ചുവരുത്തിയായിരുന്നു ദേശീയപാതയില്‍ സിനിമാശൈലിയെ വെല്ലുന്ന പൊലീസ് പ്രകടനം. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി പി മോഹനനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇത്വരെ ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ അന്വേഷകസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാകമ്മിറ്റി അംഗമായ സി എച്ച് അശോകനടക്കമുളളവര്‍ പൊലീസിന് മുമ്പാകെ ഹാജരായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ഏഷ്യാനെറ്റടക്കമുള്ള ചാനലുകള്‍ എക്സ്ക്ലൂസിവ് ദൃശ്യങ്ങളും നല്‍കി.

ചാനലുകളുടെ പട കൊയിലാണ്ടിയിലും വടകര പ്രത്യേകാന്വേഷകസംഘത്തിന് മുന്നിലും വെള്ളിയാഴ്ച കാലത്തുതന്നെ തമ്പടിച്ചിരുന്നു. വെള്ളിയാഴ്ചത്തെ മാതൃഭൂമിയടക്കം പത്രങ്ങളില്‍ ജില്ലാസെക്രട്ടറിയറ്റംഗമായ നേതാവിനെ അറസ്റ്റ്ചെയ്യുമെന്ന വാര്‍ത്തയുമുണ്ടായിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് അടുത്തദിവസം മുതല്‍ മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിച്ചിരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും കള്ളം മാധ്യമങ്ങളിലുടെ വിളമ്പുകയായിരുന്നു. പാര്‍ടി ജില്ലാകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു മോഹനന്‍. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം കൂടെയുണ്ടായിരുന്നു. മുന്‍ ജില്ലാസെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്ത മടങ്ങുമ്പോഴായിരുന്നു പൊലീസ് കടന്നാക്രമണം. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഐ എമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍, കര്‍ഷകത്തൊഴിലാളിയൂണിയന്റെ ജില്ലാസെക്രട്ടറി എന്നിങ്ങനെ പൊതുജന സ്വീകാര്യതയുള്ള വ്യക്തിയാണ് പി മോഹനന്‍. പാര്‍ടി ജില്ലാകമ്മിറ്റി അംഗമായ കെ കെ ലതിക എംഎല്‍എയുടെ ഭര്‍ത്താവുമാണ്.
(പി വി ജീജോ)

യുഡിഎഫിന്റേത് തീക്കളി

തിരു: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഐ എമ്മിനെതിരെ പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് തീക്കളി. ഒരുകൂട്ടം യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും നിര്‍ദേശിച്ചതനുസരിച്ച് അന്വേഷണത്തിന്റെ വഴി മുന്‍കൂട്ടി നിശ്ചയിച്ചുള്ള യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാരും പൊലീസും നടത്തുന്നത്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്റെ അറസ്റ്റോടെ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമായി. ഒരു കൊലക്കേസ് ആയുധമാക്കി പാര്‍ടിയെ ഒതുക്കിക്കളയാമെന്ന വ്യാമോഹത്തിന് ഉമ്മന്‍ചാണ്ടിയും സംഘവും വലിയ വില നല്‍കേണ്ടിവരും.

സിപിഐ എമ്മിന്റെ കരുത്തിനെയും ജനങ്ങളുടെ ക്ഷമാശക്തിയെയും വെല്ലുവിളിച്ചാണ് പി മോഹനനെ കൊള്ളസംഘത്തെയെന്നവണ്ണം വാഹനത്തില്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുനിര്‍ത്തി നാടകീയമായി അറസ്റ്റുചെയ്തത്. സിപിഐ എമ്മിനെ വേട്ടയാടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി അരങ്ങേറുന്ന സംഭവങ്ങള്‍ പൊലീസ് ഗുണ്ടായിസത്തിലേക്ക് നീങ്ങിയതിന്റെ വ്യക്തമായ സൂചനയാണിത്. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത രാഷ്ട്രീയ അജന്‍ഡ പടിപടിയായി പൂര്‍ത്തിയാക്കുമെന്ന വെല്ലുവിളിയും പൊലീസ് ഉയര്‍ത്തുന്നു. സിപിഐ എമ്മിനെതിരെ എന്തും ചെയ്യുമെന്ന അധികാരഹുങ്കിനാണ് വെള്ളിയാഴ്ച കോഴിക്കോട് സാക്ഷ്യംവഹിച്ചത്. വെള്ളിയാഴ്ച രാവിലെ എം ദാസന്‍ അനുസ്മരണച്ചടങ്ങില്‍ സംബന്ധിച്ച് പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകുംവഴിയാണ് മോഹനനെ കൊയിലാണ്ടിയില്‍വച്ച് കാറിനുകുറുകെ പൊലീസ് വാഹനം കയറ്റി തടഞ്ഞുനിര്‍ത്തി അറസ്റ്റുചെയ്യുന്നത്. നാടകീയരംഗങ്ങള്‍വഴി വന്‍വാര്‍ത്ത സൃഷ്ടിക്കുകതന്നെയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ മോഹനന്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ പൊലീസ് സംഘം പിന്തുടര്‍ന്നതും ഒട്ടേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൊയിലാണ്ടിയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റുചെയ്തതും ഉന്നതതലത്തിലുള്ള കൂടിയാലോചനയെതുടര്‍ന്നാണ്. കടുത്ത പ്രതിസന്ധിയിലകപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍, അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാസങ്ങളായി ഇത്തരം പരിപാടികളെയാണ് ആശ്രയിക്കുന്നത്. ഒരുകൂട്ടം മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ നടപടികളെല്ലാം അരങ്ങേറുന്നതെന്നത് രാഷ്ട്രീയകേരളത്തെ മലീമസമാക്കുന്നു.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ച സ്കൂളുകള്‍ എയ്ഡഡാക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തെതുടര്‍ന്ന് മുന്നണിക്കകത്തും പുറത്തും പ്രശ്നങ്ങള്‍ ആളിക്കത്തുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടിയിലെ അറസ്റ്റുനാടകവും അതില്‍ പിടിച്ചുള്ള വാര്‍ത്തകളുടെ കുത്തൊഴുക്കും. പി മോഹന് പൊലീസ് നോട്ടീസ് നല്‍കുകയോ വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്തിരുന്നില്ല. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട മെയ് നാലുമുതല്‍ അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാര്‍ടിപരിപാടികളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ട്. വെള്ളിയാഴ്ചയും പൊതുപരിപാടിയിലാണ് സംബന്ധിച്ചത്. എന്നിട്ടും പൊലീസ് പിടികൂടല്‍നാടകം കളിച്ചു. ആഭ്യന്തരമന്ത്രി നിമിഷങ്ങള്‍ക്കകം പൊലീസ് നടപടിയെ ന്യായീകരിച്ചു. ഭരണത്തിന്റെ തലപ്പത്തുനിന്ന് വ്യക്തമായ നിര്‍ദേശം പൊലീസിനുണ്ടായിരുന്നു എന്നാണിത് കാണിക്കുന്നത്.

സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലില്‍ എല്ലാ അതിരുംവിട്ട കളിയാണ് യുഡിഎഫ് നടത്തുന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേരത്തെ നടത്തിയ പ്രഖ്യാപനങ്ങളും മാധ്യമപ്രചാരണവും ഈ ലക്ഷ്യത്തോടെയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉയര്‍ന്ന പാര്‍ടിനേതാക്കളെ പിടികൂടുമെന്നും അറസ്റ്റിലായവര്‍ പാര്‍ടിനേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയെന്നും ഒന്നരമാസത്തോളമായി തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. പ്രതികളുടെ മൊഴി എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ അന്വേഷണസംഘം നല്‍കിയതല്ലെന്ന് പൊലീസിന് കോടതിയില്‍ പറയേണ്ടിവന്നു. എന്നാല്‍, വ്യാജവാര്‍ത്തകള്‍ക്കും കള്ളമൊഴികള്‍ക്കും ഒരു കുറവുമില്ല.
(കെ എം മോഹന്‍ദാസ്)

deshabhimani 300612

Friday, June 29, 2012

റോഡില്‍ തടഞ്ഞ് അറസ്റ്റ് നാടകം ; പൊലീസ് ഭീകരത


ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെടുത്തി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ മോഹനനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി നാടകീയമായി അറസ്റ്റുചെയ്യാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍, ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെ ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാക്കള്‍ ചോദ്യംചെയ്തു. തുടര്‍ന്ന്, പ്രത്യേക അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വടകര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്യായമായ അറസ്റ്റുവിവരം അറിഞ്ഞ് വടകരയിലെത്തിയ സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് എറിയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരമുള്ള നാടകീയ സംഭവങ്ങളുടെ തുടക്കം. സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി രാവിലെ ചോറോട്ടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയിലും അനുസ്മരണയോഗത്തിലും പങ്കെടുത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട്ടേക്ക് വരികയായിരുന്നു മോഹനന്‍. ദേശീയപാതയില്‍ കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ മോഹനന്‍ സഞ്ചരിച്ച കാര്‍ പ്രത്യേകാന്വേഷകസംഘാംഗമായ തലശേരി ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തടഞ്ഞു. കൊടുംകുറ്റവാളിയെ പിടികൂടുന്നതിന് സമാനമായ നീക്കത്തെ, തൊട്ടുപിന്നിലെ കാറിലുണ്ടായിരുന്ന പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നേതാക്കള്‍ എതിര്‍ത്തു. നിയമവിരുദ്ധനടപടിക്ക് കാരണം അന്വേഷിച്ചപ്പോള്‍ പൊലീസ് ഒന്നും വിശദീകരിച്ചില്ല.

റോഡില്‍നിന്ന് പിടികൂടുന്നതിലെ ജനാധിപത്യവിരുദ്ധത ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പൊലീസ് മോഹനനെയും നേതാക്കളെയും അടുത്തുള്ള കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്, ഉദ്യോഗസ്ഥരുമായി സംസാരിച്ച് പാര്‍ടി ജില്ലാ കമ്മിറ്റിയുടെ കാറില്‍ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. പിന്നീട് തൊട്ടടുത്തുള്ള പ്രത്യേകാന്വേഷകസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയി. ഈ സമയം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയും എംഎല്‍എമാരടക്കമുള്ള നേതാക്കളും അന്വേഷകസംഘത്തിലെ എഐജി അനൂപ് കുരുവിള ജോണുമായി സംസാരിച്ചു. എന്നാല്‍, കസ്റ്റഡിയിലെടുക്കുന്നതിന്റെ കാരണമോ വഴിതടഞ്ഞ് പിടിക്കാനുള്ള ശ്രമമോ എന്തിനെന്ന് വ്യക്തമാക്കിയില്ല.

ചോദ്യംചെയ്യലിനുശേഷം രണ്ടുമണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് നാലരയ്ക്ക് വടകര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേട്ട് എം ഷുഹൈബ് ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം, ഗൂഢാലോചന, പ്രതികളുമായി ഫോണില്‍ ബന്ധപ്പെടല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംഭവം തുടക്കംമുതല്‍ തത്സമയം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിരുന്നു. ഭരണതലത്തിലുള്ള ഇടപെടലിന്റെ ഭാഗമായി പൊലീസും ഒരുപറ്റം മാധ്യമങ്ങളും ആസൂത്രണംചെയ്തതായിരുന്നു അറസ്റ്റുനാടകമെന്ന് തെളിയിക്കുന്നതായിരുന്നു ചാനലുകളുടെ സാന്നിധ്യം.

സിപിഐ എമ്മിന്റെ ജില്ലയിലെ ഉന്നതനേതാക്കളിലൊരാളായ മോഹനനെ കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന ചന്ദ്രശേഖരന്റെ കൊല നടന്ന് അടുത്തദിവസംമുതല്‍ സജീവമായിരുന്നു. ആര്‍എംപിക്കാരും യുഡിഎഫും മോഹനനെ അറസ്റ്റുചെയ്യുമെന്ന് പ്രചരിപ്പിച്ചു. ഒരു വിഭാഗം മാധ്യമങ്ങളും പ്രതിയാണെന്നവിധത്തില്‍ വാര്‍ത്ത നല്‍കി. അന്യായ അറസ്റ്റുവിവരം അറിഞ്ഞ് ആയിരങ്ങള്‍ വടകര പുതുപ്പണത്തെ എസ്പി ഓഫീസിനടുത്തെത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് എത്തിയവരെ കോടതിക്കുമുന്നിലെ റോഡില്‍ രണ്ടുതവണ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ഇതില്‍, സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികളടക്കം ഒട്ടേറെപേര്‍ക്ക് പരിക്കുണ്ട്. കോടതിയിലെത്തിച്ച പി മോഹനനെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യംചെയ്തു. വടകര ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബഹുജനരോഷവും പ്രതിഷേധവുമുണ്ടായി. അറസ്റ്റില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ സിപിഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം: കാരാട്ട്

ന്യൂഡല്‍ഹി: സിപിഐ എമ്മിനെതിരെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഴിക്കോട്ട് സിപിഐ എം നേതാവ് പി മോഹനനെ അറസ്റ്റുചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഈ യുദ്ധപ്രഖ്യാപനത്തെതുടര്‍ന്നാണ് സിപിഐ എം നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടിയെ ചെറുക്കുമെന്നും കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വടകരയിലെ സംഭവമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

മോഹനന്റെ അറസ്റ്റ് മുന്‍കൂട്ടിയുള്ള തിരക്കഥ: പിണറായി

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എംപിക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളുമാണ് വളരെ നേരത്തെ തിരക്കഥ തയ്യാറാക്കിയത്. ഇത്തരം അറസ്റ്റും വേട്ടയാടലുംകൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലി പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

വടകര കോടതിയുടെ പരിസരത്ത് വെള്ളിയാഴ്ച പ്രകോപനം സൃഷ്ടിച്ചത് ആര്‍എംപിക്കാരാണ്. പൊലീസ് കൂട്ടുനിന്നു. പി മോഹനനെപ്പോലൊരു നേതാവിനെ കള്ളക്കേസില്‍ പിടികൂടുമ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തും. അത് സ്വാഭാവികമാണ്. ആര്‍എംപിക്കാരെ പൊലീസ് കോടതിയുടെ മുന്നില്‍ നേരത്തെതന്നെ നിര്‍ത്തിയിരുന്നു. സിപിഐ എം പ്രവര്‍ത്തകരും ആര്‍എംപിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതില്‍ ഇടപെട്ട് സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് തല്ലുകയായിരുന്നു.

തിരുവഞ്ചൂരിന്റെ പൊലീസ് സിപിഐ എമ്മിനെ വേട്ടയാടാന്‍ പുറപ്പെട്ടതിന്റെ ഫലമാണ് മോഹനന്റെ അറസ്റ്റ്. അദ്ദേഹത്തെപ്പോലൊരു പാര്‍ടിനേതാവിനെ ഭീകരരെ പിടിക്കുന്നതുപോലെ പിടികൂടേണ്ട കാര്യമെന്താണ്. ഏതാനും നേതാക്കളെ കേസില്‍പ്പെടുത്തിയാല്‍ തകരുന്ന പാര്‍ടിയല്ല ഇത്. എത്രയെത്ര നേതാക്കളെ ഏതെല്ലാം കേസുകളില്‍ മുമ്പും പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി പാര്‍ടി തകര്‍ന്നുപോയോ. ജനങ്ങളാണ് സിപിഐ എമ്മിന്റെ കരുത്ത്. അതിനുമുന്നില്‍ ഒരു പൊലീസിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കൂത്തുപറമ്പ് വെടിവയ്പ് നടന്ന ദിവസത്തെ ജനരോഷം നാട് കണ്ടതല്ലേ. സിപിഐ എമ്മിനെ തച്ചുതകര്‍ത്ത് ഇല്ലാതാക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംകൂടി ഇപ്പോള്‍ നോക്കുന്നത്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ ഇതേപ്പറ്റി ചിന്തിക്കണം. സിപിഐ എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനശൈലി ശരിയാണോയെന്ന് അതിന്റെ കൂടെനില്‍ക്കുന്നവര്‍ ആലോചിക്കണം.

ഇത്തരം ഒത്തിരി വേട്ടയാടല്‍ നേരിട്ട പാരമ്പര്യമാണ് ഈ പാര്‍ടിക്കുള്ളത്. ഇത്തരം രീതികള്‍ക്കൊന്നും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല. അതിന് ആഭ്യന്തരവകുപ്പിന്റെ കൈയിലുള്ള പൊലീസ് തികയാതെവരും. മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്നതുമാത്രമാണ് ഞങ്ങളുടെ ആഗ്രഹം.പാര്‍ടിയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകരും പാര്‍ടിബന്ധുക്കളും തയ്യാറാകുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി.

വ്യക്തമായത് ഉമ്മന്‍ചാണ്ടിയുടെ കാടന്‍രീതി: നേതാക്കള്‍

വടകര: സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനനെ നടുറോഡില്‍ തടഞ്ഞ് സിനിമാസ്റ്റൈലില്‍ അറസ്റ്റുചെയ്യാനുള്ള പൊലീസ്ശ്രമം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനവും കാടന്‍ രീതിയുമാണ് വ്യക്തമാക്കുന്നതെന്ന് പാര്‍ടി സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണമൂര്‍ത്തി, എളമരംകരീം, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

നിരോധിക്കപ്പെട്ട സംഘടനകളെയും ഭീകരരെയും വേട്ടയാടുന്നതുപോലെയാണ് പൊലീസ് രംഗത്തെത്തിയത്. അത്യന്തം ആപത്ക്കരവും നിയമവിരുദ്ധവുമായ നിലപാടാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടിയെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഒടുവിലത്തെ നീക്കമാണ് മോഹനന്റെ അറസ്റ്റ്. യുഡിഎഫും വലതുപഷ മാധ്യമങ്ങളും ആവിഷക്രിച്ച തിരക്കഥയിലൂടെയാണ് അന്വേഷണം നീങ്ങുന്നത്. രാഷ്ട്രീയ അജന്‍ഡയിലൂടെ ചന്ദ്രശേഖരന്റെ കൊല പാര്‍ടിയെ തകര്‍ക്കാനുള്ള ആയുധമാക്കുന്നുവെന്നതിന് ആവര്‍ത്തിച്ചുള്ള തെളിവാണിത്- നേതാക്കള്‍ പറഞ്ഞു. നിയമവിധേയമായും ജനാധിപത്യത്തെ മാനിച്ചും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. എന്നാല്‍ സര്‍ക്കാരും പൊലീസും കാട്ടുന്നത് കാടന്‍സമീപനമാണ്. അതാണ് വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞ് വളഞ്ഞ് മോഹനനെ അറസ്റ്റ്ചെയ്യാനുണ്ടായ ശ്രമം. നിയമവിരുദ്ധമായ പൊലീസ്നടപടിക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം. ജനനേതാവിനെ അറസ്റ്റ്ചെയ്യാന്‍ എന്തിന് ഇത്തരമൊരു നാടകം ആവിഷകരിച്ചുവെന്ന് വ്യക്തമാക്കണം.

കൊലനടന്ന് അടുത്തദിവസങ്ങള്‍ക്കകം പൊലീസിന്റെ മൊഴിയെന്ന പേരില്‍ ചില മാധ്യമങ്ങള്‍ മോഹനനെതിരെ വാര്‍ത്തകള്‍ കൊടുത്തു. യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും മോഹനനെതിരെ ആരോപണമുന്നയിച്ചു. അന്വേഷണം കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവരാണ് നയിക്കുന്നതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റും. പരലുകളല്ല വന്‍സ്രാവുകള്‍ പിടിയിലാകുമെന്ന് പറഞ്ഞ മുല്ലപ്പള്ളി പാര്‍ടിനേതാക്കളെ കുടുക്കാനുള്ള തന്ത്രത്തിനാണ് അണിയറയില്‍ ചരടുവലിക്കുന്നത്. ഇഷ്ടക്കാരായ ഒരുപറ്റം മാധ്യമങ്ങളെ മുന്‍കൂറായി അറിയിച്ചായിരുന്നു പൊലീസ് നീക്കമെന്നത് ഗൂഢാലോചനയുടെ ആഴം വിശദമാക്കുന്നു. പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികളെ പിടിക്കുന്നതിന് പാര്‍ടി എതിരല്ല. നീതിപൂര്‍വമായ അന്വേഷണം രാഷ്ട്രീയപ്രേരിതമായി മാറ്റാനുള്ള നീക്കമാണ് ഭരണസ്വാധീനമുപയോഗിച്ച് തുടരുന്നത്. ഇത് ജനശക്തിയെ അണിനിരത്തി നേരിടും. പൊലീസിന്റെ തെറ്റായശൈലിയെ എതിര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

deshabhimani 300612

ഭോപാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡിന് ബാധ്യതയില്ലെന്ന് യുഎസ് കോടതി

ന്യൂയോര്‍ക്ക്: ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ബാധ്യത യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോടതിയുടെ വിധി. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്സനും ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടെന്ന് മാന്‍ഹട്ടനിലെ യുഎസ് ജില്ലാജഡ്ജി ജോണ്‍ കിന വിധിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന്റെ ഇരകള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതിവിധി.

ഭോപാലില്‍ ദുരന്തം സൃഷ്ടിച്ച മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിനാണെന്നും അതിന്റെ മാതൃകമ്പനിക്കല്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മാലിന്യം നീക്കംചെയ്യേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നാണ് കോടതിയുടെ നിരീക്ഷണം. ദുരന്തം സൃഷ്ടിച്ച വിഷം മണ്ണിലും ജലത്തിലും കലര്‍ന്നിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി ജാനകി ബായ് സാഹുവും മറ്റ് ചിലരുമാണ് കോടതിയെ സമീപിച്ചത്.

deshabhimani 290612

രാജവെമ്പാലയും വംശനാശത്തിലേക്ക്

രാജവെമ്പാലയും അപായ പട്ടികയിലേക്ക്. ലോകത്ത് വംഗനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ "ചെമ്പട്ടിക" (റെഡ് ലിസ്റ്റ്) യില്‍ വിഷപാമ്പുകളില്‍ ഏറ്റവും നീളം കൂടിയ ഇനമായ രാജവെമ്പാലയെ കൂടി ഉള്‍പ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി (IUCN) യാണ് പട്ടിക തയ്യാറാക്കുന്നത്.

കൂടുതലായി ഇന്ത്യന്‍ മഴക്കാടുകളില്‍ കാണപ്പെടുന്ന രാജവെമ്പാല ഗുരുതരമായ വംശനാശ ഭീഷണിയിലാണെന്ന്  ഐയുസിഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആവാസ വ്യവസ്ഥയില്‍ വ്യാപകമായി ഉണ്ടാകുന്ന നാശവും ഔഷധാവശ്യത്തിനെന്ന പേരില്‍ വന്‍തോതില്‍ കൊന്നൊടുക്കുന്നതുമാണ് ഇവയുടെ വംശം നശിക്കാന്‍ കാരണമാകുന്നത്. നാലുമീറ്റര്‍ വരെ നീളവും ആറുകിലോ വരെ തൂക്കവും ഉള്ളവയാണ രാജവെമ്പാല. കേരളത്തില്‍ പശ്ചിമഘട്ട വനങ്ങളില്‍ ഏറെയുള്ള ഇവ ഫിലിപ്പൈന്‍സ്, ഇന്തേനേഷ്യ എന്നിവിടങ്ങളിലുമുണ്ട്.

deshabhimani 290612

പൊലീസിനല്ല ജനങ്ങള്‍ക്കാണ് കരുത്ത് : പിണറായി


ജനങ്ങളുടെ കരുത്തിനു മുന്നില്‍ ഒരു പൊലീസിനും നില്‍ക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമവേട്ടക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെ തകര്‍ക്കാനാവുമോയെന്ന ഒരുപരിശ്രമം കൂടി ശത്രുവര്‍ഗ്ഗം നടത്തുകയാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാരംഭിച്ച കാലം മുതല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള ആക്രമണങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ നടത്തിയിട്ടുണ്ട്. നിരവധി സഖാക്കളെ കശാപ്പുചെയ്തു. അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കി. പക്ഷേ അതു കഴിഞ്ഞപ്പോള്‍ നേരത്തേയുള്ളതിനേക്കാള്‍ കരുത്തോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നതും ബഹുജനങ്ങള്‍ കൂടുതല്‍ അണിനിരക്കുന്നതും അവര്‍ക്കു കാണേണ്ടി വന്നു.

അന്വേഷണമെന്നാല്‍ തല്ലിത്തല്ലി കള്ളമൊഴി രേഖപ്പെടുത്തലല്ല. മൂന്നാംമുറ നടത്തിയാണ് മൊഴിയെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ മര്‍ദ്ദിച്ച് കുറ്റം സമ്മതിച്ചതായി മൊഴിയെടുത്തു.ആര്‍എംപിക്കാരുടെ തിരക്കഥയനുസരിച്ചാണ് പി മോഹനനെ പൊലീസ് ടി പി വധത്തില്‍ പ്രതിയാക്കിയത്. വടകരയില്‍ ആര്‍എംപിക്കാര്‍ക്കനുകൂലമായി പൊലീസ് പ്രവര്‍ത്തിച്ചതാണ് ലാത്തിച്ചാര്‍ജിനു കാരണം. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതണ്ട. ജനങ്ങളുടെ കരുത്താണ് ഏറ്റവും വലിയ കരുത്ത്.് അതിനു മുന്നില്‍ ഒരു പൊലീസിനും നില്‍ക്കാനാവില്ല. ജനങ്ങളെ ആക്രമിക്കുന്നത് നല്ലതല്ല. വടകരയില്‍ മോഹനനെ കോടതിയില്‍ കാണാന്‍ വന്നവര്‍ പ്രശ്നമുണ്ടാക്കിയില്ല. ആര്‍എംപിക്കാരാണ് പ്രശ്നമുണ്ടാക്കിയത്. പൊലീസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ശ്രമിക്കുന്നത്. സിപിഐ എമ്മിനെ പോലൊരു പ്രസ്ഥാനത്തെ അങ്ങനെ ഇല്ലാതാക്കിക്കളയാമെന്ന് കരുതണ്ട. പാര്‍ട്ടിയെ തകര്‍ത്തുകളയാമെന്ന വ്യാമോഹിക്കണ്ട. അത്തരമൊരു ധാരണയോടെ ഇറങ്ങിയാല്‍ പൊലീസ് ഇതു മതിയാവാതെ വരുമെന്നും പിണറായി പറഞ്ഞു.

പലതരത്തിലുള്ള ആക്രമണത്തേയും നീചമായ പ്രചാരവേലക്കും തകര്‍ക്കാനാവാതെ ധീരമായി ചെറുത്തുനിന്നു. ബഹുജനങ്ങളുടെ മുന്നില്‍ എല്ലാ പ്രശ്നങ്ങളും അവതരിപ്പിച്ച് മുന്നോട്ടുനീങ്ങി. പ്രസ്ഥാനം എടുക്കുന്ന ഓരോ നിലപാടും ശരിവെച്ച് ജനങ്ങള്‍ അണിനിരക്കുന്നത് ശത്രുവര്‍ഗ്ഗത്തെ വേവലാതിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചില ശ്രമങ്ങളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റും ഉമ്മന്‍ചാണ്ടിയും വല്ലാതെ പരിശ്രമിച്ചുനോക്കുകയാണ്. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി ജയിച്ചത് ഏതു സാഹചര്യത്തിലാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അവിടുന്നു ജയിച്ചുവരാന്‍ എന്താണ് മാര്‍ഗ്ഗമെന്നാലോചിക്കുകയാണ്..

അതിനുവേണ്ടിയാണ് മുല്ലപ്പള്ളി തലശേരിയിലെ ഫസല്‍ കേസില്‍ സിബിഐ അന്വേഷണം കൊണ്ടു വന്നത്. സിബിഐ നടത്തിയ വലിയ "കണ്ടുപിടിത്ത"മാണ് ഫസല്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്നുവെന്നത്. ഫസല്‍ എന്‍ഡിഎഫിന്റെ പ്രവര്‍ത്തകനായിരുന്നു. അന്വേഷണം നടത്തിയ സിബിഐക്ക് ആദ്യഘട്ടത്തില്‍ ഒരു തെളിവും കിട്ടിയില്ല. ഏറ്റവും വലിയ തമാശ വര്‍ഗീയസംഘര്‍ഷം നടത്താന്‍ സിപിഐ എം ശ്രമിച്ചുവെന്നാണ് അവരുടെ കണ്ടെത്തല്‍. തലശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

വാര്‍ത്താവ്യാപാരികളും മാധ്യമസ്വാതന്ത്ര്യവും


19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ഒരു സംഭവകഥ ഇപ്രകാരമാണ്. 1815 ജൂണ്‍ 19ന് വാട്ടര്‍ലൂവില്‍നിന്ന് ഇംഗ്ലീഷ് ചാനല്‍ പ്രദേശത്തേക്ക് ഒരാള്‍ കുതിരപ്പുറത്ത് യാത്ര പുറപ്പെട്ടു. അയാള്‍ വഴിയില്‍ ഒരിടത്തും വിശ്രമിച്ചില്ല. ക്ഷീണിക്കുന്ന കുതിരകള്‍ക്കു പകരമുള്ളവയെ വഴിയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഓസ്റ്റെന്‍ഡിലെത്തിയയുടന്‍ അയാള്‍ കപ്പലില്‍ ബ്രിട്ടനിലേക്ക് തിരിച്ചു. കപ്പലിറങ്ങി തിടുക്കത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തി. സൂത്രശാലിയായ ബാങ്കര്‍ നാഥന്‍ റോസ്ത്ചൈല്‍ഡ് അയാളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ദൂതന്റെ സന്ദേശം കേട്ടയുടന്‍ തന്റെ ഓഹരികളെല്ലാം വില്‍ക്കാന്‍ നാഥന്‍ നിര്‍ദേശിച്ചു. ഇതുകണ്ട ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ ഓഹരികളും വിറ്റു. നെപ്പോളിയന്‍ യുദ്ധത്തില്‍ ജയിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എല്ലാവരും വില്‍ക്കാന്‍ തുടങ്ങിയതോടെ ഓഹരികളുടെ വിലയിടിഞ്ഞു. അതോടെ നാഥന്‍ അവയെല്ലാം തുച്ഛമായ വിലയില്‍ വാങ്ങി. നെപ്പോളിയന്‍ വാട്ടര്‍ലൂവില്‍ പരാജയപ്പെട്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിലെ പരിഭ്രാന്തി നാഥന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ലണ്ടനിലുള്ളവര്‍ പിന്നീടാണ് മനസ്സിലാക്കിയത്. ദൂതന്റെ യാത്രയ്ക്കുവേണ്ടി ചെലവിട്ട തുകയുടെ ആയിരം ഇരട്ടിയാണ് ഇതിലൂടെ നാഥന്‍ ഉണ്ടാക്കിയ ലാഭം. വാര്‍ത്താവിനിമയ മാധ്യമങ്ങളെ മുതലാളിത്തം ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണം മാത്രമാണിത്.

19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍നിന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ഒരുതരം ഹിംസാത്മകസ്വഭാവം ആര്‍ജിച്ചിരിക്കുന്നു. ആഗോളസാമ്രാജ്യത്വത്തിന്റെ വ്യാപനത്തിന് എതിര് നില്‍ക്കുന്നവരെ കടിച്ചുകീറുന്ന പ്രവര്‍ത്തനശൈലി. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന സിപിഐ എം വേട്ട ഇതിന്റെ ഭാഗമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ അവര്‍ മുതലാളിത്തത്തിനുവേണ്ടി എംബഡഡ് ജേര്‍ണലിസം അനുഷ്ഠിക്കുന്നു. മാധ്യമംതന്നെയാണ് സന്ദേശം എന്ന മാര്‍ഷല്‍ മാക്ലുഹാന്റെ സന്ദേശം അത്യുക്തിയാണെങ്കിലും അതില്‍ സത്യത്തിന്റെ അംശം കുറവല്ല. ലോകമാധ്യമമേഖല പ്രവര്‍ത്തനങ്ങളിലേക്ക് മൂലധനവും ചരക്കുല്‍പ്പാദന വിതരണനിയമവും വന്‍തോതില്‍ പ്രവേശിച്ചതോടെ യന്ത്രവല്‍ക്കൃതമായ മറ്റ് ഉല്‍പ്പാദനരംഗങ്ങളില്‍ എന്നപോലെ മാധ്യമരംഗത്തും കുത്തകകള്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങി. ഈ ആധിപത്യം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍മാത്രം ഒതുങ്ങുന്നതല്ല. സാര്‍വത്രികമായ വ്യാപാരവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍ മാധ്യമങ്ങള്‍ വ്യാപാരവല്‍ക്കരണ ശീലങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ന് ലോകമാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്തോളം ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്.

ലോകത്താകെ ചിതറിക്കിടക്കുന്ന ചെറുകിട മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും ഈ കുത്തകകളെ ആശ്രയിച്ച് അവയുടെ ഒരുതരം ചില്ലറ വില്‍പ്പനക്കാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും ഈ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളും പരിപാടികളും കലകളും സാമ്രാജ്യത്വത്തിന്റെയും അവരുടെ ആഗോളവല്‍ക്കരണനയങ്ങളുടെയും പ്രചാരണത്തിലുള്ള ഉപാധികളാണ്. ഈ പ്രചാരവേല അവര്‍ നിര്‍വഹിക്കുന്നത് ആഗോളവല്‍ക്കരണസിദ്ധാങ്ങളെക്കുറിച്ച് യുക്തിയുക്തമായ പ്രഭാഷണംചെയ്തുകൊണ്ട് മാത്രമല്ല, അവര്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതും വിനോദപരിപാടികള്‍ ആസൂത്രണംചെയ്യുന്നതും സൈദ്ധാന്തികചര്‍ച്ചകള്‍ സംവിധാനം ചെയ്യുന്നതുമെല്ലാം ഈ മൗലികലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ലോകത്തോട് ഒരു പ്രഖ്യാപനം നടത്തി: ഞങ്ങളുടെ പക്ഷം ചേരുക, അല്ലെങ്കില്‍ മരണത്തിനും സര്‍വനാശത്തിനും തയ്യാറെടുക്കുക. സെപ്തംബര്‍ 11 ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും മേല്‍ ഏതുതരത്തിലുള്ള ബലപ്രയോഗവും നടത്താന്‍ പ്രസിഡന്റിന് പൂര്‍ണാധികാരം നല്‍കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി. ലാദനെ പിന്തുണയ്ക്കുന്ന ആരെയും കടുത്ത ക്രിമിനല്‍ ആയി പരിഗണിക്കും. ലാദനാണ് ഭീകരാക്രമണം നടത്തിയതെന്ന് തെളിവെടുപ്പും വിചാരണയും ഒന്നും കൂടാതെ അമേരിക്ക നിശ്ചയിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 11 വര്‍ഷത്തിനുശേഷം അര്‍ധരാത്രി ലാദനെ അമേരിക്കന്‍സൈന്യം ഗറില്ലാ ആക്രമണമുറയില്‍ വധിക്കുകയായിരുന്നു. ലാദനെ ഒബാട്ടാബാദിലെ വസതിയില്‍നിന്ന് നിഷ്പ്രയാസം പിടികൂടി രാജ്യാന്തരകോടതിയില്‍ വിചാരണ നടത്താമായിരുന്നു. എന്നാല്‍, ലാദന്റെ മൃതദേഹംപോലും ലോകത്തിനുമുന്നില്‍ കാണിക്കാന്‍ അമേരിക്ക തയ്യാറായില്ല.

ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും മുറിവേറ്റ നിലയില്‍ പിടികൂടാന്‍ കഴിയുമായിരുന്നെങ്കിലും നിഷ്ഠുരമായി വധിക്കുകയായിരുന്നു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും നിന്ദ്യമായാണ് അമേരിക്കന്‍സൈന്യം വധിച്ചത്. സാമ്രാജ്യത്വത്തിന്റെ ഇത്തരം ഭീകരമുഖങ്ങള്‍ മാധ്യമങ്ങള്‍ ഒരാഴ്ചപോലും ചര്‍ച്ച ചെയ്തില്ല. എന്നാല്‍, കേരളത്തില്‍ അടുത്തകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നാടന്‍ മാധ്യമങ്ങള്‍ക്കുമുതല്‍ ബിബിസിക്കുവരെ ചാകരയായി മാറി. അമേരിക്കന്‍ ചിന്തകനായ നോം ചോംസ്കി പറയുന്നു: വന്‍കിട മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും സ്വഭാവം നിലവിലുള്ള അധികാരവര്‍ഗത്തിനു കീഴില്‍ അണിനിരക്കുക എന്നതാണ്, ജനങ്ങളെ അവരുടെ പിന്നില്‍ അണിനിരത്തുക എന്നതാണ്. സെര്‍ബിയക്കു മുകളില്‍ ബോംബിട്ടപ്പോള്‍ നാം അത് കണ്ടു. തലയ്ക്ക് യുദ്ധത്തിന്റെ മത്ത് പിടിച്ചതുപോലെയാണ് അവര്‍ പെരുമാറിയത്. ഗള്‍ഫ് യുദ്ധത്തിന്റെ സന്ദര്‍ഭത്തിലും അങ്ങനെതന്നെ. കുറച്ച് പഴയ ഉദാഹരണം എടുക്കാം. അപ്പോള്‍ കുറച്ചുകൂടി സമചിത്തതയോടെ നമുക്ക് ചിന്തിക്കാമല്ലോ. ഒന്നാംലോക മഹായുദ്ധകാലത്ത് യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ബുദ്ധിജീവികള്‍ പ്രതികരിച്ചത് എങ്ങനെ? വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെ യുദ്ധവെറിയന്മാരുടെ പക്ഷത്താണ് അണിനിരന്നത്. യുദ്ധവെറിയെ എതിര്‍ത്ത പല പ്രമുഖരും ജയിലില്‍ അടയ്ക്കപ്പെട്ടു. റോസാലക്സംബര്‍ഗ്, ബെര്‍ട്രന്‍ഡ് റസ്സല്‍, എഴന്‍ദേബ്... അങ്ങനെ പലരും. കേരളത്തില്‍ ഇപ്പോള്‍ സിപിഐ എമ്മിനെതിരെ മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാത്ത സാഹിത്യകാരന്മാരും ഭീഷണി നേരിടുന്നത് യാദൃച്ഛികമല്ലെന്ന് അര്‍ഥം. വാര്‍ത്താ&ാറമവെ;സാമ്രാജ്യത്വം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ഫിന്‍ലാന്‍ഡ് മുന്‍ പ്രസിഡന്റ് ഉര്‍ഹോ കലേവാ കെക്കോനന്‍ ആണ്. രാജ്യാന്തര വാര്‍ത്താ വിനിമയരംഗത്തെ തികഞ്ഞ അസമത്വത്തെയും മാധ്യമകുത്തകകള്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും സാംസ്കാരികജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നതിനെയും പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വാര്‍ത്താസാമ്രാജ്യത്വം ഇന്ന് ഭീകര യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു.

ചരിത്രപരമായിത്തന്നെ ബഹുജന വാര്‍ത്താമാധ്യമം, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുളള, പുരോഗമനശക്തികളും പ്രതിലോമശക്തികളും തമ്മിലുള്ള മുഖ്യമായ പോര്‍ക്കളങ്ങളിലൊന്നാണ്. വാര്‍ത്താസാമ്രാജ്യത്വത്തിന് എതിരായ പോരാട്ടം ജനങ്ങളുടെ പോരാട്ടത്തിനും സമാധാനത്തിനും വേണ്ടിയുള്ള പൊതുവായ പോരാട്ടത്തിന്റെ ഭാഗമാണ്. വാര്‍ത്താവിനിമയരംഗത്ത് മുതലാളിമാര്‍ കാട്ടുന്ന വര്‍ധിച്ച താല്‍പ്പര്യത്തിന് കാരണം ലാഭംമാത്രമല്ല, പ്രത്യയശാസ്ത്രപരമായ ഒരു പ്രബല ആയുധമായും ജനങ്ങളെ ആശയപരമായി പൊരുത്തപ്പെടുത്തിയെടുക്കാനുള്ള ഒരു ഉപാധിയായും വാര്‍ത്താവിനിമയത്തിന്റെ പ്രാധാന്യമെന്താണെന്ന് മുതലാളിമാര്‍ക്ക് നന്നായറിയാം.

ലാഭത്തിനുവേണ്ടി മുതലാളിമാര്‍ നടത്തിയ പരക്കംപാച്ചിലും സമൂഹത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാനുള്ള ശ്രമവുമായിരുന്നു മുതലാളിത്തവ്യവസ്ഥയില്‍ വാര്‍ത്താവിനിമയത്തിന്റെ വികാസത്തിന് പ്രചോദനം നല്‍കിയ രണ്ടു കാര്യങ്ങള്‍. അധികാരമെന്നാല്‍ വാര്‍ത്താമാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണമാണെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍ തിയോഡര്‍ വൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തവ്യവസ്ഥയില്‍ പത്രസ്വാതന്ത്ര്യം എന്നത് വഞ്ചനയാണെന്ന് 1919ല്‍ ലെനിന്‍&ാറമവെ;പ്രസ്താവിച്ചു. പത്രസ്വാതന്ത്ര്യം എന്നത് പത്രങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യമാണ്. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ തങ്ങളുടെ പണം ഉപയോഗിക്കാന്‍ പണക്കാരനുള്ള സ്വാതന്ത്ര്യമാണ്- ലെനിന്‍ തുടര്‍ന്നുപറഞ്ഞു. പത്രം ഉടമകളുടെ രാഷ്ട്രീയനിലപാട് പിന്തുടരാനേ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. വായനക്കാരെ കബളിപ്പിക്കാനായി റിപ്പോര്‍ട്ടുകളെ എത്രത്തോളം നിഷ്പക്ഷതയുടെ മൂടുപടത്തിന് ഉള്ളിലാക്കുന്നു എന്നതിലാണ് പത്രപ്രവര്‍ത്തകരുടെ സാമര്‍ഥ്യം. കേരളത്തില്‍ ഇപ്പോള്‍ വലതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍, ഇത്തരത്തിലുള്ള നിഷ്പക്ഷതയുടെ നാട്യംപോലും ഉപേക്ഷിച്ചിരിക്കുന്നു. അവരുടെ രാഷ്ട്രീയ താല്‍പ്പര്യം നഗ്നമായി പ്രകടിപ്പിക്കുന്നു. എന്നാല്‍, മാധ്യമമുതലാളിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയലക്ഷ്യങ്ങള്‍ വായനക്കാര്‍ പൊതുവെ തിരിച്ചറിയാന്‍ വൈകും. അതുവരെയുള്ള കാലയളവില്‍ വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെടും. ഇത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല.

ഉദാഹരണത്തിന്, ന്യായാധിപന്മാര്‍ നീതിബോധം പുലര്‍ത്തുന്നവരും നിയമപണ്ഡിതരും നിര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, അവരും മനുഷ്യരാണ്. മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരു പരിധിവരെയെങ്കിലും എല്ലാവരെയും സ്വാധീനിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്ട്രോണിക് ചാനലുകളില്‍ കേസ് അന്വേഷണവും വിചാരണയും ദിവസേന ചര്‍ച്ച ചെയ്യപ്പെടുന്നു. നിയമപണ്ഡിതരെന്നും ഫോറന്‍സിക് വിദഗ്ധരെന്നും അവകാശപ്പെടുന്നവര്‍ ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്നു. ഇത് അന്വേഷണത്തെയും തുടര്‍ന്നുള്ള വിചാരണയെയും തീര്‍ച്ചയായും സ്വാധീനിക്കും. കേസ് അന്വേഷണവും വിചാരണയും തികച്ചും സ്വതന്ത്രമായി നടക്കേണ്ട പ്രക്രിയകളാണ്. സ്വതന്ത്രമായ നീതിന്യായസംവിധാനമാണ് നിയമവാഴ്ചയുടെ നട്ടെല്ല്. ന്യായാധിപന്മാരും വാദിയും പ്രതിയും സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ സംവിധാനം. മാധ്യമങ്ങള്‍ നടത്തുന്ന അമിതപ്രചാരണം സാക്ഷികളെയും സ്വാധീനിക്കും. വസ്തുതകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, ഡെന്നിങ് പ്രഭു "നീതിയിലേക്കുള്ള പാത" എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: നീതിനിര്‍വഹണത്തില്‍ മാധ്യമങ്ങള്‍ സദാ ജാഗ്രതാപൂര്‍ണമായ പങ്ക് വഹിക്കുന്നു.

ഓരോ വിചാരണയും ന്യായയുക്തമായും സുതാര്യമായും നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന കാവല്‍നായയാണ് മാധ്യമങ്ങള്‍... എന്നാല്‍, കാവല്‍നായ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അതിന്റെ തനിസ്വഭാവം പ്രദര്‍ശിപ്പിച്ചേക്കാം. ജസീക്ക ലാല്‍ വധക്കേസിന്റെ വിധിന്യായത്തില്‍ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചു: കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുന്നതുവരെ, ഒരു കേസില്‍ സംശയിക്കപ്പെടുന്നവരുടെയോ അല്ലെങ്കില്‍ പ്രതിചേര്‍ത്ത് തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കപ്പെടുന്നവരുടെയോ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ അഥവാ ഇത്തരത്തില്‍ സംശയിക്കപ്പെടുന്നവരെ കുറ്റക്കാരായി നിശ്ചയിച്ച് വാര്‍ത്തകള്‍ നല്‍കുന്നതോപോലുള്ള നിയന്ത്രണാതീതമായ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് മുന്‍വിധികള്‍ സൃഷ്ടിക്കുകയെന്ന അപകടത്തിനു കാരണമാകും. നമ്മുടെ പത്രങ്ങള്‍ ഓരോ ദിവസവും എത്ര കുറ്റവാളികളെയാണ് നിശ്ചയിക്കുന്നത്!}

സാജന്‍ എവുജിന്‍ deshabhimani 290612

അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം: സിപിഐ എം


പി മോഹനനെ കസ്റ്റഡിയിലെടുത്തു; കോഴിക്കോട്ട് നാളെ  ഹര്‍ത്താല്‍

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു.എം ദാസന്‍ അനുസ്മരണച്ചടങ്ങിന് ശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോള്‍ കോഴിക്കോട് ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ കസ്റ്റഡിയിലെടുത്തു കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് വടകരക്ക് കൊണ്ടുപോയി. പി മോഹനനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തിയും എളമരം കരീമും അറിയിച്ചു.

വിവരമറിഞ്ഞ് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നിലെത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും സ്റ്റേഷനിലെത്തി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ അന്യായമായി കുടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അറസ്റ്റെന്നാണ് സൂചന.

മോഹനനെ കസ്റ്റഡിയിലെടുത്തത് തീര്‍ത്തും അനീതിയാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല ഈ അറസ്റ്റ്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ അറസ്റ്റ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിനൊപ്പം ചാനലുകാരും എത്തിയത് ഇതിന്റെ തെളിവാണ്. കേസ് രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള ഈ നീക്കം അത്യന്തം  അപലപനീയമാണെന്നും ജയരാജന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ സജീവമായുള്ള ഒരാളെ ഭീകരരെ അറസ്റ്റ് ചെയ്യും മട്ടില്‍ വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത് തീര്‍ത്തും അപലപനീയമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരിം പറഞ്ഞു.

പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പി മോഹന് സംഭവവുമായി ഒരു ബന്ധവുമില്ല. നേതാക്കളെ കള്ളകേസില്‍ കുടുക്കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്- രാമകൃഷ്ണന്‍ പറഞ്ഞു.

അറസ്റ്റിനു പിന്നില്‍  രാഷ്ട്രീയ വൈരാഗ്യം:  സിപിഐ എം

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്ററുടെ അറസ്റ്റെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി യുഡിഎഫ് പോലീസിന്റെ തെറ്റായ സമീപനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഒരു പാര്‍ടി പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് യാത്ര ചെയ്യുന്നതിനിടയില്‍, വഴിയില്‍വെച്ച്, സഞ്ചരിക്കുന്ന വാഹനം തടഞ്ഞിട്ട് നാടകീയ രംഗം സൃഷ്ടിച്ചാണ് അറസ്റ്റ് നടത്തിയത്. അന്വേഷണത്തിന്റെ ഭഭാഗമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാല്‍ എത്തിച്ചേരുന്നവരാണ് സിപിഐ എം നേതാക്കള്‍ എന്ന അനുഭവം, ഈ കേസുമായി ബന്ധപ്പെട്ടുതന്നെ ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ കാര്യത്തില്‍ പോലീസിന്റെ മുന്നിലുള്ളതാണ്.

ഈ പശ്ചാത്തലത്തില്‍, ദുഷ്ടരാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഐ (എം) നേതാക്കളെ അപമാനിക്കുന്ന വിധത്തില്‍ യുഡിഎഫ് പോലീസ് നടത്തുന്ന കുടില നീക്കങ്ങളില്‍ സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധിച്ചു. ചന്ദ്രശേഖരന്റെ വധത്തിന്റെ അന്വേഷണമെന്ന പേരില്‍ സി.പി.ഐ എം നേതാക്കളുടെ മേല്‍ കുറ്റമാരോപിച്ച് വേട്ടയാടുന്ന നിന്ദ്യമായ യു.ഡി.എഫ് നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani news

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം


ഒന്നും രണ്ടുമല്ല, 5725 കോടിയുടെ കുടിവെള്ളപദ്ധതിക്കുവേണ്ടി മന്ത്രി പി ജെ ജോസഫ് അടുത്തമാസം ജപ്പാനിലേക്ക് വിമാനം കയറുമത്രേ. കടല്‍വെള്ളം കുടിവെള്ളമാക്കുന്നതിനുള്ള പദ്ധതി ഇസ്രയേലില്‍ മന്ത്രി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ്വഴി ഇവിടെയെത്തിയാല്‍ കടല്‍ കുടിച്ചുവറ്റിക്കാം. ദേശീയ ജലപാത ഓളംതല്ലുമ്പോള്‍ ഇരുവശത്തും പൂമരങ്ങളും റോഡും. പഞ്ചായത്തുകളിലാകെ കുളം...

കുറെ നാള്‍മുമ്പ് മുല്ലപ്പെരിയാര്‍ ഉറക്കംകെടുത്തിയ മന്ത്രിയുടെ മനസ്സില്‍ ഇപ്പോള്‍ പദ്ധതികളുടെ തള്ളിക്കയറ്റമാണ്. പക്ഷേ, മന്ത്രിയുടെ വാക്കുകള്‍ക്ക് സ്വപക്ഷത്തുപോലും ശ്രോതാക്കളില്ലാതായാല്‍ താന്‍ എന്തുചെയ്യുമെന്നായി സ്പീക്കര്‍. ആരും സീരിയസായി കേള്‍ക്കുന്നില്ലെന്ന് ചെയര്‍ സൂചിപ്പിച്ചെങ്കിലും മന്ത്രി വഴങ്ങുന്നമട്ടില്ല. കുറെ നാള്‍ ഉറക്കമിളച്ച മുല്ലപ്പെരിയാര്‍ ഒടുവിലാണ് പുറത്തെടുത്തത്. ഉന്നതാധികാരസമിതി, സുപ്രീംകോടതി, പുതിയ ഡാം ഇങ്ങനെ നീണ്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു. സര്‍ക്കാര്‍നിലപാട് എന്താണെന്ന് കോടിയേരി ആരാഞ്ഞു. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നായി മുഖ്യമന്ത്രി. അത് ഏത് അഭിപ്രായമാണെന്ന് സി ദിവാകരന് സംശയം. കുഴയ്ക്കുന്ന ചോദ്യങ്ങള്‍ കടന്നുവന്നതോടെ ധനാഭ്യര്‍ഥനചര്‍ച്ചയുടെ മറുപടിക്ക് ബ്രേക്ക്. ധനാഭ്യര്‍ഥന പാസാക്കണമെന്ന അഭ്യര്‍ഥനയോടെ മന്ത്രി പിന്‍വാങ്ങി. മന്ത്രിയുടെ വായടപ്പിക്കാന്‍ വഴിതേടിയ സ്പീക്കര്‍ ജി കാര്‍ത്തികേയന് ആശ്വസിക്കാന്‍ വകയായി.

സ്വപ്നം കാണുന്ന കാര്യത്തില്‍ മഞ്ഞളാംകുഴി അലിയും ഒട്ടും പിന്നിലല്ല. ഒന്നിച്ചൊരഞ്ചുപേര്‍ ചേര്‍ന്നമട്ടില്‍ അലിയും പദ്ധതികള്‍ പുറത്തെടുത്തു. നാടാകെ സുലഭമായ മാലിന്യം കറന്റാക്കി മാറ്റി വിറ്റുകാശാക്കിയാല്‍ "വെയ്സ്റ്റ് ഈസ് മണി" എന്നാകുമത്രേ. സഞ്ചരിക്കുന്ന ഇന്‍സിനേറ്റര്‍ കേരളം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിട്ടുണ്ട്. മാലിന്യത്തില്‍നിന്ന് സ്വര്‍ണം വിളയിക്കുന്ന വിദ്യകൂടിയായാല്‍ എല്ലാമായി. പക്ഷേ, വിളപ്പില്‍ശാല ചവര്‍സംസ്കരണശാല തുറക്കാറായോ? നഗരങ്ങളിലെ മാലിന്യം നീക്കാന്‍ എന്താണ് നടപടി? ഈ വക ചോദ്യങ്ങളൊന്നും അരുത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാലിന്യസംസ്കരണശാലകള്‍പോലും നഗരവികസനമന്ത്രി പൂട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ച തുടങ്ങിയ വി ശിവന്‍കുട്ടി നിരീക്ഷിച്ചു. തിരുവനന്തപുരം നഗരത്തോട് ചിറ്റമ്മനയമാണ്. നായ്ക്കളെ പിടിക്കാന്‍ തടസ്സം നില്‍ക്കുന്ന കോടതിവിധി മറികടക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

അഞ്ചാംമന്ത്രിയിലെ ഒരുമയാണ് ഇപ്പോള്‍ 35 സ്കൂളുകളുടെ കാര്യത്തില്‍ കാണുന്നതെന്ന് സാജുപോള്‍ നിരീക്ഷിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തൂമ്പകൊണ്ട് കോരി സ്യൂട്ട് കെയ്സില്‍ നിറച്ച് കൊണ്ടുപോയിരുന്നെങ്കില്‍ ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് ഖജനാവ് കോരി ടിപ്പറില്‍ കടത്തുകയാണെന്ന് സാജുപോള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് പരിഗണന നല്‍കുന്നതിനോട് തേറമ്പില്‍ രാമകൃഷ്ണന് എതിര്‍പ്പില്ല. പക്ഷേ തൃശൂര്‍, കൊല്ലം നഗരസഭകളെ അവഗണിക്കരുതെന്നേയുള്ളൂ അദ്ദേഹത്തിന്. ഗംഗ എന്ന പേരിനോട് മുസ്ലിംലീഗിന് വിരോധമില്ലെന്ന് പി ഉബൈദുള്ള തെളിവ് നിരത്തിയത് മുഖപത്രമായ "ചന്ദ്രിക"യെ മുന്നില്‍ നിര്‍ത്തിയാണ്. കുട്ടനാട്ടില്‍ മടവീഴ്ചയില്‍ എല്ലാം നശിച്ച കര്‍ഷകന്റെ കൊച്ചുമകനാണ് താനെന്ന് തോമസ് ചാണ്ടി വെളിപ്പെടുത്തി. വിദേശത്ത് പോയി പണിയെടുത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചതും അദ്ദേഹം വിവരിച്ചു. ഇനിയൊരു മടവീഴ്ച കുട്ടനാട്ടില്‍ ഉണ്ടാകരുതേയെന്നാണ് ചാണ്ടിയുടെ പ്രാര്‍ഥന. കുട്ടനാട് പാക്കേജ് നടപ്പാക്കണം. തണ്ണീര്‍മുക്കം ചിറ മാറ്റണം... അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളെന്റെ വചനങ്ങളെ നോക്കൂ. പ്രവൃത്തിയെ നോക്കണ്ട എന്നാണ് നഗരവികസനമന്ത്രി പറയുന്നതെന്ന് എ എം ആരിഫ് അഭിപ്രായപ്പെട്ടു. മാലിന്യപ്രശ്നം പരിഹരിക്കാന്‍ അവതാരമെടുത്ത മിശിഹയെയാണ് മഞ്ഞളാംകുഴി അലിയില്‍ ജോസഫ് വാഴക്കന്‍ കണ്ടത്. മാക് അലി നാളെ മാജിക് അലിയായി മാറുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഡാന്‍സര്‍ തമ്പിയോടൊപ്പം വളയത്തില്‍ കുരുങ്ങിയ അബ്ദുള്‍കരീമിനെപ്പോലെയാണ് അലിയെന്ന് കെ കുഞ്ഞമ്മത് മാസ്റ്റര്‍. മുസ്ലിംലീഗില്‍ ചേര്‍ന്ന് കുരുക്കില്‍പ്പെട്ടിരിക്കുന്ന അലിയെ അറുത്തുവിടാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും ദുര്‍ബലനായ ബഹദൂര്‍ഷായെപ്പോലെ കോണ്‍ഗ്രസിലെ ബലഹീനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് മുല്ലക്കര രത്നാകരന്‍. ജലം ജന്മാവകാശമാണെന്ന പക്ഷത്താണ് ബന്നി ബഹനാന്‍. മന്ത്രി പി ജെ ജോസഫിന്റെ ജന്മദിനത്തിലാണ് ധനാഭ്യര്‍ഥനചര്‍ച്ചയെന്ന് വെളിപ്പെടുത്തിയ അദ്ദേഹം മന്ത്രിക്ക് ആശംസയും നേര്‍ന്നു. എന്‍ എ നെല്ലിക്കുന്ന്, വി ശശി, തോമസ് ഉണ്ണിയാടന്‍, കെ അച്യുതന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്കൂള്‍, കോളേജ് കലോത്സവങ്ങളില്‍ വള്ളംകളി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സി കെ സദാശിവന്‍ സഭയ്ക്ക് വഞ്ചിപ്പാട്ടിന്റെ ഈണവും താളവും പകര്‍ന്നുനല്‍കി. സദാശിവന്‍ അമരത്തുനിന്ന് ഈണത്തില്‍ പാടിയപ്പോള്‍ സഭ ഒപ്പംചേര്‍ന്ന് താളം പിടിച്ചു.
(കെ ശ്രീകണ്ഠന്‍)

deshabhimani 290612

ലീഗിനു വഴങ്ങി ഇരട്ടക്കൊല അന്വേഷണം അട്ടിമറിക്കുന്നു


മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി അരീക്കോട്കുനിയില്‍ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നു. പി കെ ബഷീര്‍ എംഎല്‍എ ഉള്‍പ്പെടെ ലീഗ് നേതാക്കളുടെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടും അന്വേഷക സംഘം ആ വഴിക്ക് നീങ്ങുന്നില്ല. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് എംഎല്‍എയുടെയും മണ്ഡലം ഭാരവാഹികളുടെയും പങ്ക് വ്യക്തമാകുന്നത്. കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ എഫ്ഐആര്‍ പ്രകാരം ആറാം പ്രതിയാണ് ബഷീര്‍. ദൃക്സാക്ഷി നജീബ് നല്‍കിയ മൊഴിയുടെ അിസ്ഥാനത്തില്‍ എംഎല്‍എക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് (141,143,147,148) കേസെടുത്തത്. മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി ഒന്നാംപ്രതിയും തിരുവമ്പാടി മണ്ഡലം സെക്രട്ടറി എന്‍ കെ അഷ്റഫ് അഞ്ചാം പ്രതിയുമാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ പങ്കിലേക്ക് സൂചന നല്‍കുന്ന തെളിവുകള്‍ സൈബര്‍ സെല്ലുകാര്‍ കൈമാറിയതായാണ് വിവരം.

കൊലപാതകം നടന്ന ദിവസവും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്നാം പ്രതി അഹമ്മദ്കുട്ടിയുമായി എംഎല്‍എ ഫോണില്‍ ബന്ധപ്പെട്ടതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ഉച്ചയോടെ എംഎല്‍എയുമായും മുഖ്യപ്രതി ഷറഫുദ്ദീനുമായും അഹമ്മദ്കുട്ടി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അന്നുതന്നെ ഷറഫുദ്ദീന്‍ അഹമ്മദ്കുട്ടിയെയും വിളിച്ചിരുന്നു. ബഷീറിന്റെ പിഎ ഇക്ബാലിന്റെ ഫോണില്‍ ജൂണ്‍ അഞ്ചിന് കേസില്‍ അറസ്റ്റിലായ മഹ്സൂം ബന്ധപ്പെട്ടിരുന്നു. ഇയാള്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ബന്ധുവായ ഒരു കുട്ടിക്ക് പോളിടെക്നിക്കില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ടാണ് മഹ്സൂം വിളിച്ചതെന്നാണ് ഇക്ബാല്‍ പൊലീസില്‍ നല്‍കിയ മൊഴി. ജൂണ്‍ 11ന് നിയമസഭയില്‍ ഉപക്ഷേപം ഉന്നയിക്കാനാണ് അഹമ്മദ്കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് ബഷീര്‍ ചോദ്യംചെയ്യലില്‍ പൊലീസിന് മൊഴി നല്‍കിയത്. വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഷറഫുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് അഹമ്മദ്കുട്ടിയുടെ മൊഴി.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസംമുമ്പുതന്നെ ബഷീര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ കുനിയില്‍ അങ്ങാടിയില്‍ നടന്ന എല്ലാ സംഭവങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ബഷീര്‍. ഇരട്ടക്കൊലപാതകത്തിനുമുമ്പ് കുനിയില്‍ അങ്ങാടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ ബഷീര്‍ കൃത്യമായി പറയുന്നുമുണ്ട്. അതിനാല്‍ സഭയില്‍ ഉപക്ഷേപം ഉന്നയിക്കാനുള്ള വിവരങ്ങള്‍ക്കുവേണ്ടിയാണ് അഹമ്മദ്കുട്ടിയും ഷറഫുദ്ദീനും ഫോണില്‍ ബന്ധപ്പെട്ടതെന്ന മൊഴി വിശ്വാസയോഗ്യമല്ല. കേസില്‍ 21 പ്രതികള്‍ ഉള്ളതായാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 19 പേരെ പിടികൂടിയിട്ടുണ്ട്. ഇവരെല്ലാം ലീഗ് പ്രവര്‍ത്തകരാണ്. എഫ്ഐആറില്‍ ഉള്‍പ്പെട്ട ആറു പേരില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പി കെ ബഷീര്‍ എംഎല്‍എ, അഹമ്മദ്കുട്ടി, എന്‍ കെ അഷ്റഫ് എന്നിവരാണ് മറ്റ് മൂന്നുപേര്‍. കേസില്‍ പിടികൂടാനുള്ള രണ്ടു പേര്‍ വിദേശത്താണ്.

deshabhimani 290612

സര്‍ക്കാരിനായി എജി; എതിര്‍കക്ഷികള്‍ക്ക് ബന്ധുക്കള്‍


സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച് സ്വാര്‍ഥലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമായി അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തരംതാഴുന്നതായി ആക്ഷേപം. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ഭാര്യയും മകനും നടത്തുന്ന അഭിഭാഷക സ്ഥാപനം സര്‍ക്കാര്‍കേസുകളെ സ്വാധീനിക്കുംവിധം ഇടപെടുന്നതായി ആക്ഷേപമുണ്ട്. ചില വകുപ്പുകളുടെ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നതും സ്പെഷ്യല്‍ പ്ലീഡര്‍മാരെ മറികടന്ന് എജിതന്നെ ഹാജരാകുന്നതും രാഷ്ട്രീയ-സ്വാര്‍ഥ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന പരാതിയും ഉയര്‍ന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന രത്നസിങ്ങിന്റെ ഓഫീസിനെതിരെ ഉയര്‍ന്നതിനെക്കാള്‍ ഗുരുതരമായ ആക്ഷേപങ്ങളാണ് ഇപ്പോഴത്തെ എജിക്കും ഓഫീസിനും എതിരെയുള്ളത്. ആദ്യ ഒരുവര്‍ഷത്തിനുള്ളില്‍തന്നെ സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ അലംഭാവംമൂലം അരഡസനോളം വനംകേസുകളിലാണ് സര്‍ക്കാര്‍ തോറ്റത്. ചീഫ് വിപ്പ് പി സി ജോര്‍ജ് ഇടപെട്ട ചെറുനെല്ലി എസ്റ്റേറ്റ് കേസ്, രവിവര്‍മ എസ്റ്റേറ്റ് കേസ്, നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് കേസ് എന്നിവയാണ് ഇതില്‍ പ്രധാനം. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം കേസ് നടത്തിപ്പിന്റെയും നിയമോപദേശത്തിന്റെയും ചുമതലയുള്ള സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ എജിയുടെ സ്വകാര്യസ്ഥാപനത്തിലുള്ളവരാണ്. സര്‍ക്കാരിനെതിരായ കേസുകള്‍ നടത്തുന്നതും ഇവര്‍തന്നെ. എജിയുടെ മകന്‍ മില്ലു ദണ്ഡപാണിക്കു മാത്രം സിവില്‍ സപ്ലൈസ്, കൊച്ചി നഗരസഭ, ജിസിഡിഎ, വാട്ടര്‍ അതോറിറ്റി എന്നിവ ഉള്‍പ്പെടെ 18 പൊതുസ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ചുമതലയുണ്ട്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസുകളില്‍ വഴിവിട്ട ഇടപെടലിലൂടെ അനുകൂല വിധി കിട്ടുമെന്ന പ്രതീക്ഷയില്‍ എജിയുടെ ഭാര്യയും മകനും ചേര്‍ന്നു നടത്തുന്ന അഭിഭാഷകസ്ഥാപനത്തിലേക്ക് പ്രമുഖ കക്ഷികള്‍ വക്കാലത്ത് മാറ്റുന്നതായും ആക്ഷേപമുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എജി കെ പി ദണ്ഡപാണി കോടതിയില്‍ കൈക്കൊണ്ട നിലപാടും ഏറെ വിവാദമായിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടതില്ലെന്നും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ആഘാതം താങ്ങുമെന്നുമാണ് എജി കോടതിയെ അറിയിച്ചത്. മനോരമയുടെ നിയമോപദേഷ്ടാവായ കെ പി ദണ്ഡപാണി കഴിഞ്ഞദിവസം എംആര്‍എഫ് കമ്പനിക്കെതിരായ 30 കോടിയുടെ നികുതിക്കേസില്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു. നികുതിക്കേസുകളുടെ ചുമതലയുള്ള സ്പെഷ്യല്‍ പ്ലീഡറെ ഒഴിവാക്കിയായിരുന്നു ഇത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി എച്ച് അശോകന്റെയും കെ കെ കൃഷ്ണന്റെയും ജാമ്യാപേക്ഷകള്‍ കോടതി പരിഗണിച്ചപ്പോഴും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ മറികടന്ന് കോടതിയില്‍ ഹാജരാകാനും എജി ആവേശം കാണിച്ചു. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓണ്‍ലൈന്‍ ലോട്ടറിക്കെതിരായ കേസുകളിലും സ്വാശ്രയ മാനേജ്മെന്റ് കേസുകളിലും നടന്ന ഒത്തുകളി രത്നസിങ്ങിന്റെ ഓഫീസിനെ വിവാദത്തിലാക്കിയിരുന്നു. വനം കേസുകളില്‍ നിരന്തരം തോറ്റ അന്നത്തെ അഡീഷണല്‍ എജിക്കെതിരെ വനം സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വിജിലന്‍സ് അന്വേഷണംപോലും നടത്തേണ്ടിവന്നു. ഓണ്‍ലൈന്‍ ലോട്ടറിക്കേസുകളില്‍ സംസ്ഥാനത്തിനുവേണ്ടി എജി ഓഫീസ് ഹാജരാകുമ്പോള്‍ ലോട്ടറിമാഫിയയുടെ വക്കാലത്ത് അദ്ദേഹത്തിന്റെ പേരിലുള്ള അഭിഭാഷകസ്ഥാപനം ഏറ്റെടുത്തു നടത്തിയതും ഏറെ വിവാദമായിരുന്നു.

deshabhimani 290612

12-ാം പദ്ധതി മാര്‍ഗരേഖ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടി: തോമസ് ഐസക്


പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. റോഡുകള്‍, പാലങ്ങള്‍, ആശുപത്രി-സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയ പശ്ചാത്തല വികസനമേഖലയില്‍ 45 ശതമാനം പദ്ധതിത്തുക ചെലവിടണം എന്നാണ് മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. ഇത് കൃഷി ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനമേഖലയില്‍ പദ്ധതിവിഹിതം ഗണ്യമായി കുറയ്ക്കുന്നതിന് ഇടയാക്കും. അതുവഴി സംസ്ഥാനം വികസനമുരടിപ്പിലേക്ക് നീങ്ങുമെന്നും ഐസക് പറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പ്രരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഐസക്.

മാര്‍ഗരേഖ പ്രകാരം പദ്ധതി തയ്യാറാക്കാനുള്ള സമയവും കുറവാണ്. ആഗസ്ത് 17നു മുമ്പ് വികസനസെമിനാര്‍ നടത്തി പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കണം. ഇത് അസാധ്യമാണ്. 2012-13 സാമ്പത്തികവര്‍ഷം പദ്ധതി ശൂന്യവര്‍ഷമായി മാറും എന്നാണ് ഇതിന് അര്‍ഥം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിത്തുകയുടെ 30 ശതമാനമാണ് കാര്‍ഷികമേഖലയില്‍ ചെലവിട്ടത്. ഈ സ്ഥാനത്ത് 12-ാം പദ്ധതിക്കാലത്തെ വിഹിതം ഏഴു ശതമാനമായി കുറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ള വീടുകളുടെ നിര്‍മാണത്തിന് 3000 കോടി രൂപ വായ്പയെടുക്കാന്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നു. അതിനാല്‍ പദ്ധതിത്തുക മാറ്റിവയ്ക്കേണ്ടിവന്നില്ല. ആ സ്ഥാനത്താണ് ഇപ്പോള്‍ പഞ്ചായത്തുകളുടെ ചുമലില്‍ വലിയ ബാധ്യത സര്‍ക്കാര്‍ വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം എവൈഎ പദ്ധതിയുടെ തുക കുടിശ്ശികയാണ്. ഇത് കൊടുത്തുതീര്‍ന്നശേഷമേ ഇപ്പോഴുള്ള പദ്ധതിക്ക് പണം കണ്ടെത്താനാകൂ എന്നതാണ് സ്ഥിതി. വീടുകളുടെ നിര്‍മാണത്തിനു തുക മാറ്റിവയ്ക്കാതെ സബ്സിഡി നല്‍കിയിട്ടു കാര്യമില്ല. പദ്ധതികളുടെ സൂക്ഷ്മപരിശോധനയ്ക്കു നിലവിലുണ്ടായിരുന്ന സാങ്കേതിക ഉപദേശകസമിതി ഇല്ലാതാക്കി പകരം ചുമതല ഉദ്യോഗസ്ഥനു നല്‍കിയിരിക്കുകയാണ്. ഇതു പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥരുടെ പക്കലത്തൊന്‍ വഴിതുറക്കും. ത്രിതല സമിതികളുടെയും അതുവഴി സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഐസക് പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ പരസ്പരം ജാമ്യംനിന്ന് ബാങ്കുകളില്‍നിന്ന് വായ്പ എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മുന്‍കൂറായി ബാങ്കുകള്‍ക്ക് പലിശ നല്‍കുന്നു. ജനശ്രീക്ക് ജനശ്രീ മിഷനും എം എം ഹസനുമാണ് മേല്‍നോട്ടച്ചുമതല. ഇവര്‍ ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നത് അവരുടെ പേരിലാണ്. അഴിമതിക്ക് കളമൊരുക്കലാണ് ഇതെന്നും ഐസക് പറഞ്ഞു.

ജനകീയാസൂത്രണപദ്ധതി വെല്ലുവിളി നേരിടുന്നു: തോമസ് ഐസക്

കൊല്ലം: അധികാരവികേന്ദ്രീകരണത്തിലൂടെ താഴേത്തട്ടിലേക്ക് അധികാരമെത്തിച്ച് രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണപദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികളുടെയും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരുടെയും യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. അധികാരം മാത്രമല്ല പശ്ചാത്തല, സേവന, ആരോഗ്യ, ശുചീകരണ, വികസന മേഖലകള്‍ക്ക് ആവശ്യമായ പണവും നല്‍കി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അധികാരവും പണവുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച 12-ാം പദ്ധതിയുടെ രേഖ അസംബന്ധങ്ങള്‍ നിറഞ്ഞതാണ്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. അധികാരം കിട്ടി ഒരു വര്‍ഷമായിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ തിടുക്കത്തിലാണ് പദ്ധതിരേഖ തയ്യാറാക്കിയത്. കേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ മികച്ച നേട്ടമാണ് കുടുംബശ്രീ. 32 ലക്ഷം കുടുംബങ്ങളും രണ്ടുലക്ഷം അയല്‍ക്കൂട്ടങ്ങളുമുള്ള കുടുംബശ്രീയെ തകര്‍ക്കാനും അതുവഴി ജനശ്രീയെ സഹായിക്കാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനമായി പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനശ്രീ എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമാണ്. ജനകീയാസൂത്രണപദ്ധതിയെ അലങ്കോലമാക്കി വീണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ അഴിമതിയുടെ കരങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പോളയത്തോട് എന്‍ എസ് സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

deshabhimani news

2 ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തില്‍


സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ പ്രവേശനം ലഭിക്കാതെ ത്രിശങ്കുവില്‍. രണ്ടുഘട്ടമായി നടന്ന പ്രവേശനത്തിലൂടെ രണ്ടരലക്ഷം കുട്ടികള്‍ വിവിധ സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ രണ്ടുലക്ഷത്തിഇരുപതിനായിരത്തിലേറെ കുട്ടികള്‍ പുറത്തായി. ഇക്കുറി 4,77,760 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ഇവരില്‍ 2,50,393 പേര്‍ക്ക് പ്രവേശനം നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ പറയുന്നു. 2,27,367 പേര്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നും വെബ്സൈറ്റ് പറയുന്നു.

അപേക്ഷിച്ചവരില്‍ പകുതിയോളംപേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെവരുന്നത് ഇതാദ്യമാണ്. അപേക്ഷകരുടെ എണ്ണം കൂടുകയും ലഭ്യമായ സീറ്റുകളുടെ എണ്ണം കുറവായിരിക്കുകയും ചെയ്തഘട്ടത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ സ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിക്കുക, കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുള്ള സ്കൂളുകളില്‍ പ്ലസ് വണിന് കൂടുതല്‍ സീറ്റ് അനുവദിക്കുക തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിനുപുറമെ അഞ്ച് ഘട്ടങ്ങളിലായി പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന രീതിയായിരുന്നു അന്നത്തേത്. ഇക്കുറി പ്ലസ് വണ്‍ പ്രവേശനം രണ്ടു ഘട്ടങ്ങളിലാക്കി ചുരുക്കി. മൂന്ന് ഘട്ടമായി പ്രവേശനം നല്‍കുമെന്നായിരുന്നു പ്രോസ്പെക്ടസില്‍ അറിയിച്ചത്. അതും ലംഘിക്കപ്പെട്ടു.

ആദ്യഘട്ട അലോട്ട്മെന്റില്‍ പ്രവേശനം നേടിയവര്‍ ജൂണ്‍ 16നും 18നും 19നും രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ജൂണ്‍ 26നും 27നും സ്കൂളുകളില്‍ ചേര്‍ന്നു. ഇവര്‍ക്ക് വ്യാഴാഴ്ച ക്ലാസ് തുടങ്ങി. രണ്ടാംഘട്ട അലോട്ട്മെന്റോടെ ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അറിയിപ്പ്. പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇതിനകം അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും ജൂലൈ ആറുമുതല്‍ പ്രത്യേകമായി അപേക്ഷിക്കാമെന്നും അവരില്‍ കുറച്ചുപേര്‍ക്ക് പ്രവേശനം നല്‍കാമെന്നും വിദ്യാഭ്യാസവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവഴി കുറച്ചുപേര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് വ്യക്തം. രണ്ടാംഘട്ട പ്രവേശനം പൂര്‍ത്തിയായാലുടന്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശന നടപടി ആരംഭിക്കാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെന്റ് ക്വാട്ടയില്‍ അതത് സ്കൂളുകളിലെ മൊത്തം സീറ്റിന്റെ 20 ശതമാനംമാത്രമാണ് പ്രവേശനത്തിനായി ലഭിക്കുക. ഇത് പതിനയ്യായിരത്തില്‍താഴെയേ വരൂ. ഇതിനര്‍ഥം ഇക്കുറി അപേക്ഷിച്ച രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം അസാധ്യമാകുമെന്നാണ്. ഇവരില്‍ ചിലരെങ്കിലും സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍പ്പോലും മഹാഭൂരിപക്ഷവും ഉപരിപഠനത്തിന് അര്‍ഹരാണെങ്കിലും പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകും. സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഇതാദ്യമായാണ് ഉടലെടുക്കുന്നത്.

എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കോഴ്സുകള്‍ പാസായി പ്ലസ് വണിന് യോഗ്യത നേടുന്നവരില്‍ മഹാഭൂരിപക്ഷത്തിനും പ്രവേശനം ലഭിക്കത്തക്കരീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച നടപടികള്‍ അട്ടിമറിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എസ്എസ്എല്‍സിക്കാരുടെ പ്രവേശനം ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉറപ്പുവരുത്തിയതിനുശേഷമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഎസ്ഇ പ്രവേശനം നടത്തിയത്. എന്നാല്‍ ഇത്തവണയാകട്ടെ ഈ പരിഗണന എസ്എസ്എല്‍സിക്കാര്‍ക്ക് നല്‍കിയില്ല. സ്വന്തം നിലയില്‍ പരീക്ഷ നടത്തി ഇഷ്ടംപോലെ മാര്‍ക്ക് നല്‍കിയ സിബിഎസ്ഇക്കാര്‍ക്ക് തുല്യപരിഗണന നല്‍കിയതോടെ യുഡിഎഫ് സര്‍ക്കാര്‍ എസ്എസ്എല്‍സിക്കാരെ തീര്‍ത്തും പുറന്തള്ളുകയായിരുന്നു. അണ്‍എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് കൊയ്ത്തുനടത്തുന്നതിന് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുകയാണ് ഫലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ട വിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിവരെ യുഡിഎഫ് സൃഷ്ടിച്ചു. ഇതുവഴി രണ്ടുലക്ഷത്തിലേറെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
(എം സുരേന്ദ്രന്‍)

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഇരട്ടി

കൊച്ചി: സിബിഎസ്ഇയില്‍നിന്ന് കേരള സിലബസ് ഹയര്‍ സെക്കന്‍ഡറിയില്‍ ഈ വര്‍ഷം പ്രവേശനം തേടിയത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിദ്യാര്‍ഥികള്‍. ഇക്കുറി പ്ലസ് വണ്‍ പ്രവേശനം നേടിയവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടില്ലെങ്കിലും കുറവു സീറ്റുള്ള സയന്‍സ്, കംപ്യൂട്ടര്‍ കോഴ്സുകളിലാണ് ബഹുഭൂരിപക്ഷം സിബിഎസ്ഇ വിദ്യാര്‍ഥികളും പ്രവേശനം നേടിയത്. ആദ്യ ഹയര്‍ സെക്കന്‍ഡറി അലോട്ട്മെന്റില്‍ സിബിഎസ്ഇയില്‍ നിന്നെത്തിയ അപേക്ഷകര്‍ക്ക് 14,000 സീറ്റാണ് അനുവദിച്ചത്. ഇതില്‍ 10,429 സീറ്റിലും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ബുധനാഴ്ച പ്രഖ്യാപിച്ച രണ്ടാം അലോട്ട്മെന്റില്‍ ആദ്യ അലോട്ട്മെന്റിലെ അത്രയും സീറ്റുകള്‍തന്നെയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് കേരള സിലബസിലേക്കുണ്ടായ തള്ളിക്കറ്റം ആക്ഷേപമായതിനെത്തുടര്‍ന്ന് പ്രവേശനം 2886 സീറ്റിലായി പരിമിതപ്പെടുത്തി. വ്യാഴാഴ്ച അവസാനിച്ച പ്രവേശന നടപടി പ്രകാരം 13,315 സിബിഎസ്ഇ വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം 20,000 പേരാണ് സിബിഎസ്ഇയില്‍ ഹയര്‍ സെക്കന്‍ഡറിക്ക് അപേക്ഷിച്ചത്. ഇക്കുറി ഹയര്‍ സെക്കന്‍ഡറി പ്രവേശനം തേടിയ നാലരലക്ഷം വിദ്യാര്‍ഥികളില്‍ 33,000 അപേക്ഷകര്‍ സിബിഎസ്ഇയില്‍നിന്നായിരുന്നു. ബഹുഭൂരിപക്ഷത്തിന്റെയും ഓപ്ഷന്‍ രണ്ടേകാല്‍ ലക്ഷം സീറ്റു മാത്രമുള്ള സയന്‍സ്, കംപ്യൂട്ടര്‍ ഗ്രൂപ്പുകളും. നിലവില്‍ സിബിഎസ്ഇയില്‍നിന്നു പ്രവേശനം നേടിയതില്‍ അധികവും ഈ ഗ്രൂപ്പുകളില്‍ തന്നെയാണ്. പ്രധാന നഗരങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മാത്രമാണ് ഈ ഗ്രൂപ്പുകള്‍ പഠിപ്പിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 1382 സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പ്രധാന സ്കൂളുകളില്‍ പ്രവേശനം കിട്ടി.

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ അലോട്ട്മെന്റിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തള്ളിക്കയറിയതുമൂലം കേരള സിലബസില്‍നിന്നുള്ള അര്‍ഹരായ പലര്‍ക്കും ഈ ഗ്രൂപ്പുകളില്‍ പ്രവേശനം ലഭിക്കാതെ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷംവരെ സിബിഎസ്ഇയില്‍നിന്നെത്തുന്ന വിദ്യാര്‍ഥികളെ പ്രത്യേകമായാണ് പരിഗണിച്ചിരുന്നത്. കേരള സിലബസിലുള്ള അപേക്ഷകര്‍ക്ക് ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്പായാണ് ഇവരുടെ പ്രവേശനം പരിഗണിച്ചത്. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന പ്രത്യേക സാഹചര്യം സിബിഎസ്ഇയില്‍നിന്ന് അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ ഇക്കുറി ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അത് പരിഗണിച്ചില്ല. കഴിഞ്ഞവര്‍ഷംവരെ സിബിഎസ്ഇ ബോര്‍ഡ് നടത്തുന്ന പരീക്ഷയിലെ മാര്‍ക്കുമായാണ് അവര്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം വാരിക്കോരി നല്‍കിയ മാര്‍ക്കുമായാണ് കേരള സിലബസില്‍ 10-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കൊപ്പം സിബിഎസ്ഇക്കാരും അപേക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത് വ്യാപകമായ പരാതിക്കിടയാക്കി. തുടര്‍ന്ന് ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അതും ശാസ്ത്രീയ രീതിയല്ലെന്ന് ആക്ഷേപമുയര്‍ന്നു. മുഴുവന്‍ സീറ്റിലെയും അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോഴും എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്താണ്. കോഴ്സുകളുടെയും സ്കൂളിന്റെയും ലഭ്യത നോക്കാതെ അപേക്ഷിച്ചതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ന്യായം.
(എം എസ് അശോകന്‍)

deshabhimani 290612

വഴിയാധാരമാക്കുന്നത് 10 ലക്ഷം കുടുംബത്തെ


ചില്ലറവ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ സമ്മതംമൂളിയതോടെ സംസ്ഥാന സര്‍ക്കാര്‍ വഴിയാധാരമാക്കുന്നത് 10 ലക്ഷം കുടുംബത്തെ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് പത്തുലക്ഷത്തോളം വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളിലായി അമ്പതുലക്ഷത്തോളം പേരുടെ അന്നംമുട്ടിക്കുന്ന തീരുമാനമെടുത്തത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നപ്പോള്‍തന്നെ കേരളത്തിലെ വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2006 നവംബര്‍ 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. എന്നാല്‍, ഇത്തരമൊരു നീക്കം ഇല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം വ്യാപാരി പ്രതിനിധികളെ അറിയിച്ചത്. ഇടതുപക്ഷ പിന്തണയോടെയായിരുന്നു ഭരണമെന്നത് വിദേശകുത്തകകളെ കൊണ്ടുവരാനുള്ള ശ്രമത്തിന് തടസ്സമാവുകയും ചെയ്തു.

എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ തനിനിറം കാട്ടി. ചില്ലറമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടക്കത്തിലേ പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധമായി. വ്യാപാരി വ്യവസായി ഏകോപന സമിതികൂടി അണിനിരന്നതോടെ കേരളത്തില്‍ വ്യാപാരമേഖലയുടെ എതിര്‍പ്പ് അതിശക്തമായി. വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാജ്ഭവന്‍ മാര്‍ച്ചും കടയടപ്പും അടക്കമുള്ള സമരപരിപാടികള്‍ കേരളത്തിലും അരങ്ങേറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ പിന്തുണയായിരുന്നു കേരളത്തില്‍ വ്യാപാരിസമരത്തിന് കരുത്തായത്. ചില്ലറനിക്ഷേപത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രത്തിന് പ്രഖ്യാപിക്കേണ്ടി വന്നത് കേരളത്തിന് ആശ്വാസമായി. ഈ സ്ഥിതി തുടരുമ്പോഴാണ് വിദേശനിക്ഷേപത്തിന് കേരളം പിന്തുണ അറിയിച്ച കാര്യം കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കുന്നത്.

ചില്ലറവ്യാപാരമേഖലയില്‍ ഇന്ത്യന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കടന്നു കയറിയതോടെ രാജ്യത്ത് അടച്ചുപൂട്ടിയത് 13 ലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങളാണ്. ഇതോടെ 80 ലക്ഷത്തിലധികം കുടുംബം വഴിയാധാരമായി. കേരളത്തിലെ വ്യാപാരമേഖലയും ഇതിന്റെ കെടുതി അനുഭവിക്കുകയാണ്. വിദേശനിക്ഷേപംകൂടി എത്തുന്നതോടെ തകര്‍ച്ച പൂര്‍ണമാകും. സ്റ്റാര്‍ഹോട്ടല്‍, സിനിമതിയറ്റര്‍ എന്നിവയടക്കം ഉള്‍പ്പെടുത്തിയാണ് കുത്തകകള്‍ വ്യാപാരസമുച്ചയങ്ങള്‍ പണിയുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഇതുമൂലം തകരും. ഗ്രാമങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിച്ച് എഫ്സിഐപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഭരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ വാള്‍മാര്‍ട്ടുപോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കാല്‍ക്കീഴില്‍ കുന്നുകൂടുന്ന സ്ഥിതിയുമുണ്ടാകും. "കോണ്‍ട്രാക്ട് ഫാമിങ്" എന്ന പേരില്‍ കാര്‍ഷികരംഗത്തും ബഹുരാഷ്ട്ര ഭീമന്മാര്‍ കൈവച്ചുതുടങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളിലെ കൃഷിക്കാരെ വ്യാമോഹിപ്പിച്ച് അവരുടെ കൃഷിസ്ഥലം കൈക്കലാക്കുന്ന പദ്ധതിയാണിത്. ആഴ്ചയില്‍ ഒരുദിവസം വേതനത്തോടെയുള്ള അവധിയുള്‍പ്പെടെയുള്ള തൊഴില്‍നിയമങ്ങളും ജനാധിപത്യമര്യാദകളും ലംഘിച്ചാണ് കുത്തകകളുടെ ഈ മേഖലയിലെ വളര്‍ച്ച. ഈ കെടുതികളിലേക്ക് കേരളവും എറിയപ്പെടുമോ എന്നാണ് ആശങ്ക.
(ആര്‍ സാംബന്‍)

വിദേശനിക്ഷേപം: കത്ത് പിന്‍വലിക്കണം- വി എസ്

ചെറുകിട ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തെ അനുകൂലിച്ച് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം ആകാമെന്ന് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനം കത്തുനല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ആനന്ദ്ശര്‍മ വ്യക്തമാക്കിയത്. നേരത്തെ, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പറഞ്ഞത് കേരള സര്‍ക്കാരും യുഡിഎഫും ഇതിനെതിരാണെന്നാണ്. അത് കാപട്യമായിരുന്നുവെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിനു ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കുന്ന നയമാണ് യുഡിഎഫിന്റേത്. കേന്ദ്രത്തിനു നല്‍കിയ കത്ത് പിന്‍വലിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ടി നസിറുദ്ദീന്‍

കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുകൂലമാണെന്നുപറഞ്ഞ് കേന്ദ്രത്തിന് കത്ത് കൊടുത്തോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഉണ്ടെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യംവഹിക്കും.

വിദേശ നിക്ഷേപത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വ്യാപാരികള്‍ യോജിച്ച ശക്തമായ സമരരംഗത്തായിരുന്നു. കേന്ദ്രം എന്തു തീരുമാനിച്ചാലും സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ നിലപാടുമായി മുന്നോട്ടുപോകാനാകും എന്നാണ് അന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കിയത്. ആ ഉറപ്പ് പാലിക്കപ്പെടണം. ജൂലൈ അഞ്ചിന് ചേരുന്ന ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും. ചില്ലറ മേഖലയില്‍ വിദേശ കുത്തകകള്‍ വന്നാല്‍ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് പച്ചക്കള്ളമാണ്. ഇന്ത്യന്‍ കുത്തകകളായ ടാറ്റയും ബിര്‍ളയും റിലയന്‍സും ചില്ലറ വ്യാപാര മേഖലയിലേക്ക് വന്നതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. അരിവില കുതിക്കാന്‍ കാരണമിതാണ്. കുത്തകകള്‍ അരി ഗോഡൗണില്‍ സൂക്ഷിച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കയറ്റുകയാണ്. ചെറുകിട കച്ചവടക്കാര്‍ ഇന്ത്യയില്‍ വേണ്ട എന്നാണ് കേന്ദ്രം വാശിപിടിക്കുന്നത്. കുത്തകകളെ സഹായിക്കാനാണിത്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലടക്കം വിദേശ നിക്ഷേപം കൊണ്ടുവന്ന് എല്ലാം വിദേശവല്‍ക്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സംസ്ഥാനത്തെ എല്ലാ ചെറുകിട കച്ചവടക്കാരെയും ഇതിനെതിരായ സമരത്തില്‍ അണിനിരത്തുമെന്നും നസിറുദ്ദീന്‍ "ദേശാഭിമാനി" യോട് പറഞ്ഞു.

കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ചില്ലറവില്‍പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുകൂലമായി കേരളം കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ആനന്ദ് ശര്‍മയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദേശനിക്ഷേപത്തിനുള്ള തീരുമാനം വന്നപ്പോള്‍ തന്നെ താനും കെപിസിസി പ്രസിഡണ്ടും എതിര്‍ത്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടും: ബിന്നി ഇമ്മട്ടി

തൃശൂര്‍: കേരളത്തിലെ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം സംസ്ഥാനത്തെ പത്തുലക്ഷത്തോളം ചില്ലറ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങള്‍ വിദേശനിക്ഷപത്തിന് അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ആനന്ദ്ശര്‍മ വ്യക്തമാക്കിയത്. ഇത് സത്യമാണെങ്കില്‍ കേരളത്തിലെ വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തിന് അനുമതി നല്‍കില്ലെന്ന് വ്യാപാരികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതാണ്. അതിന് വിരുദ്ധമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്തു സമ്മര്‍ദമാണ് ഇതിനു പിന്നിലുണ്ടായതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിലെ ചില്ലറ വ്യാപാരികളെ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. വ്യാപാരികളോടുള്ള വഞ്ചനയ്ക്കെതിരെ വ്യാപാരിവ്യവസായി സമിതി വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 290612

കോഴയില്‍ മുങ്ങി ലീഗ് ഉലയുന്നു


അഴിമതി ആരോപണങ്ങളും വര്‍ഗീയപ്രീണനവും മുസ്ലിംലീഗിനെ ഉലയ്ക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനുശേഷം ലീഗ് നേതൃത്വം ഇത്രയേറെ പ്രതിരോധത്തിലായ സന്ദര്‍ഭം വേറെയില്ല. അധികാരത്തിന്റെ പിന്‍ബലത്തില്‍ ലീഗ് നടത്തുന്ന അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതിക്കൂട്ടിലാകുന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

ജൂലൈ ഒന്നിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനിരിക്കെയാണ് വിവാദങ്ങള്‍ ലീഗിനെ വിടാതെ പിന്തുടരുന്നത്. അഞ്ചാം മന്ത്രിക്കും കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനും പിന്നാലെയെത്തിയ എയ്ഡഡ് സ്കൂള്‍ കോഴ ലീഗിനെ പൂര്‍ണമായും വിഷമത്തിലാക്കി. ലീഗ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകള്‍ക്ക് പഞ്ചായത്തുകള്‍ പണം നല്‍കണമെന്ന ഉത്തരവുണ്ടാക്കിയ പൊല്ലാപ്പ് തീരുംമുമ്പാണ് പുതിയ അഴിമതി ആരോപണം. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആരോപണങ്ങളും വിമര്‍ശനങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച അനൗപചാരിക നേതൃയോഗം ചേരുകയാണ്. ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങുന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യങ്ങള്‍ ചര്‍ചയാകും. രണ്ടുദിവസത്തെ കൗണ്‍സിലിന്റെ അജന്‍ഡയില്‍ പ്രധാനം ജനറല്‍സെക്രട്ടറി തെരഞ്ഞെടുപ്പാണ്. കുഞ്ഞാലിക്കുട്ടിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണത്തില്‍ അസ്വസ്ഥതയുള്ള ഇ ടി മുഹമ്മദ്ബഷീര്‍ സംസ്ഥാന കൗണ്‍സിലോടെ സ്ഥാനംവിടുമെന്നാണ് സൂചന. നേതാക്കളുടെ ഇഷ്ടക്കാരെ ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരാക്കിയെന്ന പരാതിയും കൗണ്‍സിലില്‍ ഉന്നയിക്കപ്പെടും. ജില്ലകളിലെ ഗ്രൂപ്പുപോര് തെരുവില്‍ പരസ്യ ഏറ്റുമുട്ടലിലേക്കെത്തിയതും ചര്‍ച്ചയാകും. ലീഗ് മന്ത്രിമാരുടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ നിലപാടുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോകുന്നതിലെ അപകടം അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
(ആര്‍ രഞ്ജിത്)

ബാധ്യതയെന്ന പ്രചാരണത്തിനു പിന്നില്‍ കോഴക്കൊതി

35 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വന്‍ ബാധ്യതയാകുമെന്ന പ്രചാരണത്തിനുപിന്നില്‍ കോഴക്കൊതി മാത്രം. എയ്ഡഡ് മേഖലയ്ക്ക് കൈമാറുമ്പോള്‍ പോലും സര്‍ക്കാരിന് നഷ്ടമാകുന്ന 50 കോടിയുടെ കണക്ക് മറച്ചുവച്ചാണ് ഇവ സര്‍ക്കാര്‍ ഏറ്റെടുത്താലുണ്ടാകുന്ന ഇല്ലാക്കണക്ക് പ്രചരിപ്പിക്കുന്നത്. എയ്ഡഡ് ആക്കിയാലും സര്‍ക്കാര്‍ ഏറ്റെടുത്താലും ഇരുനൂറ്റെണ്‍പതോളം അധ്യാപകര്‍ക്കും സ്കൂള്‍ മാനേജുമെന്റുകള്‍ നിയമിക്കുന്ന ഇതര ജീവനക്കാര്‍ക്കും ശമ്പള ഇനത്തിലും മറ്റ് ആനുകൂല്യ ഇനത്തിലും ചെലവാക്കേണ്ടിവരുന്ന തുകയേ സര്‍ക്കാര്‍ ഏറ്റെടുത്താലും നല്‍കേണ്ടിവരൂ എന്ന യാഥാര്‍ഥ്യം മറയ്ക്കുകയാണ് ഭരണക്കാരും അനുകൂല മാധ്യമങ്ങളും. ഈ സ്കൂളുകളെ സര്‍ക്കാര്‍ സ്കൂളുകളാക്കണമെങ്കില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിലൂടെ കോടികളുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങളും സ്ഥലവും ഏറ്റെടുക്കേണ്ടിവരുമ്പോഴാണിത്. എന്നാല്‍, 35 സ്കൂളുകള്‍ക്കും നിലവിലുള്ള സൗകര്യങ്ങള്‍ കേന്ദ്രഫണ്ടുകൊണ്ട് ഒരുക്കിയിരിക്കുന്നതാണെന്ന വസ്തുത സര്‍ക്കാര്‍ മറച്ചു പിടിക്കുന്നു.

അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം മാനദണ്ഡമാക്കി ഹൈസ്കൂളിന് 11 ലക്ഷം രൂപയും യുപിക്ക് 3.6 ലക്ഷവും എല്‍പിക്ക് 2.88 ലക്ഷം വീതവും നല്‍കിയിരുന്നു. 1995ല്‍ നല്‍കിയ തുകയാണ് ഇത്. അന്നത്തെ സ്ഥലവിലയും കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയും പരിശോധിക്കണം. ആ പണം കൊണ്ടൊരുക്കിയ അടിസ്ഥാനസൗകര്യത്തിന് ഇന്നത്തെ മാര്‍ക്കറ്റ് വില സര്‍ക്കാര്‍ നല്‍കി ഏറ്റെടുക്കണമെന്നതും അസംബന്ധന്യായമാണ്. ആവശ്യപ്പെടുമ്പോള്‍ സ്ഥാപനം പൂര്‍ണമായും വിട്ടുകൊടുക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതിനുശേഷമാണ് കേന്ദ്രതുക സ്കൂളുകള്‍ കൈപ്പറ്റിയിട്ടുള്ളത്. ഈ സ്കൂളുകള്‍ക്ക് രണ്ടാം ഗഡു സഹായം 97ല്‍ നല്‍കിയപ്പോഴാണ് ശമ്പളം ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്. ഈ സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രം അനുവദിക്കുന്ന സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് 2002 സെപ്തംബര്‍ 19 മുതല്‍ ലഭിക്കുന്നുണ്ട്. എസ്എസ്എ ഫണ്ടുകള്‍ മാനേജ്മെന്റ് സ്കൂളുകള്‍ക്ക് അനുവദിക്കാറില്ല.

രൂപീകരിച്ച ഘട്ടം മുതല്‍ ഇന്നുവരെ പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടുകള്‍കൊണ്ടു പ്രവര്‍ത്തിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ എയ്ഡഡ് മേഖലയിലാക്കാനുള്ള നീക്കത്തിനെതിരെ ഭരണകക്ഷിയിലടക്കം പ്രതിഷേധം അലയടിച്ചപ്പോഴാണ് സര്‍ക്കാരിന് ബാധ്യതയാകുമെന്ന തന്ത്രവുമായി ഉമ്മന്‍ചാണ്ടിയും മുസ്ലിംലീഗും രംഗത്തെത്തിയത്. നിലവിലുള്ള ജീവനക്കാരില്‍നിന്നുതന്നെ സ്ഥിരപ്പെടുത്തുന്നതിന് സ്കൂള്‍ വികസനിധിയിലേക്കെന്നപേരില്‍ വന്‍ തുക ഈടാക്കാം. ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേറെയും തുക തരപ്പെടുത്താം. അടുത്ത വര്‍ഷം ഹയര്‍സെക്കന്‍ഡറി കോഴ്സുകളും കൂടുതല്‍ ജീവനക്കാരുടെ തസ്തികകളും ഭരണം കൈയാളുന്ന ലീഗ് നേതാക്കളെ സ്വാധീനിച്ച് ചുളുവില്‍ സമ്പാദിക്കുകയും ചെയ്യാം.
(എം വി പ്രദീപ്)

ആശങ്കയൊഴിയാതെ 238 അധ്യാപകര്‍

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയ എഐപി സ്കൂളുകള്‍ വിവാദക്കുരുക്കിലകപ്പെട്ടതോടെ ആശങ്കയിലായത് 238 അധ്യാപകര്‍. അധ്യാപകരെന്ന സ്ഥാനപ്പേരും പദവിയുമുണ്ടെങ്കിലും കാര്യമായ ആനുകൂല്യങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി ജോലി ചെയ്തവര്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍ എയ്ഡഡോ സര്‍ക്കാരോ എന്നറിയാതെ അന്തിച്ചുനില്‍ക്കുന്നു. ഇനിയും മാനേജ്മെന്റിന് പണം കൊടുക്കാനാവില്ലെന്നും സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

1995 മുതല്‍ എട്ടുവര്‍ഷം പ്രതിമാസം 400 രൂപമുതല്‍ 1500 രൂപവരെ വേതനം വാങ്ങിയാണ് അധ്യാപകര്‍ പ്രവര്‍ത്തിച്ചത്. പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ക്രിമെന്റ്, ഫെസ്റ്റിവല്‍ അലവന്‍സ്, പ്രസവാവധി, മെഡിക്കല്‍ ലീവ് തുടങ്ങിയവ ഇല്ലാതെയാണ് ജോലിയെടുക്കുന്നത്. ആകെയുള്ളത് സര്‍ക്കാര്‍ അധ്യാപകരുടെ അടിസ്ഥാന ശമ്പളവും ഡിഎയും വീട്ടുവാടക അലവന്‍സുമാണ്. അതു കിട്ടിയതാകട്ടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷവും. 2003ല്‍ അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവായെങ്കിലും ക്ഷാമബത്ത നല്‍കാനാവില്ലെന്ന നിലപാടായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആന്റണിയുടേത്. മറ്റ് വകുപ്പുകളിലൊക്കെ ഈ ആനുകൂല്യം നല്‍കിയപ്പോഴായിരുന്നു ഈ ചിറ്റമ്മനയം. മൂന്നുവര്‍ഷത്തിനുശേഷമാണ് ഡിഎ നല്‍കിത്തുടങ്ങിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ കുടിശിക നല്‍കിയില്ല.

എഐപി സ്കൂള്‍ അധ്യാപകരുടെ ആവശ്യങ്ങളോട് അതത് കാലത്ത് അനുഭാവം കാട്ടിയത് എല്‍ഡിഎഫ് സര്‍ക്കാരുകളായിരുന്നു. ചുരുങ്ങിയ വേതനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകര്‍ക്ക് മാന്യമായ വേതനം നല്‍കി. സര്‍ക്കാര്‍ അധ്യാപകരുടേതിന് തുല്യമായ അടിസ്ഥാന ശമ്പളവും പിന്നീട് അനുവദിച്ചു. കുട്ടികള്‍ക്ക് സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതും ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു. ഒടുവില്‍ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളും നീക്കിയിരുന്നു. പക്ഷേ അതിന്റെ അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിന്മാറേണ്ടിവന്നു. അന്നത്തെ നടപടികള്‍ അട്ടിമറിച്ചാണ് ഇപ്പോള്‍ സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കി ലീഗ്നേതാക്കളുള്‍പ്പെടുന്ന മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്തത്.

എയ്ഡഡ് പദവി: ഹൈക്കോടതിയും എതിര്‍ത്തു

35 സ്കൂളിന് സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനം. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്കൂളുകള്‍ എയ്ഡഡാക്കാന്‍ നീക്കം നടത്തിയപ്പോള്‍ ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്്. സ്കൂളുകള്‍ എയ്ഡഡാക്കുന്നതിനെതിരെ മലപ്പുറം നെല്ലിശേരി എജെബിഎസ് സ്കൂള്‍ പിടിഎ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. സര്‍ക്കാര്‍നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍നീക്കത്തെ ചോദ്യംചെയ്ത് നെല്ലിശേരി എജെബിഎസ് സ്കൂള്‍ പിടിഎ പ്രസിഡന്റ് എം കെ ഹമീദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, കെ പത്മനാഭന്‍നായര്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്.

സര്‍ക്കാര്‍തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്കൂള്‍ മാനേജ്മെന്റുകള്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. മാനേജ്മെന്റുകള്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ സ്കൂളുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ മറ്റ് സര്‍ക്കാരിതര സംഘടനകളെ ഏല്‍പ്പിക്കുകയോ വേണമെന്നും കോടതി പറഞ്ഞു. വിധിക്കെതിരെ മലപ്പുറത്തെ 25 സ്കൂള്‍ മാനേജ്മെന്റ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരുന്നു. സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാതെ ലീഗിന് അനുകൂല നിലപാടെടുക്കുകയായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍. ഇ ടി മുഹമ്മദ് ബഷീറായിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിട്ടായിരുന്നു സുപ്രീംകോടതി വിധി. ഇപ്പോള്‍ കോടികളുടെ കോഴ ലക്ഷ്യമിട്ട് സ്കൂളുകള്‍ എയ്ഡഡാക്കാനാണ് നീക്കം നടക്കുന്നത്. ചട്ടം ലംഘിച്ച് എയ്ഡഡ് മേഖലയ്ക്ക് നല്‍കുന്ന സ്കൂളുകളിലേറെയും മുസ്ലിംലീഗ് നേതാക്കളുടേതാണ്.

സാക്ഷരതാപ്രവര്‍ത്തനം നിശ്ചലം; നടക്കുന്നത് ലീഗ്വല്‍ക്കരണം

മലപ്പുറം: സര്‍ക്കാര്‍ അനാസ്ഥമൂലം സാക്ഷരതാമിഷന്‍ പ്രവര്‍ത്തനം നിശ്ചലം. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനവും സാക്ഷരകേരളത്തില്‍നിന്ന് സാംസ്കാരിക കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നടപ്പാക്കിയ ലീപ് കേരള മിഷന്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനവും നിലച്ചു. പല തുടര്‍വിദ്യാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. സ്വന്തക്കാര്‍ക്കുവേണ്ടി തസ്തികകള്‍ വിഭജിച്ചും പുതിയ തസ്തികകളുണ്ടാക്കിയും മുസ്ലിംലീഗ് നടത്തിയ ഇടപെടലുകളാണ് രാജ്യത്തിനു മാതൃകയായ പദ്ധതി അവതാളത്തിലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കലല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. നിലവിലുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ സ്ഥാനത്ത് ജോയിന്റ് ഡയറക്ടറെ നിയമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ചുമതല എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അഡ്മിനിസ്ട്രേറ്റര്‍ കം നോഡല്‍ ഓഫീസര്‍ എന്ന തസ്തികയില്‍ ഒരാളുണ്ടായിരുന്നിടത്ത് രണ്ട് തസ്തിക സൃഷ്ടിച്ച് ലീഗ് പ്രവര്‍ത്തകനെ തിരുകിക്കയറ്റി. മാത്രമല്ല, തുല്യതാ കോര്‍ഡിനേറ്റര്‍, അക്കാദമിക് കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ എന്നിങ്ങനെ പത്തോളം തസ്തിക സൃഷ്ടിച്ച് സാക്ഷരതാമിഷന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി. ലീഗ് അനുഭാവികളായ ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാരെ ജില്ലാ കോ ഓഡിനേറ്ററായി ഉയര്‍ത്താന്‍ നിലവിലുള്ള ജില്ലാ കോ ഓഡിനേറ്റര്‍മാരെ പുതിയ തസ്തിക കള്‍ ഉണ്ടാക്കി മാറ്റി. ആദിവാസി സാക്ഷരതാ കോ ഓഡിനേറ്റര്‍, തമിഴ-കന്നട ന്യൂനപക്ഷ ഭാഷാ കോ ഓഡിനേറ്റര്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ഇവര്‍ക്കാവട്ടെ പുതിയ തസ്തിക കിട്ടിയെന്നല്ലാതെ ഇരിക്കാന്‍ കസേരയോ ഓഫീസോ ഇല്ല.

അതുല്യം പദ്ധതിയിലുള്‍പ്പെടുത്തി നാലാംതരം തുല്യതാ പ്രവര്‍ത്തനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പത്താംതരം സാക്ഷരതാ പ്രവര്‍ത്തനവും ഇ- സാക്ഷരതാ ജോലികളും ആരംഭിച്ചിരുന്നു. ഇതെല്ലാം നിലച്ച മട്ടാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച "അക്ഷരകൈരളി" സാംസ്കാരിക മാഗസിന്‍ എവിടെയും വിതരണത്തിനെത്തിയിട്ടില്ല. സാക്ഷരതാ മിഷന്‍ ബുള്ളറ്റിനായ അക്ഷരവാര്‍ത്തയുടെ പ്രസിദ്ധീകരണവും മുടങ്ങി. നൂറുദിനംകൊണ്ട് ഒരു ലക്ഷം പേരെ സാക്ഷരരാക്കാന്‍ ലക്ഷ്യമിട്ട "അക്ഷരലക്ഷം" പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചെങ്കിലും അത് കടലാസിലൊതുങ്ങി. മൂന്നാറില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടി. അവിടെയുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഉപേക്ഷിച്ച് കേന്ദ്രം മലപ്പുറത്തേക്ക് മാറ്റി അതിന്റെ തലപ്പത്തും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം തുടങ്ങി. സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ടെലിഫിലിം ഇനിയും പുറത്തിറങ്ങിയിട്ടില്ല. സാധാരണ പൊതുജന സമ്പര്‍ക്ക വകുപ്പ് മുഖേന പുറത്തിറക്കുന്ന പോസ്റ്ററുകളാണ് പ്രചാരണത്തിന് ഉപയോഗിക്കുക. അത് മറികടന്ന് ടെലിഫിലിം നിര്‍മിച്ചതിനു പിന്നില്‍ അഴിമതിയുള്ളതായും ആരോപണമുണ്ട്. സ്വന്തക്കാരെ പ്രീതിപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും സാക്ഷരതാരംഗത്തെ മുഴുവന്‍സമയ പ്രവര്‍ത്തകരായ പ്രേരക്മാര്‍ക്കുവേണ്ടി ഒന്നുംചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരും സമര പാതയിലാണ്.
(ബിജു കാര്‍ത്തിക്)

deshabhimani 290612

ബ്രഹ്മപുരം വൈദ്യുതി നിലയം പൂട്ടുന്നു


സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കെ, എറണാകുളം ബ്രഹ്മപുരം വൈദ്യുതി നിലയം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഈ മാസം 15 മുതല്‍ ഇവിടെ നിന്നുള്ള ഉല്‍പാദനം നിര്‍ത്തി. രണ്ട് ഷിഫ്റ്റുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും അസി. എഞ്ചിനീയര്‍മാരെയും കഴിഞ്ഞ ദിവസം ചുമതലകളില്‍ നിന്നും ഒഴിവാക്കി.

97-ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഉല്‍പാദനകേന്ദ്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷം 365 ദിവസവും മുടങ്ങാതെ ഇവിടെ വൈദ്യുതി ഉല്‍പാദനം നടന്നിരുന്നു. ദിവസവും അഞ്ച് ജനറേറ്ററും മുടങ്ങാതെ പ്രവര്‍ത്തിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനിടെ 84 ദിവസം മാത്രമാണ് ഉല്‍പാദനമുണ്ടായത്. അതും അഞ്ച് ജനറേറ്ററുകളില്‍ രണ്ടെണ്ണം മാത്രം. നിലവില്‍ അതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി. രണ്ട് ജനറേറ്ററുകളുടെ ഷട്ടര്‍ താഴ്ത്തി. വൈദ്യുതി ഉല്‍പാദന ചുമതലയുള്ള ഉദ്യോഗസ്ഥരെ രാത്രി ഷിഫ്ടുകളില്‍ നിന്നും ഒഴിവാക്കി. ഇവരോട് മറ്റേതെങ്കിലും കേന്ദ്രങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടാമെന്ന നിര്‍ദേശവും നല്‍കി. 120 ജീവനക്കാരുള്ള ഇവിടെ ഇപ്പോള്‍ രാത്രി ഒരു ഫയര്‍മാനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. നിലയത്തിലെ അഞ്ച് ജനറേറ്ററുകളില്‍ മൂന്നെണ്ണം തകരാറിലാണ്. ഒന്നിന്റെ സ്റ്റഡ് ഒടിഞ്ഞു. രണ്ടും മൂന്നും ജനറേറ്ററുകളുടെ ബെയ്റിങ്ങും തകരാറിലാണ്. നാല്, അഞ്ച് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തനസജ്ജം. ഇതും പ്രവര്‍ത്തിപ്പിക്കേണ്ടെന്നാണ് തീരുമാനം.

മണിക്കൂറില്‍ 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയാണ് ബ്രഹ്മപുരത്തിനുള്ളത്. സമ്പൂര്‍ണ ശേഷിയോടെ 2400 മെഗാവാട്ട് വൈദ്യുതി വരെ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. ഇവിടെ അമിത ഉല്‍പാദനചെലവ് എന്ന ഒറ്റക്കാരണമാണ് അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന സംസ്ഥാനമെന്ന പരിഗണന നല്‍കി ഉല്‍പാദനകേന്ദ്രം നിലനിര്‍ത്താനാണ് തയ്യാറാകേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിദിന ശരാശരി ഉപയോഗം 55 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 15 ദശലക്ഷം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന എറണാകുളത്ത് ഇത്തരം നിലയം നിലനില്‍ക്കേണ്ടത് ആവശ്യമാണ്.ഉയര്‍ന്ന നിരക്കിന്റെ പേരില്‍ ബ്രഹ്മപുരം നിലയം അടച്ചുപൂട്ടുന്നത് ശരിയല്ലെന്ന് ഊര്‍ജ്ജ വിദഗ്ധനായ പ്രൊഫ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. നിലവില്‍ 11 രൂപയാണ് ബ്രഹ്മപുരത്തെ ഉല്‍പാദന ചെലവ്. എന്നാല്‍, ഉപയോഗം കൂടിയ വേളയില്‍ സംസ്ഥാനം 15 മുതല്‍ 18 രൂപവരെ നല്‍കി പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗം കൂടിയ സമയത്തെങ്കിലും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായി ബ്രഹ്മപുരം നിലനിര്‍ത്തണമെന്ന് ആര്‍ വി ജി മേനോന്‍ പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 290612

Thursday, June 28, 2012

ഒഞ്ചിയത്ത് വീണ്ടും അക്രമം: 2 സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു


വീടുകളില്‍ കയറി ഭീഷണിമുഴക്കി

ഒഞ്ചിയം: മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള സര്‍വകക്ഷി യോഗതീരുമാനം അവഗണിച്ച് ഒഞ്ചിയത്തെ പാര്‍ടി വിരുദ്ധ സംഘം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുന്നു. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ സംഘം അക്രമിച്ചു. നെല്ലോളി രാജീവനെയും വണ്ണാറത്ത്താഴെ പ്രദീപനേയുമാണ് പാര്‍ടി വിരുദ്ധ സംഘം ബുധനാഴ്ച ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഓര്‍ക്കാട്ടേരി അങ്ങാടിയില്‍വച്ച് ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് രാജീവനെതിരെ അക്രമം. പരിക്കേറ്റ അദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഞ്ചിയം ബാങ്ക് പരിസരത്ത് വച്ചാണ് പ്രമോദിനെ ആക്രമിച്ചത്. പ്രകോപനപരമായ ഒന്നും ആവര്‍ത്തിക്കരുതെന്ന സര്‍വകക്ഷി യോഗ തീരുമാനം കാറ്റില്‍പറത്തി വ്യാപകമായി പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ പാര്‍ടി വിരുദ്ധസംഘം നീക്കം നടത്തി. അക്രമങ്ങള്‍ അഴിച്ചുവിട്ട് പാര്‍ടി നേതാക്കള്‍ക്കെതിരെ സ്വഭാവഹത്യകള്‍ നടത്തുന്ന പോസ്റ്ററുകള്‍ പതിക്കാനുള്ള നീക്കമാണ് സംഘം നടത്തിയത്. അഞ്ചുമൂല പറമ്പിലെ പുത്തൂര്‍ മീത്തല്‍ വിനോദിന്റെ വീട്ടില്‍ വച്ച് തയ്യാറാക്കുന്ന ഇത്തരം പോസ്റ്ററുകള്‍ വടകര പൊലീസ് ബുധനാഴ്ച രാത്രി പിടിച്ചെടുത്തു. പാര്‍ടി നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തുന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തി. പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിമുഴക്കി. എം കെ പ്രദീപന്‍, പുളിഞ്ഞോളിമീത്തല്‍ കുഞ്ഞിരാമന്‍, മഠത്തുംതാഴെ പ്രമോദന്‍, സനല്‍ രാജ്, കണിയന്റവിട രവി എന്നിവരുടെ വീടുകളില്‍ അതിക്രമിച്ചുകയറിയാണ് ഭീഷണിമുഴക്കിയത്. സ്ത്രീകളെയടക്കം അസഭ്യംപറഞ്ഞു.

പൊലീസ് സഹായത്തോടെ മേഖലയില്‍ സമാധാനം തകര്‍ക്കാനുള്ള പാര്‍ടി വിരുദ്ധ സംഘത്തിന്റെ നീക്കത്തില്‍ സിപിഐ എം എരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം തകര്‍ക്കാനാണ് പാര്‍ടിവിരുദ്ധ സംഘത്തിന്റെ നീക്കം. സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസും റവന്യു അധികാരികളും പ്രവര്‍ത്തിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാര്‍ടി സ്വയം പ്രതിരോധത്തിന് തയ്യാറാകേണ്ടിവരും. പാര്‍ടിവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ സിപിഐ എം പ്രവര്‍ത്തകരുടെ 78 വീട് അക്രമിസംഘം തകര്‍ത്തിരുന്നു. നിരവധി പാര്‍ടി ഓഫീസുകളും മന്ദിരങ്ങളും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രകോപനപരമായ നടപടികള്‍ ഉണ്ടാവരുതെന്നും ഇത്തരം പോസ്റ്ററുകള്‍ നീക്കണമെന്നും തീരുമാനിച്ചിരുന്നു. ഒഞ്ചിയം, ചോറോട്, അഴിയൂര്‍, ഏറാമല എന്നിവിടങ്ങളിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്.


രമയെ പരാമര്‍ശിച്ചെന്ന വിമര്‍ശനം തെറ്റിദ്ധാരണമൂലം: പി മോഹനന്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ ഭഭാര്യ കെ കെ രമയെക്കുറിച്ച് പരാമര്‍ശം നടത്തി എന്ന നിലയില്‍ ചില വനിതാ സാംസ്കാരിക പ്രവര്‍ത്തകരും മറ്റും പ്രതികരിക്കാനിടയായത് തെറ്റിദ്ധാരണമൂലമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. കേളുഏട്ടന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 25ന് "അടിയന്തരാവസ്ഥയും ഇടതുപക്ഷ വേട്ടയുടെ രാഷ്ട്രീയവും" സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ രമയെയോ മറ്റാരെയെങ്കിലുമോ പരാമര്‍ശിച്ചിട്ടില്ല. ഒരുകൂട്ടം മാധ്യമങ്ങള്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടിനെയാണ് വിമര്‍ശിച്ചത്. ജില്ലയില്‍ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ രക്തസാക്ഷികളാകേണ്ടിവന്ന 55 സിപിഐ എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരും വേദനയും മാധ്യമങ്ങള്‍ കാണാത്തതിനെയാണ് വിമര്‍ശിച്ചത്. ഇതിലപ്പുറം ഒരു ഉദ്ദേശ്യം ആ പ്രസംഗത്തിന് ഉണ്ടായിരുന്നില്ല.

അക്രമത്തിനും അനീതിക്കുമെതിരെ നിലപാട് സ്വീകരിച്ചു മുന്നോട്ടുവരുന്ന സ്ത്രീകളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഐ എം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഡല്‍ഹി തെരുവില്‍ തെരുവുനാടകം അവതരിപ്പിക്കവെ രഷ്ട്രീയ ശത്രുക്കളാല്‍ കൊലചെയ്യപ്പെട്ട സഫ്ദര്‍ഹാഷ്മിയുടെ ഭാര്യ മാലശ്രീ ഹാഷ്മി ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കകം രംഗത്തുവന്ന് അതേ തെരുവില്‍ ഭഭര്‍ത്താവിന്റെ ദൗത്യം പൂര്‍ത്തീകരിച്ചതിനെ അഭിനന്ദിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സമീപനമാണ് പൊതു ജീവിതത്തില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളതെന്നുകൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani 280612